HOME
DETAILS

കടുത്ത ചൂട് കനത്ത വെല്ലുവിളി, അറഫ ദിനത്തിൽ ഹാജിമാർ തമ്പുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശം

  
June 04 2025 | 05:06 AM

Extreme heat poses a serious challenge pilgrims advised not to leave their tents on the Day of Arafat

മക്ക: സൂര്യാഘാതം അടക്കം കടുത്ത ചൂടു മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ദുല്‍ഹജ് ഒമ്പതിന് ഹജിന്റെ ഏറ്റവും പ്രധാന കര്‍മമായ അറഫ സംഗമത്തില്‍ പങ്കെടുക്കുന്ന ഹാജിമാര്‍ രാവിലെ പത്തു മുതല്‍ വൈകീട്ട് നാലു വരെയുള്ള സമയത്ത് തമ്പുകള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ ആവശ്യപ്പെട്ടു. ഹജ്ജ് ദിനങ്ങളിൽ ചൂട് കനക്കുമെന്ന് കാലാവസ്ഥ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ചൂടിനെ പ്രതിരോധിക്കാനായി വിവിധ കാര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. അന്തരീക്ഷം തണുപ്പിക്കാനുള്ള സംവിധാനങ്ങൾ ഉൾപ്പെടെ ചൂട് ചെറുക്കാനായി മിനായിലും അറഫാതിലും റോഡിലും മറ്റുമായി വിവിധ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. എങ്കിലും ഹാജിമാർക്ക് നിർജിലീകരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്.

ദുല്‍ഹജ് ഒമ്പതിന് അറഫ സംഗമത്തില്‍ പങ്കെടുത്ത ശേഷം അറഫയില്‍ നിന്ന് മുസ്ദലിഫയിലേക്ക് കാല്‍നടയായി പോകരുതെന്നും പ്രത്യേകം നിശ്ചയിച്ച ഗതാഗത സംവിധാനങ്ങള്‍ തീര്‍ഥാടകര്‍ ഉപയോഗിക്കണമെന്നും മന്ത്രി നിർദേശിച്ചു. സൂര്യാഘാതം തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയവും തീര്‍ഥാടകരോട് ആവശ്യപ്പെട്ടു. സൂര്യാഘാതം തടയാന്‍ ധാരാളം വെള്ളം കുടിക്കണം. തണുത്ത വെള്ളം തളിച്ച് ശരീരം തണുപ്പിക്കണമെന്നും സണ്‍സ്‌ക്രീനും കുടയും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഹജ്, ഉംറ മന്ത്രാലയം മന്ത്രാലയം ഉപദേശിച്ചു.

ഇന്ത്യയിൽ നിന്ന് ഇത്തവണ 1,22,518 ഹാജിമാരാണ് ഹജ്ജിന് എത്തിയത്. ഇതിൽ 16,341 പേർ കേരളത്തിൽ നിന്നുള്ളവരാണ്. ഹജ്ജ് കർമങ്ങൾ നടക്കുന്ന സ്ഥലങ്ങൾ തമ്മിൽ ബന്ധിപ്പിച്ചുള്ള മെട്രോ ടെയിൻ സൗകര്യം ഇത്തവണ 59,265 ഇന്ത്യൻ ഹാജിമാർക്കാണ് ലഭിക്കുക. മറ്റു ഹാജിമാരെ ഹജ്ജ് സർവിസ് കമ്പനികൾ മിനയിലേക്കും മറ്റിടങ്ങളിലേക്കും ബസുകളിൽ എത്തിക്കും. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി 950 ലധികം പള്ളികളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഒരുക്കി ദുബൈ

uae
  •  11 hours ago
No Image

കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ 

National
  •  12 hours ago
No Image

'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര

National
  •  12 hours ago
No Image

യുഎഇ - ഇന്ത്യ യാത്ര: 5,786 രൂപ മുതൽ വിമാന ടിക്കറ്റുകൾ, ഫ്ലാഷ് സെയിൽ അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ ആറ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

uae
  •  12 hours ago
No Image

ജൂൺ മാസത്തെ റേഷൻ വിതരണം ആറാം തീയതി ഉച്ച മുതൽ

Kerala
  •  13 hours ago
No Image

ദഹ്‌റാനിൽ സഊദി പൗരനെ കൊലപ്പെടുത്തി; ഈജിപ്ത് പൗരൻ അറസ്റ്റിൽ; കൊലക്ക് പിന്നിൽ മോഷണ ശ്രമമെന്ന് പ്രാഥമിക അന്വേഷണം

Saudi-arabia
  •  13 hours ago
No Image

ബെംഗളൂരു ദുരന്തം; ആർസിബിക്കും, കെസിഎയ്ക്കുമെതിരെ പൊലീസ് കേസ്; സംഘാടനത്തിൽ​ ​ഗുരുതര വീഴ്ച

National
  •  13 hours ago
No Image

ലണ്ടൻ വർക്ക് വിസയുടെ പേരിൽ 10 ലക്ഷം തട്ടിയ കേസിൽ 25കാരി അറസ്റ്റിൽ

Kerala
  •  13 hours ago
No Image

ലോക പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനം: ഒറ്റത്തവണ ഉപയോ​ഗിക്കുന്ന പ്ലാസ്റ്റിക്കിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ യുഎഇ

uae
  •  14 hours ago
No Image

ജൂൺ 10 മുതൽ കേരള തീരത്ത് ട്രോളിങ് നിരോധനം; സർക്കാർ പുതിയ ഉത്തരവുകളും പ്രഖ്യാപിച്ചു

Kerala
  •  14 hours ago