HOME
DETAILS

പിഎസ്ജി ചാപ്യന്‍സ് ലീഗില്‍ മുത്തമിടുമ്പോള്‍ ഖത്തര്‍ ആഹ്ലാദിക്കാന്‍ കാരണങ്ങള്‍ നിരവധി; അതൊരു മധുരപ്രതികാരം കൂടിയാണ് | PSG and Qatar finally win Champions League

  
Web Desk
June 01 2025 | 09:06 AM

Qatar has many reasons to celebrate as PSG wins the Champions League

ദോഹ: ഫ്രാന്‍സ് ആസ്ഥാനമായ ക്ലബ്ബാണ് പാരീസ് സെന്റ് ജെര്‍മെയ്ന്‍ (Paris Saint-Germain F.C.- PSG) എങ്കിലും ഇന്നലെ ചരിത്രത്തിലാദ്യമായി ചാംപ്യന്‍സ് ലീഗില്‍ ക്ലബ്ബ് മുത്തമിടുമ്പോള്‍ പാരിസ് തെരുവിലെന്നത് പോലെ ഖത്തറിലും അത് അഹ്ലാദത്തിന്റെ നിമിഷങ്ങളായിരുന്നു. ക്ലബ്ബിന്റെ ഉടമസ്ഥത ഖത്തര്‍ വ്യവസായി നാസര്‍ അല്‍ഖലൈഫി ആയതുകൊണ്ട് മാത്രം അല്ല, പിഎസ്ജിയുടെ വിജയത്തില്‍ ഖത്തറും അഹ്ലാദിക്കുന്നത്. 'എല്ലാവരും ഞങ്ങളെ സംശയിച്ചു. ഞങ്ങളുടെ പദ്ധതിയില്‍ ഒരുപാട് ആളുകള്‍ക്ക് വിശ്വാസമില്ലായിരുന്നു. ഇന്ന് ഞങ്ങള്‍ അത് തെളിയിച്ചു. സത്യം പറഞ്ഞാല്‍ ഞങ്ങള്‍ 5- 0ന് ജയിച്ചുവെന്നത് എനിക്കിപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇതൊരു സ്വപ്‌നമായിരുന്നു- ക്ലബ് പ്രസിഡന്റ് നാസര്‍ അല്‍ഖലൈഫി പറഞ്ഞു. ഖലൈഫിന്റെ വാക്കുകളിലുണ്ട് പിഎസ്ജിയുടെ വിജയത്തിന്റെ വില. അഞ്ച് ഗോളുകള്‍ക്ക്, അതും ഏകപക്ഷീയമായി, ഒരു ഫൈനല്‍ ജയിക്കുന്നത് ഇതാദ്യമാണ്. ഖത്തറിന് ആദ്യ യൂറോപ്യന്‍ ട്രോഫിയും.!

 

2025-06-0115:06:10.suprabhaatham-news.png
നാസര്‍ അല്‍ഖലൈഫിയെ എടുത്തുയര്‍ത്തുന്ന പിഎസ്ജി താരങ്ങള്‍
 

 

ഗോള്‍കീപ്പര്‍ ഡൊന്നറുമ്മ മുതല്‍ മുന്നറ്റനിരയില്‍ ഫ്രാന്‍സിന്റെ ഉസ്മാനെ ഡെംബലെ വരെയുള്ള താരങ്ങള്‍ കളിക്കളത്തില്‍ വാശിയോടെ പോരാടുമ്പോള്‍ കോര്‍ണര്‍ ലൈനില്‍ പരിശീലകന്‍ ലൂയിസ് എന്റിക്വ തന്ത്രങ്ങള്‍ മെനയും. എന്നാല്‍ ഇതേ സമയത്ത് കളത്തിന് പുറത്തുള്ള തന്ത്രങ്ങളിലായിരുന്നു നാസര്‍ അല്‍ഖലൈഫി. അതുകൊണ്ട് തന്നെയാണ് പിഎസ്ജി താരങ്ങളും കോച്ച് ലൂയിസ് എന്റിക്വയും ഓടിവന്ന് മ്യൂണിക്ക് പിച്ചില്‍ അല്‍ ഖലൈഫിയെ എടുത്തുയര്‍ത്തിയത്. 

ഏതു പ്രതിരോധവും വിറപ്പിക്കാന്‍പോന്ന ലോക ഫുട്‌ബോളിലെ മുന്‍നിരതാരങ്ങളായ കിലിയന്‍ എംബപ്പെ, ലയണല്‍ മെസ്സി, നെയ്മര്‍ ത്രയം ഒരേസമയം പിഎസ്ജിയുടെ മുന്നേറ്റനിരയില്‍ കളിച്ച കാലമുണ്ട് ക്ലബ്ബിന്. എന്നാല്‍ അന്നൊന്നും ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറം പിഎസ്ജി കടന്നിരുന്നില്ല. അവിടന്നാണ് ഖത്തര്‍ സര്‍ക്കാരിന് കീഴിലുള്ള ഖത്തരി സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഏറെ കാത്തിരുന്ന വിജയം നേടിയത്. 

 

2025-06-0115:06:81.suprabhaatham-news.png
 

പിഎസ്ജി സൂപ്പര്‍ താരം ഉസ്മാനെ ഡെംബലെ മത്സരശേഷം ഭാര്യയ്‌ക്കൊപ്പം ചാംപ്യന്‍സ് ട്രോഫി കിരീടവുമായി

 

2011ലാണ് ഖത്തര്‍ സ്‌പോര്‍ട്ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി പിഎസ്ജിയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കുന്നത്. ഇക്കാലത്ത് ജര്‍മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിന്റെയും ഉടസ്ഥരായി ഖത്തര്‍ ഗ്രൂപ്പ്. എങ്കിലും മ്യൂണിക്കില്‍ ഖത്തര്‍ എയര്‍വേയ്‌സ് ബ്രാന്‍ഡിംഗ് വളരെ പരിചിതമായ കാഴ്ചയായിരുന്നു. മ്യൂണിക്കില്‍ ബയേണിന്റെ ഹോം മത്സരങ്ങള്‍ നടക്കുമ്പോള്‍ പോലും ഖത്തര്‍ പ്രതീകങ്ങള്‍ കുറവായിരുന്നു. ഒരുവിഭാഗം പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ ഖത്തറിനെ കുറിച്ചുള്ള മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. 2023ലാണ് ഖത്തറുമായുള്ള ബയേണിന്റെ ബന്ധം വിച്ഛേദിക്കല്‍. സംശയാസ്പദമായ മനുഷ്യാവകാശ റെക്കോര്‍ഡുകളുള്ള രാജ്യങ്ങളുമായി ബന്ധപ്പെടാനാകില്ലെന്നായിരുന്നു ഇതേ കുറിച്ച് പിന്നീട് ബയേണ്‍ പറഞ്ഞത്. എന്നാല്‍, പിന്നീട് റുവാണ്ടയുമായിട്ടായിരുന്നു ബയേണിന്റെ ഡീലിങ്.

 

മെസ്സിയും നെയ്മറും എബപ്പെയും പിഎസ്ജിയുടെ ഭാഗമായ സമയത്തെ ചിത്രം
മെസ്സിയും നെയ്മറും എബപ്പെയും പിഎസ്ജിയുടെ ഭാഗമായ സമയത്തെ ചിത്രം
 

 

ഖത്തറിനോടും നാസര്‍ അല്‍ഖലൈഫിയോടുമുള്ള ബയേണ്‍ ആരാധകരുടെ മനോഭാവം ആയിരുന്നില്ല പിഎസ്ജിയുടെ ആരാധകര്‍ക്ക്. അവര്‍ ഖത്തര്‍ ബ്രാന്‍ഡിനെയും നാസര്‍ അല്‍ഖലൈഫിയെയും ചേര്‍ത്തുപിടിച്ചു. ഇന്ന് പുലര്‍ച്ചെ മ്യൂണിക്കില്‍ വച്ച് ചാപ്യന്‍സ് ലീഗ് ട്രോഫി ക്ലബ്ബിന് സമ്മാനിക്കുന്നതിന് തൊട്ടുമുമ്പ് വലിയ സ്‌ക്രീന്‍ ക്യാമറ അല്‍ ഖലൈഫിയിലേക്ക് തിരിക്കുന്നുണ്ട്. ഗാലറിയില്‍നിന്ന് ഏറ്റവും അധികം കരഘോഷം ഉയര്‍ന്ന സമയമായിരുന്നു അത്. 

 

2025-06-0115:06:54.suprabhaatham-news.png
 
 

പിഎസ്ജിയുടെ പ്രസിഡന്റായതിന് പുറമെ മുന്‍ ടെന്നീസ് കളിക്കാരന്‍കൂടിയായ നാസര്‍ അല്‍ ഖലൈഫി, യൂറോപ്യന്‍ ക്ലബ്‌സ് അസോസിയേഷന്റെ ചെയര്‍മാനുമാണ്. ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ ഫുട്‌ബോള്‍ സംഘടിപ്പിക്കുന്ന യുവേഫയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും വരാനിരിക്കുന്ന ഫിഫ വേള്‍ഡ് ക്ലബ് കപ്പിന്റെ സംഘാടക സമിതിയിലും അദ്ദേഹം ഉണ്ട്. ഖത്തര്‍ മന്ത്രിയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബ്രോഡ്കാസ്റ്റര്‍ ബീഇന്‍ സ്‌പോര്‍ട്‌സിന്റെ ചെയര്‍മാനുമാണ് അദ്ദേഹം.

ഇന്നലെ അര്‍ധരാത്രി നടന്ന മത്സരത്തില്‍ ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനെ എതിരില്ലാത്ത അഞ്ചുഗോളിന് തകര്‍ത്താണ് പി.എസ്.ജി തങ്ങളുടെ കന്നി ചാംപ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തിയത്. ക്ലബ്ബിനായി മൊറോക്കോ താരം അഷറഫ് ഹക്കിമി (12), ഡിസൈര്‍ ഡൗ (20, 63), ക്വിച്ച ഖ്വാരസ്‌കേലിയ (73), സെന്നി മയൂലു (86) എന്നിവരാണ് ഇന്ററിന്റേ വല കുലുക്കിയത്. 

Paris Saint-Germain F.C. (PSG) is a French club, but yesterday, when the club won the Champions League for the first time in history, it was a moment of joy in Qatar, just like in the streets of Paris. It is not only because the club is owned by Qatari businessman Nasser Al-Khelaifi, but Qatar is also happy with PSG's success.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഒറ്റി, സുപ്രധാന വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കി; വീണ്ടും ചാരന്‍ പിടിയില്‍

National
  •  a day ago
No Image

ബലിപെരുന്നാളിനോടുബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് 5 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രഖ്യാപിച്ച് അജ്മാന്‍ ഭരണാധികാരി

uae
  •  a day ago
No Image

എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്, കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചിട്ടില്ല; വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാവരുത്

organization
  •  a day ago
No Image

ബലിപെരുന്നാള്‍ 2025: 963 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്

uae
  •  a day ago
No Image

'നാട്ടില്‍പ്പോയി തിരികെ വരാന്‍ വേണ്ടത് മൂന്നു മാസത്തെ ശമ്പളം'; വേനലവധി നാട്ടില്‍ ചിലവഴിക്കാമെന്ന പ്രവാസികളുടെ മോഹം പൊലിയുന്നു

uae
  •  a day ago
No Image

കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് ആരോപണം; മൂന്ന് കെഎസ്‌യു നേതാക്കള്‍ക്കെതിരെ കേസ് 

Kerala
  •  a day ago
No Image

സ്വപ്ന ഫൈനലിൽ കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം; ഇടിമിന്നലായാൽ പുത്തൻ നേട്ടത്തിലെത്താം

Cricket
  •  a day ago
No Image

തൊഴിലാളികള്‍ക്ക് ആശ്വാസം; ജൂണ്‍ 15 മുതല്‍ യുഎഇയില്‍ ഉച്ചസമയത്തെ പുറംജോലികള്‍ക്ക് വിലക്ക്

uae
  •  a day ago
No Image

നിയന്ത്രണം ലംഘിച്ച് സിപ്പ് ലൈൻ പ്രവർത്തിപ്പിച്ച എംഎം മണിയുടെ സഹോദരന്റെ വിനോദ സഞ്ചാര കേന്ദ്രത്തിനെതിരെ നടപടി

Kerala
  •  a day ago
No Image

'ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് മറ്റുള്ളവരെ വേദനിപ്പിക്കാനുള്ളതല്ല'; ശര്‍മിഷ്ഠ പനോളിയുടെ ജാമ്യഹരജി തള്ളി കൊല്‍ക്കത്ത ഹൈക്കോടതി

National
  •  a day ago


No Image

ഗതാഗതക്കുരുക്കിനോട് 'ബൈ' പറയാന്‍ ദുബൈ, 57 റോഡുകളുടെ നവീകരണം പുരോഗമിക്കുന്നു; യാത്രാസമയം കുറയും

uae
  •  a day ago
No Image

'എന്ത് പ്രതിസന്ധിയുണ്ടായാലും ഇസ്‌റാഈലിനെതിരായ പോരാട്ടം നാം തുടര്‍ന്നു കൊണ്ടേയിരിക്കുക, പിന്മാറുക എന്നാല്‍ മനുഷ്യത്വം ഇല്ലാതായി എന്നാണ്' ഗസ്സയിലേക്ക് സഹായങ്ങളുമായി ഫ്രീഡം ഫ്‌ളോട്ടില്ല ഭാഗമാവാന്‍ ഗ്രേറ്റ

International
  •  a day ago
No Image

'ഇന്ത്യയുടെ ദേശീയ ഭാഷയേത്?', സ്‌പെയിനില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരണത്തിനിടെ ചോദ്യവുമായി പ്രവാസി ഇന്ത്യക്കാരന്‍; വായടിപ്പിക്കുന്ന മറുപടിയുമായി കനിമൊഴി 

National
  •  a day ago
No Image

ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കം; നാല് സ്ത്രീകൾക്ക് പരുക്ക്

Kerala
  •  a day ago