
തേനീച്ചക്കൂട് കയറ്റിപ്പോയ ട്രക്ക് മറിഞ്ഞു, പുറത്ത് ചാടിയത് കോടിക്കണക്കിന് തേനീച്ചകള്‍

വാഷിങ്ടണ്‍: തേനീച്ചക്കൂട് കയറ്റിപ്പോയ ട്രക്ക് മറിഞ്ഞു. അതും 31 ടണ്ണിലേറെ വരു തേനീച്ചക്കൂടുകള്‍. മറിഞ്ഞെന്ന് മാത്രമല്ല ഇതിലെ തേനീച്ചകളെല്ലാം പുറത്ത് ചാടുകയും ചെയ്തു. എന്ത് ചെയ്യും. പുറത്ത് ചാടിയത് തേനീച്ചകളാണ്. ഒടുവില്‍ ആ നാട് തന്നെ ഏതാണ്ട് അടച്ചു പൂട്ടിയ അവസ്ഥയിലാക്കി അധികൃതര്‍.
പടിഞ്ഞാറന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലാണ് സംഭവം. ട്രക്ക് മറിഞ്ഞ് ഏകദേശം 25 കോടി തേനീച്ചകള്‍ പുറത്തു ചാടിയൊണ് റിപ്പോര്‍ട്ട്. ലിന്‍ഡന് സമീപമുള്ള കനേഡിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് അപകടമുണ്ടായത്. മറിഞ്ഞ വാണിജ്യ ട്രക്കില്‍ 31,751 കിലോ തേനീച്ചക്കൂടുകളാണ് ഉണ്ടായിരുന്നത്. ഏകദേശം 250 ദശലക്ഷം തേനീച്ചകള്‍ ട്രക്കില്‍ നിന്ന് രക്ഷപ്പെട്ടതായി കണക്കാക്കപ്പെടുന്നു.
കനത്ത ബന്തവസ്സാണ് നാട്ടില്‍ പൊലിസ് ഏര്‍പെടുത്തിയിരിക്കുന്നത്. തേനീച്ചകള്‍ രക്ഷപ്പെടാനും കൂട്ടമായി കൂടാനും സാധ്യതയുള്ളതിനാല്‍ ആ പ്രദേശം ഒഴിവാക്കണമെന്നും പൊലിസ് ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. കഴിയുന്നത്ര തേനീച്ചകളെ രക്ഷിക്കുക എന്നതാണ് അധികൃതരുടെ ലക്ഷ്യം. മേഖലയിലെ റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. തേനീച്ചകളെ പിടിക്കാന്‍ തേനീച്ച വിദഗ്ധരുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തേനീച്ചകളെ അവയുടെ കൂട്ടിലേക്ക് തിരികെ കൊണ്ടുപോയി റാണി തേനീച്ചയെ കണ്ടെത്താനുള്ള സൗകര്യമൊരുക്കുക എന്നതാണ് പദ്ധതിയെന്നും പൊലിസ് പറഞ്ഞു.
പരാഗണത്തിലും ഭക്ഷ്യോത്പാദനത്തിലും പ്രധാന പങ്കുവഹിക്കുന്ന ജീവികളാണ് തേനീച്ചകള്‍. പരിപ്പ്, പച്ചക്കറികള്‍, സരസഫലങ്ങള്‍, സിട്രസ് പഴങ്ങള്‍, തണ്ണിമത്തന്‍ എന്നിവയുള്‍പ്പെടെ 100-ലധികം വിളകളില്‍ അവ പരാഗണം നടത്തുന്നുണ്ട്. അതേസമയം, വര്‍ഷങ്ങളായി നിരവധി ഭീഷണികള്‍ നേരിടുകയും തേനീച്ചകളുടെ എണ്ണം കുറയുകയും ചെയ്യുന്നുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കീടനാശിനികള്‍, പരാദങ്ങള്‍, രോഗങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, വൈവിധ്യമാര്‍ന്ന ഭക്ഷ്യ വിതരണത്തിന്റെ അഭാവം എന്നിവയാണ് ഇവയുടെ നാശത്തിന് കാരണമെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു. തേനീച്ചകളുടെ എണ്ണം കുറയുന്നത് കൃഷിക്കും ഭക്ഷ്യസുരക്ഷയ്ക്കും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദേശീയ പാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കും; കേരളത്തിന് കേന്ദ്രത്തിന്റെ ഉറപ്പ്
Kerala
• 7 hours ago
കാക്കനാട് ജില്ലാ ജയിലിൽ ഗുണ്ടാ നേതാക്കൾക്ക് വിരുന്നും റീൽസ് ചിത്രീകരണവും; അന്വേഷണം തുടങ്ങി
Kerala
• 7 hours ago
പാർലമെന്റ് സമ്മേളനം ജൂലൈ 21 മുതൽ ഓഗസ്റ്റ് 12 വരെ ചേരും; ഓപ്പറേഷൻ സിന്ദൂറിൽ ചോദ്യങ്ങളുയരും
National
• 8 hours ago
ഒമാൻ സുൽത്താൻ്റെ പെരുന്നാൾ നിസ്കാരം സുൽത്താൻ ഖാബൂസ് പള്ളിയിൽ
latest
• 9 hours ago
ഗൂഗിൾ പിക്സൽ 10 സീരീസിൽ ഞെട്ടിക്കുന്ന ഫീച്ചറുകൾ: ടെലിഫോട്ടോ ലെൻസും സൂപ്പർ സ്റ്റെബിലൈസേഷനും
Gadget
• 9 hours ago
യുഎഇയിൽ 222 കുടുംബങ്ങൾക്ക് ബലി പെരുന്നാൾ സന്തോഷം; 140 മില്യൺ ദിർഹമിൻ്റെ കടം എഴുതിത്തള്ളി
latest
• 9 hours ago
സാംസങ് Z ഫോൾഡ് 7: മടക്കാവുന്ന ഫോൺ വിപണിയിൽ 'അൾട്രാ' മാജിക്കുമായി ഒരു പുതിയ താരം
Tech
• 9 hours ago
മുസ്‌ലിംകള്‍ 'വെര്‍ച്വല്‍ ഈദ്' ആഘോഷിക്കണമെന്ന് ബി.ജെ.പി മന്ത്രി; പ്രസ്താവന ബി.ജെ.പിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തുന്നതെന്ന് മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷന്‍
National
• 9 hours ago
ഗസ്സ വംശഹത്യ പരാമര്‍ശിച്ചെങ്കിലോ എന്ന ഭയം; ഗാരി ലിനേക്കറുടെ'മാച്ച് ഓഫ് ദി ഡേ' പ്രോഗ്രാമിന്റെ സലാഹുമായുള്ള എപിസോഡ് റദ്ദാക്കി ബി.ബി.സി
International
• 10 hours ago
പാകിസ്ഥാന് വേണ്ടി ചാരവൃത്തി; ഒരു പഞ്ചാബി യൂട്യൂബർ കൂടി പിടിയിൽ, ജ്യോതി മൽഹോത്രയുമായും ഡാനിഷുമായും അടുത്ത ബന്ധം
National
• 10 hours ago
കടുത്ത ചൂട് കനത്ത വെല്ലുവിളി, അറഫ ദിനത്തിൽ ഹാജിമാർ തമ്പുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശം
Saudi-arabia
• 11 hours ago
ഹജ്ജ് 2025: പഴുതടച്ച സുരക്ഷ, കർശന നിരീക്ഷണം, തീകെടുത്താനും നിരീക്ഷണത്തിനും 'സഖ്ർ' ഡ്രോൺ
Saudi-arabia
• 11 hours ago
പത്തനംതിട്ടയില്‍ 16കാരിയെ അഭിഭാഷകന് പീഡിപ്പിച്ച കേസ്: പ്രതികള്‍ സി.ഡ.ബ്ല്യു.സി ചെയര്‍മാന്റെ ഓഫിസില്‍ ഒത്തുതീര്‍പ്പിന് പോയെന്ന് റിപ്പോര്‍ട്ട്
Kerala
• 11 hours ago
ഹാജിമാരെ സേവിക്കാൻ 'വിഖായ' സജീവം
Saudi-arabia
• 11 hours ago
'വഞ്ചകന് മുഖ്യമന്ത്രി, ക്രൈസ്തവരേയും മുനമ്പത്തേയും വഞ്ചിച്ചു, ശബരിമലയില്‍ ഹൈന്ദവരെ വഞ്ചിച്ചു, മലപ്പുറം ജില്ലയേയും വഞ്ചിച്ചു' ആഞ്ഞടിച്ച് അന്‍വര്‍
Kerala
• 13 hours ago
ഇനി ഒരൊറ്റ ടൂറിസ്റ്റ് വിസ; എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം | Single GCC Tourist Visa
Kuwait
• 13 hours ago
നടിക്കെതിരെ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍, ലൈംഗികാധിക്ഷേപം, പിന്തുടര്ന്ന് ശല്യം ചെയ്യല്‍...; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
Kerala
• 13 hours ago
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്
Weather
• 14 hours ago
തൽബിയത് ഉരുവിട്ട് മിനയിലേക്ക് തീർത്ഥാടക പ്രവാഹം; അറഫ സംഗമം നാളെ
Saudi-arabia
• 11 hours ago
'ഇന്‍ഡ്യ'വിട്ട് ആപ്; ഒറ്റക്ക് മത്സരിക്കാന്‍ ആം ആദ്മി, യഥാര്‍ത്ഥ സഖ്യം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലെന്ന്
National
• 12 hours ago
കാനഡയിൽ അജ്ഞാതൻ നടത്തിയ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു; അഞ്ച് പേരുടെ നില ഗുരുതരം
International
• 12 hours ago