HOME
DETAILS

 രാജവെമ്പാലയുടെ തലയില്‍ തൊപ്പി വച്ചു കൊടുത്ത് യുവാവ്...; അമ്പരന്ന് നെറ്റിസണ്‍സ്

  
June 02 2025 | 05:06 AM

Viral Video King Cobra Wearing a Handwoven Hat Shocks Social Media

സോഷ്യല്‍ മീഡിയയില്‍ നമ്മളെ അമ്പരിപ്പിച്ചു കൊണ്ട് പല വിഡിയോസും വരാറുണ്ട്. പ്രത്യേകിച്ചു പാമ്പുകളുടെ.
പാമ്പുകളുടെ അനേകം വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ടെങ്കിലും ഇതുപോലെ ഒരു വിഡിയോ നമ്മള്‍ ഇതിന് മുമ്പ് കണ്ടിട്ടില്ല. രാജവെമ്പാലയാണ് താരം.

അതും തൊപ്പി വച്ച രാജവെമ്പാലയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? എന്നാല്‍ കണ്ടോളൂ..  ഇതൊരു തൊപ്പിയാണ്. രാജവെമ്പാലയെപ്പോലെ നെയ്‌തെടുത്തവയാണ് തൊപ്പി. നല്ല ക്യൂട്ട് തൊപ്പിയാണ്. ഈ തൊപ്പിയാണ് രാജവെമ്പാലയെ അണിയിച്ചിരിക്കുന്നത്. അടുത്തൊരു യുവാവുമുണ്ട്. എന്നാലും ഇതെങ്ങനെയെന്നാണ് നെറ്റിസണ്‍സിന്റെ അമ്പരപ്പ്. സഹബത് ആലം എന്ന യൂസറാണ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 

ഒരു യുവാവ് മരക്കൂട്ടത്തിനിടയില്‍ ഇരിക്കുന്നതാണ് വിഡിയോയില്‍ കാണുന്നത്. ഇയാളുടെ മുന്നിലായി ഒരു രാജവെമ്പാലയേയും കാണാം. മനോഹരമായിട്ടാണ് ഈ തൊപ്പി നെയ്‌തെടുത്തിരിക്കുന്നതും ആ തൊപ്പി അതിന്റെ തലയില്‍ ചുറ്റിയിരിക്കുന്നതുമാണ് ആളുകളെ അമ്പരപ്പിക്കുന്നത്. 

യുവാവ് അതിനെ പ്രകോപിപ്പിക്കാന്‍ നോക്കുന്നതും കാണാം. ഇടയ്ക്ക് പാമ്പ് അയാള്‍ക്ക് നേരെ തിരിയുകയും കടിക്കാനായുകയും ചെയ്യുന്നുണ്ട്. പാമ്പിന്റെ വാലില്‍ പിടിച്ചും മറ്റും യുവാവ് പാമ്പിനെ ശല്യപ്പെടുത്തുന്നുമുണ്ട്. പാമ്പാണെങ്കില്‍ യുവാവിന് നേരെ വേഗത്തില്‍ തിരിയുന്നമുണ്ട്. എന്നാല്‍, ഇയാള്‍ നിരന്തരമായി പാമ്പുകളുടെ വിഡിയോ പങ്കുവയ്ക്കാറുണ്ട്.

ഒരുപാടാളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. എങ്ങനെയാണ് ഈ തൊപ്പി അയാള്‍ പാമ്പിനെ ധരിപ്പിച്ചത് എന്നാണ് പലരും കൗതുകത്തോടെ ചോദിക്കുന്നതും. ഇത് വളരെ ക്യൂട്ട് ആണ് എന്ന് കമന്റ് രേഖപ്പെടുത്തിയവരുമുണ്ട്. എന്നാല്‍ ഇത് ജീവികളെ ഉപദ്രവിക്കുന്നതിന്റെ പരിധിയില്‍ വരുമെന്നും എന്തിനാണ് ആ പാമ്പിനെ ഇങ്ങനെ ശല്യപ്പെടുത്തുന്നത് എന്നും ചോദിക്കുന്നവരുമുണ്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി 950 ലധികം പള്ളികളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഒരുക്കി ദുബൈ

uae
  •  15 hours ago
No Image

കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ 

National
  •  15 hours ago
No Image

'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര

National
  •  16 hours ago
No Image

യുഎഇ - ഇന്ത്യ യാത്ര: 5,786 രൂപ മുതൽ വിമാന ടിക്കറ്റുകൾ, ഫ്ലാഷ് സെയിൽ അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ ആറ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

uae
  •  16 hours ago
No Image

ജൂൺ മാസത്തെ റേഷൻ വിതരണം ആറാം തീയതി ഉച്ച മുതൽ

Kerala
  •  16 hours ago
No Image

ദഹ്‌റാനിൽ സഊദി പൗരനെ കൊലപ്പെടുത്തി; ഈജിപ്ത് പൗരൻ അറസ്റ്റിൽ; കൊലക്ക് പിന്നിൽ മോഷണ ശ്രമമെന്ന് പ്രാഥമിക അന്വേഷണം

Saudi-arabia
  •  16 hours ago
No Image

ബെംഗളൂരു ദുരന്തം; ആർസിബിക്കും, കെസിഎയ്ക്കുമെതിരെ പൊലീസ് കേസ്; സംഘാടനത്തിൽ​ ​ഗുരുതര വീഴ്ച

National
  •  16 hours ago
No Image

ലണ്ടൻ വർക്ക് വിസയുടെ പേരിൽ 10 ലക്ഷം തട്ടിയ കേസിൽ 25കാരി അറസ്റ്റിൽ

Kerala
  •  17 hours ago
No Image

ലോക പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനം: ഒറ്റത്തവണ ഉപയോ​ഗിക്കുന്ന പ്ലാസ്റ്റിക്കിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ യുഎഇ

uae
  •  17 hours ago
No Image

ജൂൺ 10 മുതൽ കേരള തീരത്ത് ട്രോളിങ് നിരോധനം; സർക്കാർ പുതിയ ഉത്തരവുകളും പ്രഖ്യാപിച്ചു

Kerala
  •  17 hours ago