HOME
DETAILS

ചാമ്പ്യൻസ് ലീഗ് മാത്രമല്ല, ബാലൺ ഡി ഓറും ഫ്രഞ്ച് മണ്ണിലേക്ക്; ലിസ്റ്റിൽ മുൻനിരയിൽ ഡെമ്പലെ

  
June 01 2025 | 13:06 PM

Not only the Champions League but also the Ballon dOr will be on French soil Dembele tops the list

അലിയൻസ് അരീന: ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തുകൊണ്ട് പാരീസ് സെയ്ന്റ് ജെർമെയ്ൻ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. പാരീസിന്റെ ചരിത്രത്തിലെ ആദ്യ യുസിഎൽ കിരീടനേട്ടമാണിത്. കലാശപ്പോരാട്ടത്തിൽ പിഎസ്‌ജിക്കായി അഷറഫ് ഹക്കിമി (12'), ഡിസൈർ ഡൗ (20', 63'), ക്വിച്ച ഖ്വാരസ്കേലിയ (73'), സെന്നി മയൂലു (86') എന്നിവരാണ് ഗോളുകൾ നേടിയത്. 

പിഎസ്ജിയുടെ കിരീടനേട്ടത്തിനൊപ്പം ഫ്രഞ്ച് സൂപ്പർതാരം ഉസ്മാൻ ഡെമ്പലക്ക് ഈ സീസണിലെ ബാലൺ ഡി ഓർ നേടാനുള്ള സാധ്യതകളും സജീവമായിരിക്കുകയാണ്. നിലവിൽ ബാലൺ ഡി ഓർ നേടാൻ സാധ്യത കൽപ്പിക്കപ്പെടുന്ന താരങ്ങളിൽ മുൻപന്തിയിൽ ഉള്ളത് ഡെമ്പലെയാണ്. ലാമിൻ യമാൽ, മുഹമ്മദ് സലാഹ്, റാഫിഞ്യാ തുടങ്ങിയ താരങ്ങളും ബാലൺ ഡി നേടാനുള്ള പോരാട്ടത്തിൽ ഫ്രഞ്ച് താരത്തിന് പുറകിലുണ്ട്. ഈ സീസണിൽ പിഎസ്ജിക്കൊപ്പം മിന്നും പ്രകടനങ്ങൾ ആണ് ഡെമ്പലെ നടത്തിയത്. 

2025-06-0118:06:44.suprabhaatham-news.png
 

ഇന്റർ മിലാനെതിരെ ഫൈനൽ മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ നേടിയാണ് ഡെമ്പലെ തിളങ്ങിയത്. ഇതോടെ 2018ന് ശേഷം ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ രണ്ട് അസിസ്റ്റുകൾ സ്വന്തമാക്കുന്ന ആദ്യ താരമായും ഡെമ്പലെ മാറി. 2018 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം മാഴ്സലോ ആയിരുന്നു ഇതിനുമുമ്പ് രണ്ട് അസിസ്റ്റുകൾ നേടിയിരുന്നത്. ആ സീസണിൽ ലിവർപൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. 

ഈ സീസണിൽ 33 ഗോളുകളും 13 അസിസ്റ്റുകളും ആണ് ഡെമ്പലെ പാരീസിനൊപ്പം സ്വന്തമാക്കിയത്. ഇതിൽ ചാമ്പ്യൻസ് ലീഗിൽ എട്ട് ഗോളുകളും ആറ് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. ഇതോടെ ചാമ്പ്യൻസ് ലീഗിന്റെ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻസ് സ്വന്തമാക്കുന്ന രണ്ടാമത്തെ ഫ്രഞ്ച് താരമായി മാറാനും ഡെമ്പലെക്ക് സാധിച്ചു. 14 ഗോൾ കോൺട്രിബ്യൂഷൻസ്  ആണ് ഈ സീസണിൽ താരം പാരീസിനു വേണ്ടി സ്വന്തമാക്കിയത്. 2021- 22 സീസണിൽ 17 കോൺട്രിബ്യൂഷൻസ് സ്വന്തമാക്കിയ കരിം ബെൻസിമയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഈ ശ്രദ്ധേയമായ നേട്ടങ്ങൾക്ക് പിന്നാലെ ഡെമ്പലെയെ തേടി ബാലൺ ഡി ഓർ പുരസ്കാരം എത്തുമോയെന്ന് കണ്ടുതന്നെ അറിയണം.

Not only the Champions League but also the Ballon dOr will be on French soil Dembele tops the list



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാർലമെന്റ് സമ്മേളനം ജൂലൈ 21 മുതൽ ഓഗസ്റ്റ് 12 വരെ ചേരും; ഓപ്പറേഷൻ സിന്ദൂറിൽ ചോദ്യങ്ങളുയരും

National
  •  10 hours ago
No Image

ഒമാൻ സുൽത്താൻ്റെ പെരുന്നാൾ നിസ്കാരം സുൽത്താൻ ഖാബൂസ് പള്ളിയിൽ

latest
  •  10 hours ago
No Image

ഗൂഗിൾ പിക്സൽ 10 സീരീസിൽ ഞെട്ടിക്കുന്ന ഫീച്ചറുകൾ: ടെലിഫോട്ടോ ലെൻസും സൂപ്പർ സ്റ്റെബിലൈസേഷനും 

Gadget
  •  10 hours ago
No Image

യുഎഇയിൽ 222 കുടുംബങ്ങൾക്ക് ബലി പെരുന്നാൾ സന്തോഷം; 140 മില്യൺ ദിർഹമിൻ്റെ കടം എഴുതിത്തള്ളി

latest
  •  10 hours ago
No Image

സാംസങ് Z ഫോൾഡ് 7: മടക്കാവുന്ന ഫോൺ വിപണിയിൽ 'അൾട്രാ' മാജിക്കുമായി ഒരു പുതിയ താരം

Tech
  •  10 hours ago
No Image

മുസ്‌ലിംകള്‍ 'വെര്‍ച്വല്‍ ഈദ്' ആഘോഷിക്കണമെന്ന് ബി.ജെ.പി മന്ത്രി; പ്രസ്താവന ബി.ജെ.പിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തുന്നതെന്ന് മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷന്‍

National
  •  10 hours ago
No Image

ഗസ്സ വംശഹത്യ പരാമര്‍ശിച്ചെങ്കിലോ എന്ന ഭയം; ഗാരി ലിനേക്കറുടെ'മാച്ച് ഓഫ് ദി ഡേ' പ്രോഗ്രാമിന്റെ സലാഹുമായുള്ള എപിസോഡ് റദ്ദാക്കി ബി.ബി.സി

International
  •  11 hours ago
No Image

പാകിസ്ഥാന് വേണ്ടി ചാരവൃത്തി; ഒരു പഞ്ചാബി യൂട്യൂബർ കൂടി പിടിയിൽ, ജ്യോതി മൽഹോത്രയുമായും ഡാനിഷുമായും അടുത്ത ബന്ധം

National
  •  11 hours ago
No Image

ഇടത് കണ്ണിലെ കുത്തിവെപ്പ് നൽകിയത് വലത് കണ്ണിന്; ഗവൺമെന്റ് കണ്ണാശുപത്രിയിലെ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു

Kerala
  •  12 hours ago
No Image

കടുത്ത ചൂട് കനത്ത വെല്ലുവിളി, അറഫ ദിനത്തിൽ ഹാജിമാർ തമ്പുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശം

Saudi-arabia
  •  12 hours ago

No Image

നടിക്കെതിരെ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍, ലൈംഗികാധിക്ഷേപം, പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍...; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  15 hours ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്

Weather
  •  15 hours ago
No Image

Hajj 2025: 71 രാജ്യങ്ങൾ, 238 വിമാനത്താവളങ്ങൾ, 62 കമ്പനികൾ, 3,314 സർവീസുകൾ, മക്കയിൽ എത്തിയത് രണ്ട് ദശലക്ഷം വിശ്വാസികൾ, ഹജ്ജിന് ഇന്ന് തുടക്കം, തീർത്ഥാടകർ ഇന്ന് മിനായിൽ; നാളെ അറഫാ സംഗമം

Trending
  •  15 hours ago
No Image

നിലമ്പൂരിൽ പ്രചാരണം ആവേശത്തിലേക്ക്, മുഖ്യമന്ത്രി മണ്ഡലത്തിൽ ക്യാമ്പ് ചെയ്യും, മുഖ്യമന്ത്രിക്ക് മറുപടി നൽകാൻ അൻവറിന്റെ വാർത്ത സമ്മേളനം, കെ. സുധാകരൻ ഇന്ന് ഷൗക്കത്തിനൊപ്പം

Kerala
  •  15 hours ago