HOME
DETAILS

ജനന-മരണ രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ നിര്‍ത്തലാക്കി യുഎഇ ആരോഗ്യ മന്ത്രാലയം; സേവനങ്ങള്‍ ഇനി മുതല്‍ ഈ സംവിധാനത്തിനു കീഴില്‍

  
June 02 2025 | 07:06 AM

UAE Health Ministry Stops Birth and Death Registrations New System Takes Over Services

ദുബൈ: യുഎഇയിലെ താമസക്കാരുടെ ജനന-മരണ രജിസ്‌ട്രേഷനുകളില്‍ മാറ്റം വരുത്തിയതായി യുഎഇ മാധ്യമമായ ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ജനന-മരണ രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ ആരോഗ്യ മന്ത്രാലയം അവസാനിപ്പിച്ചു. 

ദുബൈ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യേണ്ട ആപ്പുകള്‍ ഇവയാണ്

'മുമ്പ് ആരോഗ്യ മന്ത്രാലയം വഴി ലഭ്യമായിരുന്ന ജനന-മരണ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇനിമുതല്‍ എമിറേറ്റ്‌സ് ഹെല്‍ത്ത് സര്‍വീസസിന് കീഴിലായിരിക്കും' മന്ത്രാലയം അറയിച്ചു. 

മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് പ്രഖ്യാപനം നടത്തിയത്. ജനന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള മന്ത്രാലയത്തിന്റെ വാട്ട്സ്ആപ്പ് സേവനവും നിര്‍ത്തിവച്ചു.

വടക്കന്‍ എമിറേറ്റുകളിലെ (ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ ഖൈമ, ഫുജൈറ) പൊതുജനാരോഗ്യ സംവിധാനം കൈകാര്യം ചെയ്യുന്ന ഇ.എച്ച്.എസിന്റെ വെബ്സൈറ്റില്‍ ഈ സേവനങ്ങള്‍ ലഭ്യമാണ്.

ദുബൈയില്‍ വിനോദസഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ കാര്‍ വാടകയ്‌ക്കെടുക്കാം; അറിയേണ്ടതെല്ലാം

അബൂദബിയിലും ദുബൈയിലും പ്രാദേശിക ആരോഗ്യ അധികാരികള്‍, ആരോഗ്യ വകുപ്പ് (DoH), ദുബൈ ഹെല്‍ത്ത് അതോറിറ്റി (DHA) എന്നിവരാണ് യഥാക്രമം ഈ സേവനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

DoH, DHA അല്ലെങ്കില്‍ EHS എന്നിവയില്‍ നിന്ന് നല്‍കുന്നതും സാക്ഷ്യപ്പെടുത്തിയതുമായ സര്‍ട്ടിഫിക്കറ്റുകള്‍ MoHAP സാക്ഷ്യപ്പെടുത്തിയതിന് തുല്യമാണെന്ന് EHS വ്യക്തമാക്കി.

യുഎഇ നിയമമനുസരിച്ച്, ഒരു കുട്ടിയുടെ ജനനം 30 ദിവസത്തിനുള്ളിലും ഒരു വ്യക്തിയുടെയോ കുഞ്ഞിന്റെയോ മരണം 72 മണിക്കൂറിനുള്ളിലും രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്.

യുഎഇയിലെ ഏറ്റവും പുതിയ സ്വര്‍ണം, വെള്ളി, ഇന്ധനവില; ഇന്നത്തെ ദിര്‍ഹമും രൂപയും തമ്മിലെ വിനിമയ നിരക്ക് അറിയാം | UAE Market Today

സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കനുസരിച്ച് നടപടിക്രമങ്ങളിലും സേവന ഫീസുകളിലും മാറ്റമുണ്ട്.

ഇഎച്ച്എസ് വെബ്സൈറ്റ് പ്രകാരം, പൊതുജനാരോഗ്യ സേവന വകുപ്പില്‍ നിന്ന് ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ അഭ്യര്‍ത്ഥിക്കുന്ന അപേക്ഷകര്‍ക്ക് അവരുടെ യുഎഇ പാസുമായി സൈന്‍ ഇന്‍ ചെയ്ത് സേവനങ്ങള്‍ ആക്സസ് ചെയ്യാന്‍ കഴിയും.

ജനന-മരണ പോര്‍ട്ടല്‍, പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍, ഇഎച്ച്എസിന് കീഴിലുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവയിലൂടെയും സേവനങ്ങള്‍ ലഭ്യമാകും.

യുഎഇ രൂപീകരിക്കുന്നതിനു മുമ്പേ രൂപീകരിക്കപ്പെട്ട പൊലിസ് സേന; ദുബൈ പൊലിസിന് ഇന്ന് 69-ാം പിറന്നാള്‍

നഷ്ടപ്പെട്ട ജനന-മരണ സര്‍ട്ടിഫിക്കറ്റിന് പകരം സര്‍ട്ടിഫിക്കറ്റ് നല്‍കല്‍, ജനന-മരണ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരിക പകര്‍പ്പുകള്‍ നല്‍കല്‍, ജനന സര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്തല്‍ തുടങ്ങിയ മറ്റു സേവനങ്ങളും EHS പ്രദാനം ചെയ്യുന്നു.

The UAE Ministry of Health has discontinued its birth and death registration services. These essential services will now be managed under a new centralized system aimed at improving efficiency and accessibility.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി 950 ലധികം പള്ളികളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഒരുക്കി ദുബൈ

uae
  •  16 hours ago
No Image

കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ 

National
  •  17 hours ago
No Image

'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര

National
  •  17 hours ago
No Image

യുഎഇ - ഇന്ത്യ യാത്ര: 5,786 രൂപ മുതൽ വിമാന ടിക്കറ്റുകൾ, ഫ്ലാഷ് സെയിൽ അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ ആറ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

uae
  •  17 hours ago
No Image

ജൂൺ മാസത്തെ റേഷൻ വിതരണം ആറാം തീയതി ഉച്ച മുതൽ

Kerala
  •  17 hours ago
No Image

ദഹ്‌റാനിൽ സഊദി പൗരനെ കൊലപ്പെടുത്തി; ഈജിപ്ത് പൗരൻ അറസ്റ്റിൽ; കൊലക്ക് പിന്നിൽ മോഷണ ശ്രമമെന്ന് പ്രാഥമിക അന്വേഷണം

Saudi-arabia
  •  18 hours ago
No Image

ബെംഗളൂരു ദുരന്തം; ആർസിബിക്കും, കെസിഎയ്ക്കുമെതിരെ പൊലീസ് കേസ്; സംഘാടനത്തിൽ​ ​ഗുരുതര വീഴ്ച

National
  •  18 hours ago
No Image

ലണ്ടൻ വർക്ക് വിസയുടെ പേരിൽ 10 ലക്ഷം തട്ടിയ കേസിൽ 25കാരി അറസ്റ്റിൽ

Kerala
  •  18 hours ago
No Image

ലോക പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനം: ഒറ്റത്തവണ ഉപയോ​ഗിക്കുന്ന പ്ലാസ്റ്റിക്കിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ യുഎഇ

uae
  •  19 hours ago
No Image

ജൂൺ 10 മുതൽ കേരള തീരത്ത് ട്രോളിങ് നിരോധനം; സർക്കാർ പുതിയ ഉത്തരവുകളും പ്രഖ്യാപിച്ചു

Kerala
  •  19 hours ago