
ബംഗ്ലാദേശ് കറന്‍സിയില്‍ നിന്ന് ഷെയ്ഖ് മുജീബുറഹ്മാന്‍ പുറത്ത്; പകരം ഹൈന്ദവ, ബുദ്ധ ക്ഷേത്രങ്ങള്‍

ധാക്ക: രാജ്യത്തെ കറന്‍സി നോട്ടുകളില്‍ നിന്ന് ബംഗ്ലാദേശ് രാഷ്ട്രപിതാവും മുന്‍ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുജീബുറഹ്മാന്‍ പുറത്ത്. ബംഗ്ലാദേശ് വിട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് ഷെയ്ഖ് മുജീബുറഹ്മാന്‍. ഷെയ്ഖ് ഹസീന രാജ്യം വിട്ടതിനു പിന്നാലെ കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശ് കേന്ദ്ര ബാങ്ക് പുതിയ നോട്ടുകള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ബംഗ്ലാദേശ് പുറത്തിറക്കുന്ന പുതിയ നോട്ടുകളില്‍ മനുഷ്യരുടെ ചിത്രങ്ങള്‍ ഉണ്ടാകില്ലെന്ന് ബംഗ്ലാദേശ് കേന്ദ്ര ബാങ്ക് വക്താവ് ആരിഫ് ഹുസൈന്‍ ഖാന്‍ പറഞ്ഞു.
ബംഗ്ലാദേശിന്റെ പ്രകൃതിദൃശ്യങ്ങളും ലാന്‍ഡ്മാര്‍ക്കുകളും പ്രദര്‍ശിപ്പിക്കുന്നതിലാണ് പുതിയ കറന്‍സി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ബാങ്ക് വക്താവ് ആരിഫ് ഹുസൈന്‍ ഖാന്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.
'പുതിയ നോട്ടുകളുടെ പരമ്പരയില്‍ മനുഷ്യരുടെ ചിത്രങ്ങളൊന്നും ഉണ്ടാകില്ല, പകരം പ്രകൃതിദൃശ്യങ്ങളും പരമ്പരാഗത ലാന്‍ഡ്മാര്‍ക്കുകളുമായിരിക്കും ഉണ്ടാകുക,' ഖാന്‍ പറഞ്ഞു.

എഎഫ്പി റിപ്പോര്‍ട്ട് അനുസരിച്ച് ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങളുടെ ചിത്രങ്ങള്‍, അന്തരിച്ച സൈനുല്‍ ആബിദീന്റെ കലാസൃഷ്ടികള്‍, 1971 ലെ വിമോചന യുദ്ധത്തില്‍ മരിച്ചവരെ ആദരിക്കുന്ന ദേശീയ രക്തസാക്ഷി സ്മാരകം എന്നിവ നോട്ടുകളില്‍ ഉള്‍പ്പെടുത്തും. ബംഗ്ലാദേശ് ബാങ്ക് മൂന്ന് വ്യത്യസ്ത മൂല്യങ്ങളിലുള്ള നോട്ടുകള്‍ പുറത്തിറക്കിയിട്ടുണ്ട്.
ഹസീനയെ പുറത്താക്കിയതോടെ ബംഗ്ലാദേശില്‍ ഷെയ്ഖ് മുജീബുര്‍റഹ്മാന്റെ രാഷ്ട്രപിതാവ് വിശേഷണം നീക്കി
'പുതിയ നോട്ടുകള്‍ സെന്‍ട്രല്‍ ബാങ്കിന്റെ ആസ്ഥാനത്തുനിന്നും പിന്നീട് രാജ്യത്തുടനീളമുള്ള മറ്റ് ഓഫീസുകളില്‍ നിന്നും പുറത്തിറക്കും. പുതിയ ഡിസൈനുകളുള്ള മറ്റ് നോട്ടുകള്‍ ഘട്ടം ഘട്ടമായി പുറത്തിറക്കും,' ഖാന്‍ കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശ് കറന്‍സി മാറ്റുന്നത് ഇതാദ്യമല്ല. 1972ല്‍ പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ബംഗ്ലാദേശ് കറന്‍സി മാറ്റിയിരുന്നു.
Controversy erupts in Bangladesh after the removal of Sheikh Mujibur Rahman’s image from currency notes. New designs feature Hindu and Buddhist temples, sparking political and cultural debate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബലിപെരുന്നാളിനോടുബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് 5 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രഖ്യാപിച്ച് അജ്മാന്‍ ഭരണാധികാരി
uae
• 15 hours ago
എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പ്, കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചിട്ടില്ല; വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാവരുത്
organization
• 16 hours ago
ബലിപെരുന്നാള്‍ 2025: 963 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്
uae
• 16 hours ago
'നാട്ടില്‍പ്പോയി തിരികെ വരാന്‍ വേണ്ടത് മൂന്നു മാസത്തെ ശമ്പളം'; വേനലവധി നാട്ടില്‍ ചിലവഴിക്കാമെന്ന പ്രവാസികളുടെ മോഹം പൊലിയുന്നു
uae
• 16 hours ago
കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് ആരോപണം; മൂന്ന് കെഎസ്‌യു നേതാക്കള്‍ക്കെതിരെ കേസ്
Kerala
• 16 hours ago
സ്വപ്ന ഫൈനലിൽ കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം; ഇടിമിന്നലായാൽ പുത്തൻ നേട്ടത്തിലെത്താം
Cricket
• 17 hours ago
തൊഴിലാളികള്‍ക്ക് ആശ്വാസം; ജൂണ്‍ 15 മുതല്‍ യുഎഇയില്‍ ഉച്ചസമയത്തെ പുറംജോലികള്‍ക്ക് വിലക്ക്
uae
• 17 hours ago
നിയന്ത്രണം ലംഘിച്ച് സിപ്പ് ലൈൻ പ്രവർത്തിപ്പിച്ച എംഎം മണിയുടെ സഹോദരന്റെ വിനോദ സഞ്ചാര കേന്ദ്രത്തിനെതിരെ നടപടി
Kerala
• 17 hours ago
'ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് മറ്റുള്ളവരെ വേദനിപ്പിക്കാനുള്ളതല്ല'; ശര്‍മിഷ്ഠ പനോളിയുടെ ജാമ്യഹരജി തള്ളി കൊല്‍ക്കത്ത ഹൈക്കോടതി
National
• 17 hours ago
2025 ഐപിഎൽ; നാല് ടീമുകൾക്കും കോളടിക്കും! ചാമ്പ്യന്മാർക്കും റണ്ണേഴ്‌സ് അപ്പിനും വമ്പൻ പാരിതോഷികം
Cricket
• 18 hours ago
'എന്ത് പ്രതിസന്ധിയുണ്ടായാലും ഇസ്‌റാഈലിനെതിരായ പോരാട്ടം നാം തുടര്‍ന്നു കൊണ്ടേയിരിക്കുക, പിന്മാറുക എന്നാല്‍ മനുഷ്യത്വം ഇല്ലാതായി എന്നാണ്' ഗസ്സയിലേക്ക് സഹായങ്ങളുമായി ഫ്രീഡം ഫ്‌ളോട്ടില്ല ഭാഗമാവാന്‍ ഗ്രേറ്റ
International
• 18 hours ago
'ഇന്ത്യയുടെ ദേശീയ ഭാഷയേത്?', സ്‌പെയിനില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരണത്തിനിടെ ചോദ്യവുമായി പ്രവാസി ഇന്ത്യക്കാരന്‍; വായടിപ്പിക്കുന്ന മറുപടിയുമായി കനിമൊഴി
National
• 19 hours ago
ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കം; നാല് സ്ത്രീകൾക്ക് പരുക്ക്
Kerala
• 19 hours ago
കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം ലംഘിച്ചു; എക്‌സ്‌ചേഞ്ചിന് 35 ലക്ഷം ദിര്‍ഹം പിഴ ചുമത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• 19 hours ago
പി.വി അൻവറിന് തൃണമൂൽ സ്ഥാനാർഥിയാകാൻ പറ്റില്ല, ഒരു സെറ്റ് നാമനിർദ്ദേശ പത്രിക തള്ളി; സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാം
Kerala
• 21 hours ago
മോഷണം, കള്ളപ്പണം വെളുപ്പിക്കല്‍: കുവൈത്തിൽ ഒരു പ്രവാസി ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് ശിക്ഷ
Kuwait
• 21 hours ago
ഫൈനലിൽ 300 റൺസ് ജയിക്കാനാണെങ്കിലും അവൻ അടിച്ചെടുക്കും: മുൻ ഇന്ത്യൻ താരം
Cricket
• 21 hours ago
സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന; എന്നാല്‍ വിലക്കുറവിലും കിട്ടും സ്വര്‍ണം
Business
• 21 hours ago
ഇന്ന് അയ്യരിന്റെ അവസാന ആട്ടം; ചരിത്രത്തിൽ ഒന്നാമനാവാൻ വേണ്ടത് ഇത്രമാത്രം...
Cricket
• 19 hours ago
സംസം വെള്ളം വില്ക്കുന്നതില് നിന്നും കടയുടമകള്‍ വിട്ടുനില്‍ക്കണമെന്ന് ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി
uae
• 20 hours ago
ടോണി ക്രൂസ്, മാഴ്സലോ അടക്കമുള്ള ഇതിഹാസങ്ങൾ വീണ്ടും റയലിനായി ബൂട്ട് കെട്ടുന്നു; വമ്പൻ പോരാട്ടം ഒരുങ്ങുന്നു
Football
• 20 hours ago