
ഫലസ്തീന് അനുകൂല പ്രസംഗം: ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി മേഘയെ ബിരുദദാന ചടങ്ങില്‍ നിന്ന് വിലക്കി മാസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

കാംബ്രിഡ്ജ്: ഫലസ്തീന് അനുകൂല പ്രസംഗം നടത്തിയ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി മേഘാ വെമുരിക്കെതിരെ നടപടിയുമായി അമേരിക്കയിലെ മാസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി). ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കുന്നതില്‍നിന്ന് മേഘയെ വിലക്കിയിരിക്കുകയാണ് സര്‍വ്വകലാശാല. ഔദ്യോഗിക ബിരുദദാന ചടങ്ങിന് മുന്നോടിയായി വ്യാഴാഴ്ച നടന്ന വണ്‍ എം.ഐ.ടി കമന്‍സ്മെന്റ് സെറിമണിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മേഘ, ഇസ്റാഈലിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
എം.ഐ.ടി ക്ലാസ് ഓഫ് 2025 പ്രസിഡന്റ് കൂടിയാണ് മേഘ. അതേസമയം, മേഘയുടെ പേര് പറയാതെയാണ് അവരെ ബിരുദദാനച്ചടങ്ങില്‍നിന്ന് വിലക്കിയ കാര്യം സര്‍വകലാശാല അറിയിച്ചത്.
നിങ്ങളുടെ കമന്‍സ്മെന്റ് സംഘാടകരെ മനഃപൂര്‍വ്വം ആവര്‍ത്തിച്ച് തെറ്റിദ്ധരിപ്പിച്ചു- മേഘക്ക് അധികൃതര്‍ അയച്ച് സന്ദേശത്തില്‍ പറയുന്നു.
ഫലസ്തീനോടുള്ള ഐക്യദാര്‍ഢ്യം സൂചിപ്പിക്കാന്‍ ചുവന്ന കഫിയ ധരിച്ചുകൊണ്ടാണ് മേഘ വേദിയില്‍ കയറിയത്. എം.ഐ.ടിക്ക് ഇസ്റാഈല്‍ സൈന്യവുമായുള്ള ഗവേഷണ മേഖലയിലെ ബന്ധത്തെയും അവര്‍ തന്റെ പ്രസംഗത്തില്‍ വിമര്‍ശിച്ചു. ഗസ്സയിലെ ഇസ്റാഈല്‍ സൈനിക നടപടിയെ വംശഹത്യയെന്നാണ് മേഘ തന്റെ പ്രസംഗത്തില്‍ വിശേഷിപ്പിച്ചത്.
'എം.ഐ.ടിക്ക് ഗവേഷണ ബന്ധമുള്ള ഒരേയൊരു വിദേശ സൈന്യമാണ് ഇസ്റാഈല്‍ അധിനിവേശ സേന. ഇതിനര്‍ത്ഥം ഫലസ്തീന് ജനതയ്ക്കെതിരായ ഇസ്റാഈലിന്റെ ആക്രമണത്തിന് നമ്മുടെ രാജ്യം മാത്രമല്ല, നമ്മുടെ സ്കൂളും സഹായവും പിന്തുണയും നല്കുന്നു എന്നാണ്'അവര്‍ പ്രസംഗത്തിനിടെ തുറന്നടിച്ചു.
MIT’s class president, Megha Vemuri, spent her graduation speech bashing Israel.
— Kassy Akiva (@KassyAkiva) May 29, 2025
Then President Sally Kornbluth spoke immediately after and oh boy was that awkward. pic.twitter.com/PjsBNEQxmy
ഫലസ്തീന് ജനതയെ ഈ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കുന്നതിന് ലോകം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇസ്റാഈലിന് പിന്തുണ നല്‍കുന്നത് എം.ഐ.ടിക്ക് നാണക്കേടാണ്- അവര്‍ പറഞ്ഞു. ഫലസ്തീന് പിന്തുണ നല്‍കണമെന്നും അവര്‍ സഹപാഠികളോട് ആവശ്യപ്പെട്ടു.
നിങ്ങള്‍ ലോകത്തിന് കാണിച്ചുകൊടുത്തു, സ്വതന്ത്ര ഫലസ്തീനാണ് എം.ഐ.ടി ആവശ്യപ്പെടുന്നതെന്ന്, ചടങ്ങില്‍ പങ്കെടുത്ത സഹപാഠികളോടും അധ്യാപകരോടുമായി മേഘ പറഞ്ഞു.
ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യക്കെതിരെ യുഎസിലെ ക്യാമ്പസുകളില്‍ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഈ പശ്ചാത്തലത്തിലാണ് ഫലസ്തീന് അനുകൂല പ്രസംഗവുമായി മേഘയും രംഗത്തു വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാർലമെന്റ് സമ്മേളനം ജൂലൈ 21 മുതൽ ഓഗസ്റ്റ് 12 വരെ ചേരും; ഓപ്പറേഷൻ സിന്ദൂറിൽ ചോദ്യങ്ങളുയരും
National
• 9 hours ago
ഒമാൻ സുൽത്താൻ്റെ പെരുന്നാൾ നിസ്കാരം സുൽത്താൻ ഖാബൂസ് പള്ളിയിൽ
latest
• 9 hours ago
ഗൂഗിൾ പിക്സൽ 10 സീരീസിൽ ഞെട്ടിക്കുന്ന ഫീച്ചറുകൾ: ടെലിഫോട്ടോ ലെൻസും സൂപ്പർ സ്റ്റെബിലൈസേഷനും
Gadget
• 9 hours ago
യുഎഇയിൽ 222 കുടുംബങ്ങൾക്ക് ബലി പെരുന്നാൾ സന്തോഷം; 140 മില്യൺ ദിർഹമിൻ്റെ കടം എഴുതിത്തള്ളി
latest
• 9 hours ago
സാംസങ് Z ഫോൾഡ് 7: മടക്കാവുന്ന ഫോൺ വിപണിയിൽ 'അൾട്രാ' മാജിക്കുമായി ഒരു പുതിയ താരം
Tech
• 9 hours ago
മുസ്ലിംകള് 'വെര്‍ച്വല്‍ ഈദ്' ആഘോഷിക്കണമെന്ന് ബി.ജെ.പി മന്ത്രി; പ്രസ്താവന ബി.ജെ.പിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തുന്നതെന്ന് മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷന്
National
• 9 hours ago
ഗസ്സ വംശഹത്യ പരാമര്ശിച്ചെങ്കിലോ എന്ന ഭയം; ഗാരി ലിനേക്കറുടെ'മാച്ച് ഓഫ് ദി ഡേ' പ്രോഗ്രാമിന്റെ സലാഹുമായുള്ള എപിസോഡ് റദ്ദാക്കി ബി.ബി.സി
International
• 10 hours ago
പാകിസ്ഥാന് വേണ്ടി ചാരവൃത്തി; ഒരു പഞ്ചാബി യൂട്യൂബർ കൂടി പിടിയിൽ, ജ്യോതി മൽഹോത്രയുമായും ഡാനിഷുമായും അടുത്ത ബന്ധം
National
• 10 hours ago
ഇടത് കണ്ണിലെ കുത്തിവെപ്പ് നൽകിയത് വലത് കണ്ണിന്; ഗവൺമെന്റ് കണ്ണാശുപത്രിയിലെ ഡോക്ടറെ സസ്പെൻഡ് ചെയ്തു
Kerala
• 11 hours ago
കടുത്ത ചൂട് കനത്ത വെല്ലുവിളി, അറഫ ദിനത്തിൽ ഹാജിമാർ തമ്പുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശം
Saudi-arabia
• 12 hours ago
പത്തനംതിട്ടയില്‍ 16കാരിയെ അഭിഭാഷകന് പീഡിപ്പിച്ച കേസ്: പ്രതികള്‍ സി.ഡ.ബ്ല്യു.സി ചെയര്‍മാന്റെ ഓഫിസില്‍ ഒത്തുതീര്‍പ്പിന് പോയെന്ന് റിപ്പോര്‍ട്ട്
Kerala
• 12 hours ago
ഹാജിമാരെ സേവിക്കാൻ 'വിഖായ' സജീവം
Saudi-arabia
• 12 hours ago
തൽബിയത് ഉരുവിട്ട് മിനയിലേക്ക് തീർത്ഥാടക പ്രവാഹം; അറഫ സംഗമം നാളെ
Saudi-arabia
• 12 hours ago
'ഇന്‍ഡ്യ'വിട്ട് ആപ്; ഒറ്റക്ക് മത്സരിക്കാന്‍ ആം ആദ്മി, യഥാര്‍ത്ഥ സഖ്യം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലെന്ന്
National
• 12 hours ago
നടിക്കെതിരെ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍, ലൈംഗികാധിക്ഷേപം, പിന്തുടര്ന്ന് ശല്യം ചെയ്യല്‍...; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
Kerala
• 14 hours ago
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്
Weather
• 14 hours ago
Hajj 2025: 71 രാജ്യങ്ങൾ, 238 വിമാനത്താവളങ്ങൾ, 62 കമ്പനികൾ, 3,314 സർവീസുകൾ, മക്കയിൽ എത്തിയത് രണ്ട് ദശലക്ഷം വിശ്വാസികൾ, ഹജ്ജിന് ഇന്ന് തുടക്കം, തീർത്ഥാടകർ ഇന്ന് മിനായിൽ; നാളെ അറഫാ സംഗമം
Trending
• 14 hours ago
നിലമ്പൂരിൽ പ്രചാരണം ആവേശത്തിലേക്ക്, മുഖ്യമന്ത്രി മണ്ഡലത്തിൽ ക്യാമ്പ് ചെയ്യും, മുഖ്യമന്ത്രിക്ക് മറുപടി നൽകാൻ അൻവറിന്റെ വാർത്ത സമ്മേളനം, കെ. സുധാകരൻ ഇന്ന് ഷൗക്കത്തിനൊപ്പം
Kerala
• 15 hours ago
കാനഡയിൽ അജ്ഞാതൻ നടത്തിയ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു; അഞ്ച് പേരുടെ നില ഗുരുതരം
International
• 12 hours ago
അപകടകരമായ ഫംഗസ് യുഎസിലേക്ക് കടത്തിയതിന് രണ്ട് ചൈനീസ് ഗവേഷകരെ പിടികൂടി എഫ്ബിഐ
International
• 13 hours ago
'വഞ്ചകന് മുഖ്യമന്ത്രി, ക്രൈസ്തവരേയും മുനമ്പത്തേയും വഞ്ചിച്ചു, ശബരിമലയില്‍ ഹൈന്ദവരെ വഞ്ചിച്ചു, മലപ്പുറം ജില്ലയേയും വഞ്ചിച്ചു' ആഞ്ഞടിച്ച് അന്‍വര്‍
Kerala
• 13 hours ago