
കുട്ടികളെ ആദ്യമായി സ്കൂളിലേക്ക് അയക്കുമ്പോള്‍ മാതാപിതാക്കളറിയാന്‍

വീണ്ടുമൊരു അധ്യയന വര്‍ഷം ആരംഭിക്കുകയാണ്. പുതിയ ബാഗും കുടയും പുസതകവുമെല്ലാം ഒരുക്കി സ്കൂളുകളിലേക്ക് പോകാനൊരുങ്ങുകയാണ് നമ്മുടെ കുട്ടികള്‍. ഇത്തവണ ആദ്യമായി സ്കൂളിലേക്ക് യാത്ര പോകുന്നവരുമുണ്ട്. ഒപ്പം മക്കളെ പറഞ്ഞയക്കുന്ന രക്ഷിതാക്കളും. കുട്ടികളെ ആദ്യമായി സ്കൂളിലേക്ക് അല്ലെങ്കില്‍ അങ്കണവാടിയിലേക്ക് വിടുമ്പോള്‍ മാതാപിതാക്കള്‍ക്ക് ഒരേ സമയം ആവലാതിയും സന്തോഷവുമാണ്.
കുട്ടി സ്കൂളില്‍ ഒറ്റയ്ക്കിരിക്കുമോ? കരയുമോ? ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുമോ? എന്നിങ്ങനെ ആശങ്കകള്‍ നീളുന്നു... കുട്ടിയുടെ ഉറക്കം, ഭക്ഷണത്തിന്റെ സമയം എന്നിങ്ങനെ എല്ലാത്തിലും മാറ്റം വരാന്‍ പോകുകയാണ്. പുതിയ രീതിയുമായി പൊരുത്തപ്പെടാന്‍ സമയമെടുക്കും.മാതാപിതാക്കള്‍ ക്ഷമയോടെ കാത്തിരുന്നേ മതിയാകൂ... ഇനി വീട്ടിലെ കാര്യമാണെങ്കിലോ കുട്ടികള്‍ ഇല്ലാത്ത സമയം കടന്നുപോകാന്‍ പ്രയാസമായിരിക്കും. പ്രത്യേകിച്ച് അവരോടൊപ്പം ഇതുവരെ കഴിഞ്ഞിരുന്ന അമ്മമാര്‍ക്ക്... പതിയെ അവര്‍ക്കും അത് ശീലമാകാന്‍ തുടങ്ങും.
ആദ്യ ദിവസം കരയും... സ്കൂളില്‍ പോകില്ലെന്ന് പറയും.., ആശങ്കപ്പെടേണ്ട
ഓരോ കുട്ടിയേയും കാത്തിരിക്കുന്നത് പുതിയൊരു ലോകമാണ്. സമപ്രായക്കാരായ കുട്ടികള്‍, അന്തരീക്ഷം അങ്ങനെ ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ദിവസമായിരിക്കും ആദ്യ ദിവസം. അവരെ വരവേല്‍ക്കാനായി അധ്യാപകരും സ്കൂളും തയ്യാറെടുത്തിട്ടുണ്ടാകും. ആദ്യത്തെ കുറച്ച് ദിവസം അവര്‍ എന്തായാലും നല്ല കരച്ചിലായിരിക്കും അതില്‍ ഉത്കണ്ഠപ്പെടേണ്ട.. പതിയെ ശരിയായിക്കോളും... കരയുന്നത് കണ്ട് കുട്ടികളെ തിരികെ കുട്ടി വീട്ടിലേക്ക് വന്നാല്‍ പിന്നെ അവര്‍ക്കത് ശീലമാകും. പിന്നീട് സ്കൂളില്‍ പോകാന്‍ മടികാണിക്കും. അതുകൊണ്ട് ക്ഷമയോടെ കാത്തിരിക്കുക.
ആദ്യദിവസം സ്കൂളില്‍ പോയ് വന്ന കുട്ടി കരയുകയും ഇനി സ്കൂളില്‍ പോകുന്നില്ല എന്ന് പറയുകയും ചെയ്യുന്നത് സ്വാഭാവികമാണ്. പതുക്കെ ടീച്ചറെ പരിചയപ്പെടാനും, കുട്ടികള്‍ക്കൊപ്പം അല്പ സമയം ഇരുത്തിയും, സ്കൂള്‍ ഗ്രൗണ്ടിലൂടെ നടത്തുകയും എല്ലാം ചെയ്തു സ്കൂള്‍ സാഹചര്യവുമായി കുട്ടിയെ പരിചയപ്പെടുത്തുക. കുട്ടിയെ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യാതിരിക്കുക. അവന് അല്ലെങ്കില്‍ അവള്‍ക്ക് അവരുടേതായ സമയവും സാവകാശവും കൊടുക്കുക. ഓരോ കുട്ടിയും വ്യത്യസ്തരാണ്.
കുട്ടിയെ പറഞ്ഞുമനസില്ലാക്കുക
സ്കൂളിനെക്കുറിച്ച് നല്ല കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കികൊടുക്കേണ്ടത് മാതാപിതാക്കളാണ്. അവരെ അവിടെ കാത്തിരിക്കുന്നത് നല്ല കാര്യങ്ങളാണെന്ന് കുട്ടിയുടെ ഉള്ളിലുണ്ടാവണം. അവിടെ കൂട്ടുകാര്‍ക്കൊപ്പം കളിക്കാനും, പാട്ടുകള്‍ പഠിക്കാനും ഒക്കെ അവസരം ഉണ്ടെന്നും അത് പഠിച്ചു കഴിഞ്ഞയുടന്‍ വീട്ടിലേക്കു കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ എത്തുമെന്നും കുട്ടിക്ക് പറഞ്ഞുകൊടുക്കുക.
ടോയ്ലറ്റുകള് ഉപയോഗിക്കാനും ക്ലാസ്സില്‍ ഇരിക്കാനും ഒക്കെ കുട്ടിക്ക് ചിലപ്പോള്‍ ഭയം തോന്നിയെന്നു വരാം. മടികാരണം ടീച്ചറോട് ടോയ്ലറ്റില് പോകാനുള്ള കാര്യം പറയാതെയും വരാം.. ഇക്കാര്യം പറഞ്ഞാല്‍ ടീച്ചര്‍ സഹായിക്കുമെന്ന് കുട്ടിയോട് പറയുക. മാത്രവുമല്ല കുട്ടിക്ക് പേടി തോന്നുന്ന കാര്യങ്ങളെപ്പറ്റി ടീച്ചറിനോട് സംസാരിക്കാനും ടീച്ചറും മാതാപിതാക്കളും ചേര്‍ന്ന് കുട്ടിയെ ക്ഷമയോടെ കൈകാര്യം ചെയ്യാനും ശ്രമിക്കണം.
ആദ്യ ദിവസം വീട്ടില്‍ തിരിച്ചെത്തിയ ശേഷം
ആദ്യ ദിവസം സ്കൂള്‍ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ശേഷം വിശേഷങ്ങള്‍ ചോദിച്ചറിയുക. നടന്ന സംഭവങ്ങളെക്കുറിച്ചെല്ലാം വിശദമായി ചോദിക്കുക. ആദ്യമൊക്കെ പറഞ്ഞില്ലെന്നും വാശി കാണിച്ചെന്നും വരാം പോകെ പോകെ ശരിയാകും. മാതാപിതാക്കള്‍ ദിവസവും വിശേഷങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുക. എന്തെങ്കിലും സാധനങ്ങള്‍ മറന്നുവച്ചാല്‍ ശകാരിക്കാതിരിക്കുക.. കുട്ടികളാണ് സാവകാശം വേണം, സമയം വേണം എല്ലാത്തിനും.
Children are getting ready to head to school with their new bags, uniforms, and books. Among them, there are also those who are going to school for the very first time. Along with them, parents are preparing to send their little ones off. When parents send their children to school or the nursery for the first time, it’s a mix of emotions—both excitement and anxiety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബലിപെരുന്നാള്‍ 2025: 963 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്
uae
• 2 hours ago
'നാട്ടില്‍പ്പോയി തിരികെ വരാന്‍ വേണ്ടത് മൂന്നു മാസത്തെ ശമ്പളം'; വേനലവധി നാട്ടില്‍ ചിലവഴിക്കാമെന്ന പ്രവാസികളുടെ മോഹം പൊലിയുന്നു
uae
• 2 hours ago
കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് ആരോപണം; മൂന്ന് കെഎസ്യു നേതാക്കള്‍ക്കെതിരെ കേസ്
Kerala
• 2 hours ago
സ്വപ്ന ഫൈനലിൽ കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം; ഇടിമിന്നലായാൽ പുത്തൻ നേട്ടത്തിലെത്താം
Cricket
• 3 hours ago
തൊഴിലാളികള്‍ക്ക് ആശ്വാസം; ജൂണ്‍ 15 മുതല്‍ യുഎഇയില്‍ ഉച്ചസമയത്തെ പുറംജോലികള്‍ക്ക് വിലക്ക്
uae
• 3 hours ago
നിയന്ത്രണം ലഘിച്ച് സിപ്പ് ലൈൻ പ്രവർത്തിപ്പിച്ച എംഎം മണിയുടെ സഹോദരന്റെ വിനോദ സഞ്ചാര കേന്ദ്രത്തിനെതിരെ നടപടി
Kerala
• 4 hours ago
'ആവിഷ്കാര സ്വാതന്ത്ര്യമെന്നത് മറ്റുള്ളവരെ വേദനിപ്പിക്കാനുള്ളതല്ല'; ശര്‍മിഷ്ഠ പനോളിയുടെ ജാമ്യഹരജി തള്ളി കൊല്‍ക്കത്ത ഹൈക്കോടതി
National
• 4 hours ago
2025 ഐപിഎൽ; നാല് ടീമുകൾക്കും കോളടിക്കും! ചാമ്പ്യന്മാർക്കും റണ്ണേഴ്സ് അപ്പിനും വമ്പൻ പാരിതോഷികം
Cricket
• 4 hours ago
ഗതാഗതക്കുരുക്കിനോട് 'ബൈ' പറയാന്‍ ദുബൈ, 57 റോഡുകളുടെ നവീകരണം പുരോഗമിക്കുന്നു; യാത്രാസമയം കുറയും
uae
• 4 hours ago
'എന്ത് പ്രതിസന്ധിയുണ്ടായാലും ഇസ്റാഈലിനെതിരായ പോരാട്ടം നാം തുടര്‍ന്നു കൊണ്ടേയിരിക്കുക, പിന്മാറുക എന്നാല്‍ മനുഷ്യത്വം ഇല്ലാതായി എന്നാണ്' ഗസ്സയിലേക്ക് സഹായങ്ങളുമായി ഫ്രീഡം ഫ്ളോട്ടില്ല ഭാഗമാവാന്‍ ഗ്രേറ്റ
International
• 4 hours ago
ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കം; നാല് സ്ത്രീകൾക്ക് പരുക്ക്
Kerala
• 5 hours ago
കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം ലംഘിച്ചു; എക്സ്ചേഞ്ചിന് 35 ലക്ഷം ദിര്‍ഹം പിഴ ചുമത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• 5 hours ago
ഇന്ന് അയ്യരിന്റെ അവസാന ആട്ടം; ചരിത്രത്തിൽ ഒന്നാമനാവാൻ വേണ്ടത് ഇത്രമാത്രം...
Cricket
• 6 hours ago
സംസം വെള്ളം വില്ക്കുന്നതില് നിന്നും കടയുടമകള്‍ വിട്ടുനില്‍ക്കണമെന്ന് ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി
uae
• 6 hours ago
ഫൈനലിൽ 300 റൺസ് ജയിക്കാനാണെങ്കിലും അവൻ അടിച്ചെടുക്കും: മുൻ ഇന്ത്യൻ താരം
Cricket
• 7 hours ago
സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന; എന്നാല്‍ വിലക്കുറവിലും കിട്ടും സ്വര്‍ണം
Business
• 7 hours ago
ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി; അദാനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് യുഎസ്, ഓഹരിയിൽ ഇടിവ്
Business
• 7 hours ago
അദ്ദേഹത്തിന് വേണ്ടി ഞങ്ങൾ ഈ കിരീടം ഉയർത്തും: രജത് പടിദാർ
Cricket
• 8 hours ago
ടോണി ക്രൂസ്, മാഴ്സലോ അടക്കമുള്ള ഇതിഹാസങ്ങൾ വീണ്ടും റയലിനായി ബൂട്ട് കെട്ടുന്നു; വമ്പൻ പോരാട്ടം ഒരുങ്ങുന്നു
Football
• 7 hours ago
തിരുവനന്തപുരത്ത് സ്കൂള്‍ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു; വിദ്യാര്‍ഥികള്‍ക്കും അധ്യാപികക്കും പരുക്ക്
Kerala
• 7 hours ago
പി.വി അൻവറിന് തൃണമൂൽ സ്ഥാനാർഥിയാകാൻ പറ്റില്ല, ഒരു സെറ്റ് നാമനിർദ്ദേശ പത്രിക തള്ളി; സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാം
Kerala
• 7 hours ago