HOME
DETAILS

രാത്രിയിൽ ഒരുമിച്ച് ഭക്ഷണം കഴിച്ച് വീട്ടിൽ തിരിച്ചെത്തി; രാവിലെ കാറിൽ സുഹൃത്തിന്റെ മൃതദേഹം

  
May 31 2025 | 14:05 PM

Returned home after having dinner together at night friends body found in car in the morning

മലപ്പുറം: കുറ്റിപ്പുറത്ത് വീടിന്റെ മുറ്റത്ത് നിർത്തിയിട്ട കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ. മല്ലൂർക്കടവ് റോഡിൽ തെക്കേ അങ്ങാടിയിലെ ആലുക്കൽ ജാഫറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജാഫറിന്റെ സുഹൃത്ത് തെക്കേ അങ്ങാടി വരിക്കപ്പുലാക്കിൽ അഷ്‌റഫിന്റെ കാറിനകത്താണ് മൃതദേഹം കണ്ടെത്തിയത്.

വീട്ടുമുറ്റത്തു നിർത്തിയിട്ട കാറിന്റെ മുൻ സീറ്റിൽ ഇടത് ഭാഗത്തായി ഇരിക്കുന്ന നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.  തലേ ദിവസം ഇരുവരും ഭക്ഷണം കഴിക്കാനായി പുറത്തു പോയിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കരുതുന്നത്.  

വെള്ളിയാഴ്ച രാത്രിയിലാണ് ഇരുവരും ഭക്ഷണം കഴിക്കാനായി അഷ്‌റഫിന്റെ കാറിൽ പുറത്തു പോയത്. രാത്രി വളരെ വൈകിയായിരുന്നു ഇരുവരും തിരിച്ചെത്തിയത്. വീട്ടിൽ എത്തിയ ശേഷം പോർച്ചിൽ കാർ നിർത്തി അഷ്‌റഫ് വീട്ടിലേക്ക് കയറുകയായിരുന്നു.

ഇവിടെ നിന്നും വളരെ അടുത്താണ് ജാഫറിന്റെ വീട്. ജാഫർ വീട്ടിലേക്ക് നടന്നുപോവുമെന്ന് കരുതിയാണ് അഷ്‌റഫ് വീട്ടിലേക്ക് കയറിയത്. എന്നാൽ രാവിലെ നോക്കിയപ്പോഴാണ് ജാഫറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ അഷ്‌റഫ് പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു. കുറ്റിപ്പുറം പൊലിസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. 

Returned home after having dinner together at night friends body found in car in the morning



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിപെരുന്നാളിനോടുബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് 5 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രഖ്യാപിച്ച് അജ്മാന്‍ ഭരണാധികാരി

uae
  •  a day ago
No Image

എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്, കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചിട്ടില്ല; വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാവരുത്

organization
  •  a day ago
No Image

ബലിപെരുന്നാള്‍ 2025: 963 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്

uae
  •  a day ago
No Image

'നാട്ടില്‍പ്പോയി തിരികെ വരാന്‍ വേണ്ടത് മൂന്നു മാസത്തെ ശമ്പളം'; വേനലവധി നാട്ടില്‍ ചിലവഴിക്കാമെന്ന പ്രവാസികളുടെ മോഹം പൊലിയുന്നു

uae
  •  a day ago
No Image

കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് ആരോപണം; മൂന്ന് കെഎസ്‌യു നേതാക്കള്‍ക്കെതിരെ കേസ് 

Kerala
  •  a day ago
No Image

സ്വപ്ന ഫൈനലിൽ കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം; ഇടിമിന്നലായാൽ പുത്തൻ നേട്ടത്തിലെത്താം

Cricket
  •  a day ago
No Image

തൊഴിലാളികള്‍ക്ക് ആശ്വാസം; ജൂണ്‍ 15 മുതല്‍ യുഎഇയില്‍ ഉച്ചസമയത്തെ പുറംജോലികള്‍ക്ക് വിലക്ക്

uae
  •  a day ago
No Image

നിയന്ത്രണം ലംഘിച്ച് സിപ്പ് ലൈൻ പ്രവർത്തിപ്പിച്ച എംഎം മണിയുടെ സഹോദരന്റെ വിനോദ സഞ്ചാര കേന്ദ്രത്തിനെതിരെ നടപടി

Kerala
  •  a day ago
No Image

'ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് മറ്റുള്ളവരെ വേദനിപ്പിക്കാനുള്ളതല്ല'; ശര്‍മിഷ്ഠ പനോളിയുടെ ജാമ്യഹരജി തള്ളി കൊല്‍ക്കത്ത ഹൈക്കോടതി

National
  •  a day ago
No Image

2025 ഐപിഎൽ; നാല് ടീമുകൾക്കും കോളടിക്കും! ചാമ്പ്യന്മാർക്കും റണ്ണേഴ്‌സ് അപ്പിനും വമ്പൻ പാരിതോഷികം

Cricket
  •  a day ago


No Image

'എന്ത് പ്രതിസന്ധിയുണ്ടായാലും ഇസ്‌റാഈലിനെതിരായ പോരാട്ടം നാം തുടര്‍ന്നു കൊണ്ടേയിരിക്കുക, പിന്മാറുക എന്നാല്‍ മനുഷ്യത്വം ഇല്ലാതായി എന്നാണ്' ഗസ്സയിലേക്ക് സഹായങ്ങളുമായി ഫ്രീഡം ഫ്‌ളോട്ടില്ല ഭാഗമാവാന്‍ ഗ്രേറ്റ

International
  •  a day ago
No Image

'ഇന്ത്യയുടെ ദേശീയ ഭാഷയേത്?', സ്‌പെയിനില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരണത്തിനിടെ ചോദ്യവുമായി പ്രവാസി ഇന്ത്യക്കാരന്‍; വായടിപ്പിക്കുന്ന മറുപടിയുമായി കനിമൊഴി 

National
  •  a day ago
No Image

ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കം; നാല് സ്ത്രീകൾക്ക് പരുക്ക്

Kerala
  •  a day ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം ലംഘിച്ചു; എക്‌സ്‌ചേഞ്ചിന് 35 ലക്ഷം ദിര്‍ഹം പിഴ ചുമത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  a day ago