'കഞ്ചാവിന്റെ സാന്നിധ്യം, ഈ മിഠായി കഴിക്കരുത്'; മുന്നറിയിപ്പുമായി ഒമാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം
മസ്‌കത്ത്: ഹാരിബോ ഹാപ്പി കാന്റി കോള ഫിസ്റ്റ് എന്ന മിഠായി കഴിക്കുന്നത് ഒഴിവാക്കാണമെന്ന് ഒമാന്‍ ഫുഡ് സേഫ്റ്റി ആന്റ് ക്വാളിറ്റി സെന്ററിന്റെ മുന്നറിയിപ്പ്. ഈ മിഠായിയില്‍ കഞ്ചാവിന്റെ സാന്നിധ്യമുള്ളതിനാല്‍ ഇത് വാങ്ങി കഴിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കോളയുടെ രുചിയിലുള്ള ഈ മിഠായി ഉല്‍പ്പാദിപ്പിക്കുന്നത് ഹാരിബോ ഹാപ്പി & കമ്പനി കെജിയാണ്. 2026 ജനുവരി വരെ കാലാവധിയുള്ള 1000 ഗ്രാം തൂക്കമുള്ള മിഠായിയുടെ പാക്കറ്റിലാണ് കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയത്.
നേരത്തേ നെതര്‍ലന്റ്‌സ് ആന്റ് കണ്‍സ്യൂമര്‍ പ്രൊഡക്ട് സേഫ്റ്റി അതോറിറ്റി നടത്തിയ പരിശോധനയില്‍ ഉല്‍പ്പന്നത്തിന്റെ സുരക്ഷയെ സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് രാജ്യത്തെ വിപണിയില്‍ നിന്നും ഉല്‍പ്പന്നം ഒഴിവാക്കാന്‍ ഒമാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നെതര്‍ലന്റ്‌സില്‍ നിന്നാണ് ഈ മിഠായി ഒമാന്‍ ഇറക്കുമതി ചെയ്യുന്നത്. കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ രാജ്യത്തേക്ക് ഈ മിഠായി കൊണ്ടുവരുന്നതും നിരോധിച്ചിട്ടുണ്ട്.
Oman's Food Safety Department has issued a public warning against consuming a specific candy found to contain cannabis. Consumers are urged to avoid the product and report any related health concerns.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."