HOME
DETAILS

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ മത്സരിക്കും; തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കുമെന്ന് സജി മഞ്ഞക്കടമ്പില്‍ 

  
Web Desk
May 31 2025 | 16:05 PM

PV Anwar to Contest Nilambur By-Election Nomination on Monday says saji manjakkadambil

കൊച്ചി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ചീഫ് കോര്‍ഡിനേറ്റര്‍ സജി മഞ്ഞക്കടമ്പില്‍. തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. 

തിങ്കളാഴ്ച പാര്‍ട്ടിയുടെ എല്ലാ പ്രധാന നേതാക്കളോടും നിലമ്പൂരില്‍ എത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും പത്രിക നല്‍കുകയെന്നതാണ് ഇപ്പോഴത്തെ തീരുമാനമെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. 

പിവി അന്‍വറിനോട് ഇടതുപക്ഷവും വലതു പക്ഷവും വഞ്ചനയാണ് ചെയ്തത്. അദ്ദേഹത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചിരിക്കുന്നുവെന്ന കാര്യം ജനങ്ങള്‍ മനസ്സിലാക്കി. പിവി അന്‍വറിന് മത-സാമുദായിക രംഗത്തെ നേതാക്കള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. അന്‍വര്‍ നിലമ്പൂരില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. അന്‍വര്‍ നിലമ്പൂരിന്റെ സുല്‍ത്താനായി വീണ്ടും ജയിക്കുമെന്നും സജി പറഞ്ഞു.

നേരത്തേ നിലമ്പൂരിലെ മത്സര സാധ്യത പിവി അന്‍വര്‍ തള്ളിയിരുന്നില്ല. നിലമ്പൂരില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പണവുമായി ആളുകള്‍ വരുന്നുണ്ടെന്ന് അന്‍വര്‍ പറഞ്ഞിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിപെരുന്നാളിനോടുബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് 5 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രഖ്യാപിച്ച് അജ്മാന്‍ ഭരണാധികാരി

uae
  •  a day ago
No Image

എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്, കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചിട്ടില്ല; വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാവരുത്

organization
  •  a day ago
No Image

ബലിപെരുന്നാള്‍ 2025: 963 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്

uae
  •  a day ago
No Image

'നാട്ടില്‍പ്പോയി തിരികെ വരാന്‍ വേണ്ടത് മൂന്നു മാസത്തെ ശമ്പളം'; വേനലവധി നാട്ടില്‍ ചിലവഴിക്കാമെന്ന പ്രവാസികളുടെ മോഹം പൊലിയുന്നു

uae
  •  a day ago
No Image

കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് ആരോപണം; മൂന്ന് കെഎസ്‌യു നേതാക്കള്‍ക്കെതിരെ കേസ് 

Kerala
  •  a day ago
No Image

സ്വപ്ന ഫൈനലിൽ കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം; ഇടിമിന്നലായാൽ പുത്തൻ നേട്ടത്തിലെത്താം

Cricket
  •  a day ago
No Image

തൊഴിലാളികള്‍ക്ക് ആശ്വാസം; ജൂണ്‍ 15 മുതല്‍ യുഎഇയില്‍ ഉച്ചസമയത്തെ പുറംജോലികള്‍ക്ക് വിലക്ക്

uae
  •  a day ago
No Image

നിയന്ത്രണം ലംഘിച്ച് സിപ്പ് ലൈൻ പ്രവർത്തിപ്പിച്ച എംഎം മണിയുടെ സഹോദരന്റെ വിനോദ സഞ്ചാര കേന്ദ്രത്തിനെതിരെ നടപടി

Kerala
  •  a day ago
No Image

'ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് മറ്റുള്ളവരെ വേദനിപ്പിക്കാനുള്ളതല്ല'; ശര്‍മിഷ്ഠ പനോളിയുടെ ജാമ്യഹരജി തള്ളി കൊല്‍ക്കത്ത ഹൈക്കോടതി

National
  •  a day ago
No Image

2025 ഐപിഎൽ; നാല് ടീമുകൾക്കും കോളടിക്കും! ചാമ്പ്യന്മാർക്കും റണ്ണേഴ്‌സ് അപ്പിനും വമ്പൻ പാരിതോഷികം

Cricket
  •  a day ago


No Image

'എന്ത് പ്രതിസന്ധിയുണ്ടായാലും ഇസ്‌റാഈലിനെതിരായ പോരാട്ടം നാം തുടര്‍ന്നു കൊണ്ടേയിരിക്കുക, പിന്മാറുക എന്നാല്‍ മനുഷ്യത്വം ഇല്ലാതായി എന്നാണ്' ഗസ്സയിലേക്ക് സഹായങ്ങളുമായി ഫ്രീഡം ഫ്‌ളോട്ടില്ല ഭാഗമാവാന്‍ ഗ്രേറ്റ

International
  •  a day ago
No Image

'ഇന്ത്യയുടെ ദേശീയ ഭാഷയേത്?', സ്‌പെയിനില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരണത്തിനിടെ ചോദ്യവുമായി പ്രവാസി ഇന്ത്യക്കാരന്‍; വായടിപ്പിക്കുന്ന മറുപടിയുമായി കനിമൊഴി 

National
  •  a day ago
No Image

ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കം; നാല് സ്ത്രീകൾക്ക് പരുക്ക്

Kerala
  •  a day ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം ലംഘിച്ചു; എക്‌സ്‌ചേഞ്ചിന് 35 ലക്ഷം ദിര്‍ഹം പിഴ ചുമത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  a day ago