HOME
DETAILS

കാടിനു നടുവിലുള്ള ആ ക്രിക്കറ്റ് ഗ്രൗണ്ട് ഇവിടെയാണ്... 

  
June 03 2025 | 05:06 AM

Keralas Hidden Cricket Paradise Amid Rubber Plantations in Thrissur

ഇതൊരു സാധാരണ ക്രിക്കറ്റ് ഗ്രൗണ്ടല്ലാട്ടോ. പച്ച പുതച്ചു നില്‍ക്കുന്ന പ്രകൃതിയുടെ മനോഹാരിത മുഴുവനും ഈ ഗ്രൗണ്ടിനുണ്ട്. വരന്തരപ്പിള്ളിയിലെ ഹാരിസണ്‍സ് മലയാളം പ്ലാന്റേഷനുള്ളിലുള്ള പാലപ്പിള്ളി ഗ്രൗണ്ടാണ് ഇത്. ആമസോണ്‍ മഴക്കാടുകളാണോ എന്നു തോന്നിപ്പോവുന്ന അത്രയും മനോഹരമാണ് ഈ പ്രദേശം.  

ചുറ്റും കാടും നടുക്കൊരു ക്രിക്കറ്റ് ഗ്രൗണ്ടും. ഈ റീല്‍സ് ഇനി കാണാത്തവരുണ്ടാവില്ല എന്നു തന്നെ പറയാം. ഈ ഗ്രൗണ്ടുള്ളത് വിദേശത്തൊന്നും അല്ല. നമ്മുടെ കൊച്ചു കേരളത്തില്‍ തന്നെയാണ് ഇവയുള്ളത്. തൃശൂര്‍ പാലപ്പിള്ളിയിലെ ഹാരിസണ്‍ മലയാളം കമ്പനിയുടെ റബര്‍ തോട്ടങ്ങള്‍ക്ക് നടുവിലാണ് ഈ മൈതാനം.

 

groune.jpg

ഇടതൂര്‍ന്ന റബര്‍മരങ്ങള്‍ക്കിടയിലുള്ള പ്രകൃതിയുടെ കളിത്തട്ടുമാണിത്. പ്രദേശവാസികളുടെ പ്രിയപ്പെട്ട ഇടവും. സംഗതി ഇന്‍സ്റ്റയിലൂടെ പുറംലോകത്തെത്തിയപ്പോള്‍ ഗ്രൗണ്ടിന്റെ ആകാശദൃശ്യങ്ങള്‍ വൈറലായി. പിന്നെ പറയേണ്ട, ക്രിക്കറ്റ് കളിക്കാനും ഫോട്ടൊയെടുക്കാനുമായി കിലോമീറ്ററുകള്‍ താണ്ടിപ്പോലും ആളുകളെത്തിത്തുടങ്ങി. ദിവസവും ഒട്ടേറെ മത്സരങ്ങള്‍ നടക്കുന്ന കേരളത്തിലെ ഈ പിച്ചിന് ഇന്നു വിദേശത്തും ആരാധകര്‍ ഏറെയാണ്.

 

groun2.jpg

മുമ്പ് ഇതൊരു ഫുട്‌ബോള്‍ ഗ്രൗണ്ടായിരുന്നുവെന്നും താല്‍ക്കാലിക ഗാലറി നിര്‍മിച്ച് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ ഉള്‍പ്പെടെ ഇവിടെ നടന്നിരുന്നുവെന്നുമാണ് പ്രദേശവാസികള്‍ പറുന്നത്. ഈ മൈതാനത്തിനു ചുറ്റും വാകമരങ്ങളാണുള്ളത്. ഇത് പൂക്കുന്നതോടെ ആകാശക്കാഴ്ച അതിമനോഹരമായിരിക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു.

 

wow.jpg

തൃശൂര്‍ ജില്ലയില്‍ ഒളിഞ്ഞിരിക്കുന്ന അതിമനോഹരമായ ഒരു ക്രിക്കറ്റ് ഗ്രൗണ്ട് ഒരു ഇന്‍ഫഌവന്‍സറാണ് ഡ്രോണ്‍ വിഡിയോ എടുത്ത് പങ്കുവച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി 950 ലധികം പള്ളികളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഒരുക്കി ദുബൈ

uae
  •  17 hours ago
No Image

കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ 

National
  •  17 hours ago
No Image

'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര

National
  •  18 hours ago
No Image

യുഎഇ - ഇന്ത്യ യാത്ര: 5,786 രൂപ മുതൽ വിമാന ടിക്കറ്റുകൾ, ഫ്ലാഷ് സെയിൽ അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ ആറ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

uae
  •  18 hours ago
No Image

ജൂൺ മാസത്തെ റേഷൻ വിതരണം ആറാം തീയതി ഉച്ച മുതൽ

Kerala
  •  18 hours ago
No Image

ദഹ്‌റാനിൽ സഊദി പൗരനെ കൊലപ്പെടുത്തി; ഈജിപ്ത് പൗരൻ അറസ്റ്റിൽ; കൊലക്ക് പിന്നിൽ മോഷണ ശ്രമമെന്ന് പ്രാഥമിക അന്വേഷണം

Saudi-arabia
  •  18 hours ago
No Image

ബെംഗളൂരു ദുരന്തം; ആർസിബിക്കും, കെസിഎയ്ക്കുമെതിരെ പൊലീസ് കേസ്; സംഘാടനത്തിൽ​ ​ഗുരുതര വീഴ്ച

National
  •  18 hours ago
No Image

ലണ്ടൻ വർക്ക് വിസയുടെ പേരിൽ 10 ലക്ഷം തട്ടിയ കേസിൽ 25കാരി അറസ്റ്റിൽ

Kerala
  •  19 hours ago
No Image

ലോക പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനം: ഒറ്റത്തവണ ഉപയോ​ഗിക്കുന്ന പ്ലാസ്റ്റിക്കിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ യുഎഇ

uae
  •  19 hours ago
No Image

ജൂൺ 10 മുതൽ കേരള തീരത്ത് ട്രോളിങ് നിരോധനം; സർക്കാർ പുതിയ ഉത്തരവുകളും പ്രഖ്യാപിച്ചു

Kerala
  •  19 hours ago