നിലമ്പൂര്‍ അങ്കത്തിന് അന്‍വറും; മത്സരിക്കാന്‍ തൃണമൂലിന്റെ അനുമതി, പാര്‍ട്ടി ചിഹ്നവും അനുവദിച്ചു
മലപ്പുറം: നിലമ്പൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പി.വി അന്‍വറും. പാര്‍ട്ടി ചിഹ്നത്തില്‍സ മത്സരിക്കാന്‍ തൃണമൂല്‍ അന്‍വറിന് അനുവാദം നല്‍കി. അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രിയാനാണ് കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആദ്യ സംഘം ഇന്ന് കേരളത്തിലെത്തും.
അന്‍വര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്നാണ് നാളെ റിപ്പോര്‍ട്ട്.
ബാധ്യതകളില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിയമസഭ സെക്രട്ടറിയേറ്റില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതുള്‍പെടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ അന്‍വര്‍ തുടങ്ങിയിട്ടുണ്ട്.
നിലമ്പൂരിലെ സിറ്റിംഗ് എം.എല്‍.എ ആയിരുന്ന അന്‍വര്‍ രാജിവെച്ച ഒഴിവിലാണ് ഇപ്പോള്‍ നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പിണറായി വിജയനെതിരെ നിലപാട് സ്വീകരിച്ച് സി.പി.എമ്മുമായി അകന്ന അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതൃത്വവുമായും അകന്നു. വിവാദം കത്തിച്ചുനിര്‍ത്തി നിലമ്പൂരില്‍ മത്സരിക്കാനാണ് അന്‍വറിന്റെ നീക്കമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. ആര്യാടന്‍ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിക്കണമെന്ന യു.ഡി.എഫ് ഉപാധിക്ക് വഴങ്ങാതിരുന്ന അന്‍വര്‍, ഷൗക്കത്ത് നിലമ്പൂരില്‍ മികച്ച സ്ഥാനാര്‍ഥിയല്ലെന്ന് പറയാന്‍ കാരണങ്ങളുണ്ടെന്ന് ആവര്‍ത്തിക്കുകയാണ് ചെയ്തത്.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് ഒത്തുതീര്‍പ്പിന് വിദൂര സാധ്യതയേയുള്ളുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ശനിയാഴ്ച വി.ഡി. സതീശനെതിരെ അന്‍വര്‍ നടത്തിയ കടന്നാക്രമണം ഈ വിഷയത്തില്‍ ഇനിയൊരു ചര്‍ച്ച വേണ്ടെന്ന തീരുമാനത്തിലേക്ക് യു.ഡി.എഫിനെ എത്തിക്കുകയായിരുന്നു. അതേസമം, അന്‍വര്‍ മത്സരരംഗത്ത് വരുന്നത് യു.ഡി.എഫിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
P.V. Anvar will contest the Nilambur assembly by-election under the Trinamool Congress symbol, distancing himself from both CPI(M) and UDF.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."