HOME
DETAILS

30 കിലോയുള്ള ഇന്ത്യന്‍ ആടിന് വില 2000 ദിര്‍ഹത്തോളം; യുഎഇ വിപണി കീഴടക്കി ഇന്ത്യന്‍ ആടുകള്‍

  
Web Desk
June 02 2025 | 05:06 AM

Indian Goats Fetch Up to 2000 Dirhams in UAE Market Gaining Huge Demand

ദുബൈ: ബലി പെരുന്നാള്‍ അടുത്തതോടെ ഇന്ത്യന്‍ ആടുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചിരിക്കുകയാണ്. ആവശ്യക്കാര്‍ ഏറിയതോടെ ഇന്ത്യന്‍ ആടുകളുടെ വിലയും വര്‍ധിച്ചു. ഇന്ത്യന്‍ ആടുകള്‍ക്ക് പുറമേ ബംഗ്ലാദേശ്, പാകിസ്ഥാന്‍, ഇറാന്‍, സൊമാലിയ, സിറിയ, സഊദി എന്നിവിടങ്ങളില്‍ നിന്നുള്ള ആടുകള്‍ക്കും വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. 

യുഎഇ രൂപീകരിക്കുന്നതിനു മുമ്പേ രൂപീകരിക്കപ്പെട്ട പൊലിസ് സേന; ദുബൈ പൊലിസിന് ഇന്ന് 69-ാം പിറന്നാള്‍

താരതമ്യേന മറ്റു രാജ്യങ്ങളിലെ ആടുകളെക്കാള്‍ വിലക്കുറവുള്ള സൊമാലിയ, സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആടുകള്‍ കൂടുതലായി വിറ്റുപോകുന്നുണ്ട്.

യുഎഇയിലെ ഏറ്റവും പുതിയ സ്വര്‍ണം, വെള്ളി, ഇന്ധനവില; ഇന്നത്തെ ദിര്‍ഹമും രൂപയും തമ്മിലെ വിനിമയ നിരക്ക് അറിയാം | UAE Market Today

കനത്ത ചൂട് മൂലം എയര്‍ കാര്‍ഗോ മാര്‍ഗമാണ് ഇന്ത്യന്‍ ആടുകളെ യുഎഇയില്‍ എത്തിക്കുന്നത്. ഇതിനാല്‍ തന്നെ ഇവയ്ക്കുള്ള വിലയും കൂടുതലാണ്. 30 കിലോ വരുന്ന ഇന്ത്യന്‍ ആടിന് ശരാശരി 2000 ദിര്‍ഹമാണ് വില. എന്നാല്‍ ഇതേ തൂക്കമുള്ള സൊമാലിയന്‍ ആടിനെ 800 ദിര്‍ഹത്തിന് ലഭിക്കും. ആടുകളെ കൂടാതെ ഒട്ടകവും കാളയും വിപണിയില്‍ ഉണ്ട്. കാളകള്‍ കൂടുതലായും സൊമാലിയയില്‍ നിന്നും ഒട്ടകങ്ങള്‍ ജിസിസി രാജ്യങ്ങളില്‍ നിന്നുമാണ് എത്തുന്നത്.

രണ്ട് വര്‍ഷം മുമ്പുള്ളതിനേക്കാള്‍, ബലിമൃഗങ്ങളുടെ വില 60 മുതല്‍ 80 ശതമാനം വരെ വര്‍ധിച്ചതായാണ് മാര്‍ക്കറ്റ് വിദഗ്ധര്‍ പറയുന്നത്.

Hajj 2025: യു.എ.ഇയില്‍ നിന്ന് 6,228 തീര്‍ഥാടകര്‍, സ്വീകരിക്കാന്‍ പ്രത്യേക ക്യാംപുകള്‍; സൗകര്യങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയതായി ഹജ്ജ് കാര്യാലയം

ബലി മൃഗങ്ങളെ ഇസ്‌ലാമിക വിധിപ്രകാരം അറുത്ത് മാംസമാക്കി വിതരണം ചെയ്യുന്നതിനുള്ള സംവിധാനം വിവിധ എമിറേറ്റുകളില്‍ ഒരുക്കിയിട്ടുണ്ട്. മൃഗ ഡോക്ടര്‍ പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ അറക്കൂ. തലച്ചോര്‍, കരള്‍ എന്നിവ ഉള്‍പ്പെടെ വിവിധ ഭാഗങ്ങള്‍ പരിശോധിച്ച് ഭക്ഷ്യയോഗ്യമെന്ന് ഉറപ്പിച്ച ശേഷം മാത്രമേ വിതരണം ചെയ്യുകയുള്ളൂ.

A 30 kg Indian goat now sells for nearly 2000 dirhams in the UAE, reflecting the rising demand for premium Indian livestock. Indian goats are rapidly dominating the Gulf meat market due to their quality and taste.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി 950 ലധികം പള്ളികളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഒരുക്കി ദുബൈ

uae
  •  14 hours ago
No Image

കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ 

National
  •  15 hours ago
No Image

'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര

National
  •  15 hours ago
No Image

യുഎഇ - ഇന്ത്യ യാത്ര: 5,786 രൂപ മുതൽ വിമാന ടിക്കറ്റുകൾ, ഫ്ലാഷ് സെയിൽ അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ ആറ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

uae
  •  15 hours ago
No Image

ജൂൺ മാസത്തെ റേഷൻ വിതരണം ആറാം തീയതി ഉച്ച മുതൽ

Kerala
  •  16 hours ago
No Image

ദഹ്‌റാനിൽ സഊദി പൗരനെ കൊലപ്പെടുത്തി; ഈജിപ്ത് പൗരൻ അറസ്റ്റിൽ; കൊലക്ക് പിന്നിൽ മോഷണ ശ്രമമെന്ന് പ്രാഥമിക അന്വേഷണം

Saudi-arabia
  •  16 hours ago
No Image

ബെംഗളൂരു ദുരന്തം; ആർസിബിക്കും, കെസിഎയ്ക്കുമെതിരെ പൊലീസ് കേസ്; സംഘാടനത്തിൽ​ ​ഗുരുതര വീഴ്ച

National
  •  16 hours ago
No Image

ലണ്ടൻ വർക്ക് വിസയുടെ പേരിൽ 10 ലക്ഷം തട്ടിയ കേസിൽ 25കാരി അറസ്റ്റിൽ

Kerala
  •  16 hours ago
No Image

ലോക പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനം: ഒറ്റത്തവണ ഉപയോ​ഗിക്കുന്ന പ്ലാസ്റ്റിക്കിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ യുഎഇ

uae
  •  17 hours ago
No Image

ജൂൺ 10 മുതൽ കേരള തീരത്ത് ട്രോളിങ് നിരോധനം; സർക്കാർ പുതിയ ഉത്തരവുകളും പ്രഖ്യാപിച്ചു

Kerala
  •  17 hours ago