മലയാളി വിദ്യാര്‍ഥി ഒമാനില്‍ മരിച്ചു; ശാരീരിക വെല്ലുവിളികള്‍ക്കിടയിലും പഠനത്തില്‍ മികവ് പുലര്‍ത്തിയ ആല്‍വിന്‍
മസ്‌കത്ത്: മലയാളിയായ വിദ്യാര്‍ഥി ഒമാനില്‍ മരിച്ചു. കോട്ടയം കങ്ങഴ വയലപ്പള്ളില്‍ വീട്ടില്‍ വിഎം കുര്യാക്കോസ്, സിനോബി ഉലഹന്നാന്‍ ദമ്പതികളുടെ മകന്‍ ആല്‍വിന്‍ കുര്യാക്കോസ് (19) ആണ് മരിച്ചത്. സീബിലായിരുന്നു താമസം.
ഒമാനിലെ അറബ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം വര്‍ഷ ബിരുദ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) വിദ്യാര്‍ഥിയായിരുന്നു.
മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന അപൂര്‍വരോഗത്തിന് ചികിത്സയിലായിരുന്ന ആല്‍വിന്‍, ശാരീരിക വെല്ലുവിളികള്‍ക്കിടയിലും പഠനത്തില്‍ ഏറെ മികവ് പുലര്‍ത്തിയിരുന്നു. കഴിഞ്ഞ നീറ്റ് പരീക്ഷയില്‍ മികച്ച റാങ്ക് കരസ്ഥമാക്കി മെഡിക്കല്‍ പ്രവേശനത്തിന് അവസരം ലഭിച്ചെങ്കിലും ചികിത്സയും ആവശ്യമായിരുന്നതിനാല്‍ ഒമാനില്‍ തന്നെ തുടരുകയായിരുന്നു.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. മാതൃ ഇടവകയായ കങ്ങഴ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ ആയിരിക്കും സംസ്‌കരിക്കുകയെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഏക സഹോദരന്‍: അലന്‍ കുര്യാക്കോസ് സഹോദരനാണ്.
Malayali student dies in Oman
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."