HOME
DETAILS

തലപ്പത്ത് ധോണിപ്പട! പോയിന്റ് പട്ടികയിൽ അവസാനമായ ചെന്നൈ മറ്റൊരു പട്ടികയിൽ നമ്പർ വൺ

  
Web Desk
June 04 2025 | 12:06 PM

Chennai Super Kings who had a disappointing performance in the 2025 IPL season made up for it by finishing first in the Fair Play Awards

ചെന്നൈ: 2025 ഐപിഎൽ സീസണിന് തിരശ്ശീല വീണിരിക്കുകയാണ്. ഈ സീസണിൽ പുതിയ ചാമ്പ്യന്മാരെയാണ് ഐപിഎല്ലിന് ലഭിച്ചിരിക്കുന്നത്. നീണ്ട 18 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിച്ചുകൊണ്ട് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ എത്തിയത്. ഫൈനൽ പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെ ആറ് റൺസിന് വീഴ്ത്തിയാണ് ആർസിബി കിരീടം ചൂടിയത്. 

ഈ സീസണിൽ  നിരാശാജനകമായ പ്രകടനങ്ങൾ പുറത്തെടുത്ത ചെന്നൈ സൂപ്പർ കിങ്സ് മറ്റൊരു പട്ടികയിൽ ഒന്നാമത്തെത്തി യിരിക്കുകയാണ്. 2025 ഐപിഎല്ലിലെ ഫെയർ പ്ലേ അവാർഡിൽ ഒന്നാമതായാണ് എം എസ് ധോണിയും സംഘവും നേട്ടം ഉണ്ടാക്കിയത്.  കളിക്കളത്തിലെ മാതൃക പരമായ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഫെയർ പ്ലേ അവാർഡിനുള്ള ടീമിനെ തെരഞ്ഞെടുക്കുന്നത്.

14 മത്സരങ്ങളിൽ നിന്നും 10.21 ആവറേജാണ് ധോണിയും സംഘവും സ്വന്തമാക്കിയത്. 17 മത്സരങ്ങളിൽ നിന്നും 10.18 ആവറേജ് സ്വന്തമാക്കിയ പഞ്ചാബ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. കിരീടം നേടിയ ആർസിബി ഏഴാം സ്ഥാനത്തുമാണ്. 

ഈ സീസണിൽ 14 മത്സരങ്ങളിൽ നിന്നും വെറും നാല് മത്സരങ്ങളിൽ മാത്രമാണ് ചെന്നൈയ്ക്ക് വിജയിക്കാൻ സാധിച്ചത്. 10 മത്സരങ്ങൾ പരാജയപ്പെട്ട് വെറും എട്ട് പോയിന്റോടെ അവസാന സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്.

അതേസമയം ഇന്നലെ നടന്ന ഫൈനൽ പോരാട്ടത്തിൽ ആറ് റൺസിനായിരുന്നു ആർസിബിയുടെ വിജയം. ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബിനെ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 184 റൺസിൽ എത്താനെ സാധിച്ചുള്ളൂ.

Chennai Super Kings, who had a disappointing performance in the 2025 IPL season, made up for it by finishing first in the Fair Play Awards



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി 950 ലധികം പള്ളികളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഒരുക്കി ദുബൈ

uae
  •  13 hours ago
No Image

കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ 

National
  •  13 hours ago
No Image

'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര

National
  •  14 hours ago
No Image

യുഎഇ - ഇന്ത്യ യാത്ര: 5,786 രൂപ മുതൽ വിമാന ടിക്കറ്റുകൾ, ഫ്ലാഷ് സെയിൽ അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ ആറ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

uae
  •  14 hours ago
No Image

ജൂൺ മാസത്തെ റേഷൻ വിതരണം ആറാം തീയതി ഉച്ച മുതൽ

Kerala
  •  14 hours ago
No Image

ദഹ്‌റാനിൽ സഊദി പൗരനെ കൊലപ്പെടുത്തി; ഈജിപ്ത് പൗരൻ അറസ്റ്റിൽ; കൊലക്ക് പിന്നിൽ മോഷണ ശ്രമമെന്ന് പ്രാഥമിക അന്വേഷണം

Saudi-arabia
  •  14 hours ago
No Image

ബെംഗളൂരു ദുരന്തം; ആർസിബിക്കും, കെസിഎയ്ക്കുമെതിരെ പൊലീസ് കേസ്; സംഘാടനത്തിൽ​ ​ഗുരുതര വീഴ്ച

National
  •  15 hours ago
No Image

ലണ്ടൻ വർക്ക് വിസയുടെ പേരിൽ 10 ലക്ഷം തട്ടിയ കേസിൽ 25കാരി അറസ്റ്റിൽ

Kerala
  •  15 hours ago
No Image

ലോക പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനം: ഒറ്റത്തവണ ഉപയോ​ഗിക്കുന്ന പ്ലാസ്റ്റിക്കിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ യുഎഇ

uae
  •  15 hours ago
No Image

ജൂൺ 10 മുതൽ കേരള തീരത്ത് ട്രോളിങ് നിരോധനം; സർക്കാർ പുതിയ ഉത്തരവുകളും പ്രഖ്യാപിച്ചു

Kerala
  •  15 hours ago