HOME
DETAILS

Hajj 2025: വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സജീവം; ചരിത്രപ്രസംഗത്തിന് കാതോര്‍ത്ത് അറഫാത്തും ജബലുറഹ്മയും

  
June 05, 2025 | 1:56 AM

Arafat Maidan and the only Namira Mosque here will be active again today

 

മക്ക: ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫാ സംഗമം ഇന്ന് നടക്കുമ്പോള്‍ അറഫാത്ത് മൈതാനിയും ഇവിടുത്തെ ഏക നമിറ പള്ളിയും ഇന്ന് വീണ്ടും സജീവമാകും. ശാന്തമായി കിടന്നിരുന്ന അറഫാത്ത് ഇലാഹീ സ്മരണകളില്‍ പുളകിതമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന 20 ലക്ഷത്തിലേറെ ഹാജിമാര്‍ ഒന്നിച്ച് നാഥനിലേക്ക് കൈയുര്‍ത്തി അറഫാത്തില്‍ സംഗമിക്കും. ഹജ്ജിന്റെ പ്രധാനചടങ്ങ് നടക്കുന്ന അറഫ മൈതാനവും നമിറ പള്ളിയും എല്ലാ വിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു.

ഹിജ്‌റ രണ്ടാം നൂറ്റാണ്ടില്‍ അബാസിയ ഭരണകൂടമാണ് നമിറ പള്ളി നിര്‍മിച്ചത്. ഏറ്റവും ഒടുവില്‍ 237 മില്യണ്‍ റിയാല്‍ ചെലവഴിച്ചു നിലവിലെ സഊദി ഭരണകൂടമാണ് ഇത് പുതുക്കിപ്പണിതത്. 340 മീറ്റര്‍ നീളവും 240 മീറ്റര്‍ വീതിയുമുള്ള നമിറ പള്ളിയുടെ മുന്‍ഭാഗം മുസ്ദലിഫയിലും പിറകു ഭാഗം അറഫാത്തിലുമാണ് സ്ഥിതി ചെയ്യുന്നത്. ആറു മിനാരങ്ങളില്‍ ഓരോന്നിനും അറുപതു മീറ്ററാണ് നീളം. 10 പ്രധാന കവാടങ്ങളും 64 ചെറുകവാടങ്ങളും അടങ്ങുന്നതാണ് നമിറ പള്ളി. 1,24,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പള്ളിയില്‍ നാല് ലക്ഷം ഹാജിമാര്‍ക്ക് ഒരേ സമയം നിസ്‌കരിക്കാനുള്ള സൗകര്യമാണുള്ളത്. പ്രവാചകന്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിപ്പിച്ചാണ് ഇവിടെ ഇന്ന് ഉച്ച നിസ്‌കാര ശേഷം ഖുത്വബ നിര്‍വ്വഹിക്കുക. പ്രവാചകന്റെ അറഫാ പ്രഭാഷണത്തെ അനുസ്മരിച്ച് അറഫാത്തിലെ ചരിത്ര പ്രസിദ്ധമായ മസ്ജിദുന്നമിറയില്‍ ഉന്നത പണ്ഡിത സഭാംഗവും ഹറം ഇമാമും ഖതീബുമായ ഡോ. ശൈഖ് സ്വാലിഹ് ബിന്‍ അബ്ദുല്ല ബിന്‍ ഹുമൈദ് ആണ് അറഫ പ്രഭാഷണം നിര്‍വഹിക്കുക. നിലവില്‍ ഹറമിലെ ഒമ്പത് ഇമാമുമാരില്‍ ഒരാളാണ് ഷെയ്ഖ് ഡോ. സാലിഹ് ബിന്‍ ഹുമൈദ്. 

അറഫാത്തിലെ മറ്റൊരു പ്രധാന കേന്ദ്രമാണ് ജബലു റഹ്മ. കാരുണ്യത്തിന്റെ മല എന്നറിയപ്പെടുന്ന ഇവിടെ വച്ചാണ് പ്രവാചകന്‍ അറഫ പ്രഭാഷണം നടത്തിയത്. പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന ഇവിടം കയറുക വിശ്വാസികളുടെ ആഗ്രഹമാണ്. വിശാലമായ അറഫാത്ത് മൈതാനിയില്‍ താല്‍ക്കാലിക തമ്പുകളും മരങ്ങളുടെ തണലുകളും ഹാജിമാര്‍ക്ക് ആശ്വാസം പകരും.

Arafat Maidan and the only Namira Mosque here will be active again today as the main event of Hajj



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പത്ത് വഖഫ് ഭൂമി കയ്യേറിയെന്ന ഹരജിയില്‍ നോട്ടിസ് അയച്ച് ഹൈക്കോടതി

Kerala
  •  14 days ago
No Image

അത് കത്രികയല്ല, വയറില്‍ കുടുങ്ങിയാലും പ്രശ്‌നമില്ല; ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് താനല്ലെന്ന് ഡോ. ലളിതാംബിക

Kerala
  •  14 days ago
No Image

വര്‍ണ വിളക്കുകളില്ല, തോരണങ്ങളില്ല; ജറുസലേമില്‍ റമദാനിലെ അലങ്കാരങ്ങള്‍ക്ക് വിലക്കേര്‍പെടുത്തി ഇസ്‌റാഈല്‍

International
  •  14 days ago
No Image

ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് 70ലക്ഷം പേർ പുറത്തായേക്കും; രേഖകൾ ചേർക്കുന്നതിൽ ഉദ്യോഗസ്ഥർ മനഃപൂർവം കാലതാമസം വരുത്തുന്നു

National
  •  14 days ago
No Image

'അമിത് ഷാ കൊലയാളി', 'ഗാന്ധിയെ കൊന്നത് ആർ‌എസ്‌എസ്'; 'വിവാദ' പരാമർശങ്ങളിൽ രാഹുൽ ഗാന്ധി ഇന്നും നാളെയും വിവിധ കോടതിയിൽ ഹാജരാകും 

National
  •  14 days ago
No Image

ഡോക്ടര്‍മാരുടെ സമരം: ഡയസ്‌നോണ്‍ നിലവില്‍ വന്നു, ബഹിഷ്‌ക്കരിച്ചവരുടെ പേര് നല്‍കാതെ വകുപ്പ് മേധാവികള്‍

Kerala
  •  15 days ago
No Image

ശസ്ത്രക്രിയക്കിടെ മറന്നുവെച്ച കത്രിക വയറ്റിൽ ചുമന്നത് അഞ്ച് വർഷം; വീട്ടമ്മയെ ആശുപത്രിയിലേക്ക് മാറ്റി, ശസ്ത്രക്രിയ ഉടൻ 

Kerala
  •  15 days ago
No Image

പത്മകുമാറിന്റെ സ്വാഭാവിക ജാമ്യം: കട്ടിളപ്പാളി കേസിൽ വിധി ഇന്ന്

Kerala
  •  15 days ago
No Image

പി.കെ ശശിയുടെ രാജി; കോൺഗ്രസ് 'വിസ്മയം' തുടരുമോ

Kerala
  •  15 days ago
No Image

എസ്.ഐ.ആർ; അന്തിമ വോട്ടർപട്ടിക നാളെ; ആകെ വോട്ടർമാർ 2.70 കോടിക്ക് താഴെയാകും

Kerala
  •  15 days ago