റഷ്യയില്‍ യുക്രൈന്റെ വമ്പന്‍ ഡ്രോണ്‍ ആക്രമണം; 40 വിമാനങ്ങള്‍ ആക്രമിച്ചെന്ന് അവകാശവാദം
മോസ്‌കോ: റഷ്യന്‍ വ്യോമകേന്ദ്രങ്ങളില്‍ വമ്പന്‍ ഡ്രോണ്‍ ആക്രമണം നടത്തി യുക്രൈന്‍. റഷ്യക്കു നേരെ യുക്രൈന്റെ ഭാഗത്തു നിന്നുണ്ടായ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ ഒന്നാണിതെന്നാണ് വിലയിരുത്തല്‍. റഷ്യയുടെ നാല്‍പ്പതോളം വിമാനങ്ങളെ യുക്രൈന്‍ ആക്രമിച്ചതായി ദി കീവ് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.
യുക്രൈനില്‍ നിന്നും നാലായിരത്തോളം കിലോമീറ്ററിലധികം അകലെയുള്ള ഒലെന്യ, ബെലായ എന്നീ വ്യോമതാവളങ്ങളടക്കം യുക്രൈന്റെ വ്യോമാക്രമണത്തിനിരയായതാണ് വിവരം. യുക്രൈന്‍ ആക്രമണം ഇര്‍കുട്‌സ്‌ക് ഗവര്‍ണര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതാദ്യമായാണ് യുക്രൈന്‍ സൈബീരിയയില്‍ ആക്രമണം നടത്തുന്നത്. യുക്രൈന്റെ റിമോട്ട് നിയന്ത്രിത പൈലറ്റ് വിമാനം സ്രിഡ്‌നി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന സൈനിക കേന്ദ്രത്തെ ലക്ഷ്യം വെച്ചതായി ഗവര്‍ണര്‍ പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
യുക്രൈന്‍ ആക്രമണത്തെ നേരിടാന്‍ രഷ്യന്‍ സൈന്യം സജ്ജമായതാണ് റിപ്പോര്‍ട്ടുകള്‍.
യുക്രൈന്‍ ഡ്രോണുകള്‍ മര്‍മാന്‍സ്‌ക് മേഖലയില്‍ ആക്രമണം നടത്തിയെന്ന കാര്യം മര്‍മാന്‍സ്‌ക് ഗവര്‍ണര്‍ ആന്‍ഡ്രി ചിബിസും പറഞ്ഞു. റഷ്യന്‍ വ്യോമകേന്ദ്രങ്ങളെ ആക്രമിക്കാന്‍ ഏതുതരം ഡ്രോണുകളാണ് ഉപയോഗിച്ചതെന്ന് യുക്രൈന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വ്യോമതാവളങ്ങള്‍ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന വാനുകളില്‍ നിന്നാണ് ഡ്രോണുകള്‍ വിക്ഷേപിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഞായറാഴ്ച രാവിലെ യുക്രെെയ്ൻ അതിർത്തിക്ക് സമീപം ട്രെയിൻ പാളം തെറ്റി ഏഴ് പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
സമാധാന ചർച്ചകൾ തിങ്കളാഴ്ച ആരംഭിക്കും
റഷ്യയും യുക്രെെയ്നും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ തിങ്കളാഴ്ച ആരംഭിക്കും. ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തുർക്കിയിലെ ഇസ്താംബൂളിൽ വെച്ച് കൂടിക്കാഴ്ച നടത്തും.
സമാധാന ചർച്ചകൾക്ക് മുന്നോടിയായി, യുക്രൈൻ പ്രസിഡന്റ് വ്ളാഡിമർ സെലെൻസ്‌കി സമാധാന ചർച്ചകളോടുള്ള റഷ്യയുടെ പ്രതിബദ്ധത ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.
തേനീച്ചക്കൂട് കയറ്റിപ്പോയ ട്രക്ക് മറിഞ്ഞു, പുറത്ത് ചാടിയത് കോടിക്കണക്കിന് തേനീച്ചകള്‍
"ഒരു യോഗം അർത്ഥവത്തായതാകണമെങ്കിൽ, അതിന്റെ അജണ്ട വ്യക്തമായിരിക്കണം, ചർച്ചകൾ ശരിയായി തയ്യാറാക്കിയിരിക്കണം," സെലെൻസ്‌കി പറഞ്ഞു.
In a significant escalation, Ukraine reportedly launched a massive drone strike on Russian territory, claiming to have targeted 40 military aircraft. The incident marks one of the largest air offensives in the conflict so far.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."