
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ പ്രവചനം. മഴ ശക്തമാകാൻ സാധയതയുള്ള ഏഴ് ജില്ലകളിൽ നിലവിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റു ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല. മുന്നറിയിപ്പുള്ള ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. മുന്നറിയിപ്പ് ഇല്ലാത്ത ജില്ലകളിൽ സാധാരണ മഴ പെയ്തേക്കാം. എന്നാൽ, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിനോ മറ്റോ കടലിൽ പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ട്.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്നുള്ള മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ തമിഴ്‌നാട് തീരം, തെക്കൻ ആന്ധ്രാ തീരം എന്നിവടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും മോശം കാലാവസ്ഥയ്ക്കുമുള്ള സാധ്യതയുണ്ട്.
ഇതിനിടെ, ജലനിരപ്പ് ഉയർന്ന മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ പൂമല ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യതുണ്ട്. മലവായ തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണായ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി 950 ലധികം പള്ളികളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഒരുക്കി ദുബൈ
uae
• a day ago
കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ
National
• a day ago
'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര
National
• a day ago
യുഎഇ - ഇന്ത്യ യാത്ര: 5,786 രൂപ മുതൽ വിമാന ടിക്കറ്റുകൾ, ഫ്ലാഷ് സെയിൽ അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ ആറ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം
uae
• a day ago
ജൂൺ മാസത്തെ റേഷൻ വിതരണം ആറാം തീയതി ഉച്ച മുതൽ
Kerala
• a day ago
ദഹ്‌റാനിൽ സഊദി പൗരനെ കൊലപ്പെടുത്തി; ഈജിപ്ത് പൗരൻ അറസ്റ്റിൽ; കൊലക്ക് പിന്നിൽ മോഷണ ശ്രമമെന്ന് പ്രാഥമിക അന്വേഷണം
Saudi-arabia
• a day ago
ബെംഗളൂരു ദുരന്തം; ആർസിബിക്കും, കെസിഎയ്ക്കുമെതിരെ പൊലീസ് കേസ്; സംഘാടനത്തിൽ ഗുരുതര വീഴ്ച
National
• a day ago
ലണ്ടൻ വർക്ക് വിസയുടെ പേരിൽ 10 ലക്ഷം തട്ടിയ കേസിൽ 25കാരി അറസ്റ്റിൽ
Kerala
• a day ago
ലോക പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ യുഎഇ
uae
• a day ago
ജൂൺ 10 മുതൽ കേരള തീരത്ത് ട്രോളിങ് നിരോധനം; സർക്കാർ പുതിയ ഉത്തരവുകളും പ്രഖ്യാപിച്ചു
Kerala
• a day ago
വിവാദങ്ങൾക്കിടെ ബലിപെരുന്നാൾ അവധി പുനഃസ്ഥാപിച്ചു; നാളെയും, മറ്റന്നാളും അവധി
Kerala
• a day ago
വൻ വിജയമായി പുതിയ ഗതാഗത നിയമം; കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങളിൽ 83 ശതമാനം കുറവ്
Kuwait
• a day ago
10 വർഷത്തെ ഒളിവു ജീവിതം; എലത്തൂരിൽ വീട്ടമ്മയെയും ഭര്‍ത്താവിനെയും അക്രമിച്ച് മുങ്ങി നടന്ന പ്രതിയെ തിരുവനന്തപുരത്ത് നിന്ന് പിടികൂടി
Kerala
• a day ago
സ്മാർട്ടാകുന്ന സിരി, വിഷ്വൽ മേക്കോവർ, എയർപോഡ്സ് ഫോട്ടോഗ്രാഫറാകുന്നു; ആപ്പിൾ WWDC 2025-ന്റെ വമ്പൻ പ്രഖ്യാപനങ്ങൾ അറിയാം
Tech
• a day ago
സാമ്പത്തിക, വിനോദസഞ്ചാര, നിക്ഷേപ മേഖലകളിലെ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കും; റഷ്യയുമായുള്ള വിസ ഇളവ് കരാറിന് അംഗീകാരം നല്കി ഒമാന്‍ സുല്‍ത്താന്‍
oman
• a day ago
ഇന്ത്യയിൽ ഇനി ഈ നോട്ടുകൾ അച്ചടിക്കില്ല; ഇപ്പോഴുള്ളത് ഉപയോഗിക്കാമോ? അറിയാം വിശദമായി
National
• a day ago
ഹണിമൂൺ ദുഃസ്വപ്നമായി മാറി: ഭർത്താവ് വധിക്കപ്പെട്ട നിലയിൽ, വധുവിനെ കാണാനില്ല
National
• a day ago
ആർസിബിയുടെ കിരീടം കണ്ട് ഞാൻ ഹാപ്പിയായി എന്ന് വിജയ് മല്യ; ഇന്ത്യയിലേക്ക് വരൂ, ഒരുമിച്ച് ആഘോഷിക്കാമെന്ന് " സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ " പ്രസ്താവനയ്ക്ക് പിന്നിലെ യാഥാർഥ്യമെന്ത് ?
National
• a day ago
സഊദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി
ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിലിന്റെ റെസ്പോൺസ് പ്ലസ് ഹോൾഡിങ്ങാണ് തീർത്ഥാടകർക്കുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നത്. ഹജ്ജിന്റെ പ്രധാന സ്ഥലങ്ങളിലായി 18 ക്ലിനിക്കുകളാണ് പ്രവർത്തിക്കുന്നത്.
Saudi-arabia
• a day ago
യുഎഇയിലെ ബലിപെരുന്നാള്‍ നിസ്കാര സമയം പ്രഖ്യാപിച്ചു
uae
• a day ago
കല്യാണ വീട്ടിലെ ഡിജെ ശബ്ദം കേട്ട് 15കാരി തളർന്നു വീണു; ചികിത്സ വൈകിയതിനാൽ കുട്ടി മരിച്ചതായി പരാതി
National
• a day ago
ബലിപെരുന്നാള്‍ അവധിക്കാലം; ദുബൈ, ഷാര്‍ജ, അജ്മാന് എന്നിവിടങ്ങളിലെ പൊതു പാര്‍ക്കുകളുടെ സമയക്രമം പ്രഖ്യാപിച്ചു
uae
• a day ago
ഗൂഗിൾ വിയോ 3: എഐ വീഡിയോ സാങ്കേതികതയുടെ അത്ഭുതവും വെല്ലുവിളികളും
Tech
• a day ago