HOME
DETAILS

അന്ന് അയ്യരിന്റെ മുംബൈയോട് വീണ് കിരീടം നഷ്ടമായവൻ ഇന്ന് വീണ്ടും അയ്യരിനെതിരെ; ഫൈനൽ തീപാറും! 

  
June 02 2025 | 17:06 PM

The team that lost the title to Iyers Mumbai that day will face Iyer again today the final will be a blast

ഐപിഎൽ ഫൈനൽ പോരാട്ടം നാളെയാണ് നടക്കുന്നത്. ഗുജറാത്ത് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുന്നത്. ഇരുടീമും ചരിത്രത്തിലെ ആദ്യ കിരീടം ലക്ഷ്യം വെച്ചായിരിക്കും കളത്തിൽ ഇറങ്ങുക. 

ഈ ഫൈനൽ പോരാട്ടത്തിൽ ആർസിബി നായകൻ രജത് പടിദാറിന്‌ ശ്രേയസ് അയ്യരിന്റെ ടീമിനോട് കണക്കുതീർക്കാനുള്ള ഒരു അവസരവും കൂടിയാണ് മുന്നിലുള്ളത്. 2024 സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ഫൈനലിലെ തോൽവിക്ക് പകരം ചോദിക്കാനും കൂടിയായിരിക്കും പടിദാർ ലക്ഷ്യം വെക്കുക.  ശ്രേയസ് അയ്യരിന്റെ മുംബൈയോട് പരാജയപ്പെട്ടായിരുന്നു പടിദാറിന്റെ മധ്യപ്രദേശിന്‌ കിരീടം നഷ്ടമായത്. 

ഫൈനലിൽ മധ്യ പ്രദേശിനെ അഞ്ച് വിക്കറ്റിന് തോൽപിച്ചാണ് മുംബൈ കിരീടം ഉയർത്തിയത്. മധ്യപ്രദേശ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തപ്പോൾ മുംബൈ 17.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടി. സൂര്യകുമാർ യാദവ് (48), അജിൻക്യ രഹാനെ (37) എന്നിവരുടെ ഇന്നിങ്സുകളാണ് മുംബൈയുടെ വിജയത്തിൽ നിർണായകമായത്. 15 പന്തിൽ പുറത്താവാതെ 36 റൺസ് നേടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച സൂര്യൻഷ് ഷെഡ്ജെ, അങ്ക്ലോകർ (6 പന്തിൽ 16*), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (ഒമ്പത് പന്തിൽ 16) എന്നിവരെല്ലാം ചേർന്ന് മുംബൈയുടെ വിജയം അനായാസമാക്കി.

 നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശിന് ക്യാപ്റ്റൻ രജത് പടിധാറിന്റെ (40 പന്തിൽ പുറത്താവാതെ 81) ഇന്നിങ്സാണ് മികച്ച സ്‌കോർ സമ്മാനിച്ചത്. 23 റൺസെടുത്ത സുബ്രാൻഷു സേനാപതിയാണ് മധ്യപ്രദേശ് നിരയിലെ രണ്ടാമത്തെ ഉയർന്ന സ്‌കോർ നേടിയത്. മുംബൈ നിരയിൽ ഷാർദുൽ താക്കൂർ, റോയ്സ്റ്റൺ ഡയാസ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

അതേസമയം ഈ സീസണിൽ സ്വപ്ന തുല്യമായ മുന്നേറ്റമാണ് ബെംഗളൂരു നടത്തിയത്. സീസണിലെ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വീഴ്ത്തിയാണ് ബെംഗളൂരു തുടക്കം കുറിച്ചത്. രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെയും ആർസിബി പരാജയപ്പെടുത്തി. 17 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായിട്ടാരുന്നു ചെപ്പോക്കിന്റെ മണ്ണിൽ ആർസിബി ചെന്നൈയെ കീഴടക്കിയത്.

എന്നാൽ മൂന്നാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് ബെംഗളൂരു പരാജയപ്പെട്ടിരുന്നു. പിന്നീട് വാംഖഡെയിൽ മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരം വിജയിച്ചുകൊണ്ട് ആർസിബി തിരിച്ചുവരികയായിരുന്നു. ഈ സീസണിൽ ഗ്രൂപ്പ് ഘട്ടത്തിൽ നാല് മത്സരങ്ങളിലാണ് ആർസിബി പരാജയപ്പെട്ടത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാർലമെന്റ് സമ്മേളനം ജൂലൈ 21 മുതൽ ഓഗസ്റ്റ് 12 വരെ ചേരും; ഓപ്പറേഷൻ സിന്ദൂറിൽ ചോദ്യങ്ങളുയരും

National
  •  7 hours ago
No Image

ഒമാൻ സുൽത്താൻ്റെ പെരുന്നാൾ നിസ്കാരം സുൽത്താൻ ഖാബൂസ് പള്ളിയിൽ

latest
  •  8 hours ago
No Image

ഗൂഗിൾ പിക്സൽ 10 സീരീസിൽ ഞെട്ടിക്കുന്ന ഫീച്ചറുകൾ: ടെലിഫോട്ടോ ലെൻസും സൂപ്പർ സ്റ്റെബിലൈസേഷനും 

Gadget
  •  8 hours ago
No Image

യുഎഇയിൽ 222 കുടുംബങ്ങൾക്ക് ബലി പെരുന്നാൾ സന്തോഷം; 140 മില്യൺ ദിർഹമിൻ്റെ കടം എഴുതിത്തള്ളി

latest
  •  8 hours ago
No Image

സാംസങ് Z ഫോൾഡ് 7: മടക്കാവുന്ന ഫോൺ വിപണിയിൽ 'അൾട്രാ' മാജിക്കുമായി ഒരു പുതിയ താരം

Tech
  •  8 hours ago
No Image

മുസ്‌ലിംകള്‍ 'വെര്‍ച്വല്‍ ഈദ്' ആഘോഷിക്കണമെന്ന് ബി.ജെ.പി മന്ത്രി; പ്രസ്താവന ബി.ജെ.പിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തുന്നതെന്ന് മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷന്‍

National
  •  8 hours ago
No Image

ഗസ്സ വംശഹത്യ പരാമര്‍ശിച്ചെങ്കിലോ എന്ന ഭയം; ഗാരി ലിനേക്കറുടെ'മാച്ച് ഓഫ് ദി ഡേ' പ്രോഗ്രാമിന്റെ സലാഹുമായുള്ള എപിസോഡ് റദ്ദാക്കി ബി.ബി.സി

International
  •  9 hours ago
No Image

പാകിസ്ഥാന് വേണ്ടി ചാരവൃത്തി; ഒരു പഞ്ചാബി യൂട്യൂബർ കൂടി പിടിയിൽ, ജ്യോതി മൽഹോത്രയുമായും ഡാനിഷുമായും അടുത്ത ബന്ധം

National
  •  9 hours ago
No Image

ഇടത് കണ്ണിലെ കുത്തിവെപ്പ് നൽകിയത് വലത് കണ്ണിന്; ഗവൺമെന്റ് കണ്ണാശുപത്രിയിലെ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

കടുത്ത ചൂട് കനത്ത വെല്ലുവിളി, അറഫ ദിനത്തിൽ ഹാജിമാർ തമ്പുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശം

Saudi-arabia
  •  10 hours ago

No Image

നടിക്കെതിരെ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍, ലൈംഗികാധിക്ഷേപം, പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍...; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  13 hours ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്

Weather
  •  13 hours ago
No Image

Hajj 2025: 71 രാജ്യങ്ങൾ, 238 വിമാനത്താവളങ്ങൾ, 62 കമ്പനികൾ, 3,314 സർവീസുകൾ, മക്കയിൽ എത്തിയത് രണ്ട് ദശലക്ഷം വിശ്വാസികൾ, ഹജ്ജിന് ഇന്ന് തുടക്കം, തീർത്ഥാടകർ ഇന്ന് മിനായിൽ; നാളെ അറഫാ സംഗമം

Trending
  •  13 hours ago
No Image

നിലമ്പൂരിൽ പ്രചാരണം ആവേശത്തിലേക്ക്, മുഖ്യമന്ത്രി മണ്ഡലത്തിൽ ക്യാമ്പ് ചെയ്യും, മുഖ്യമന്ത്രിക്ക് മറുപടി നൽകാൻ അൻവറിന്റെ വാർത്ത സമ്മേളനം, കെ. സുധാകരൻ ഇന്ന് ഷൗക്കത്തിനൊപ്പം

Kerala
  •  13 hours ago