HOME
DETAILS

2022ലെ ആതിഥേയര്‍ക്ക് 2026ലെ ലോകകപ്പില്‍ യോഗ്യത ലഭിക്കുമോ? ഇന്ന് ഖത്തര്‍ - ഇറാന്‍ നിര്‍ണായക പോരാട്ടം

  
June 05 2025 | 03:06 AM

Qatar will face Iran today in a World Cup football qualifier

ദോഹ: 2022ലെ ഫിഫ ലോകകപ്പിന് ഭംഗിയായി ആതിഥേയത്വം വഹിച്ച ഖത്തറിന് അടുത്തവര്‍ഷത്തെ ലോകകപ്പിന് യോഗ്യത ലഭിക്കുമോ? ഉത്തരം ലഭിക്കാന്‍ ഇന്ന് രാത്രി നടക്കുന്ന നിര്‍ണായക മത്സരം വരെ കാത്തിരിക്കണം. ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ പ്രാദേശിക സമയം രാത്രി 9.15ന് മത്സരം. പുതിയ കോച്ച് യൂലന്‍ ലോപറ്റഗ്വിയ്ക്ക് കീഴില്‍ കന്നി പോരാട്ടത്തിനിറങ്ങുകയാണ് ഖത്തര്‍. ലോകകപ്പിലേക്ക് ഏഷ്യയില്‍നിന്ന് നേരിട്ട് ടിക്കറ്റെടുക്കാമെന്ന മോഹം അസ്തമിച്ചതോടെ നാലാം റൗണ്ടിലേക്കുള്ള പ്രവേശനം നേടുകയാണ് ടീമിന്റെ ലക്ഷ്യം. ഗ്രൂപ്പിലെ മൂന്നും നാലും സ്ഥാനക്കാരാണ് നാലാം റൗണ്ടില്‍ കളിക്കുക. ഇതിലെ ചാമ്പ്യന്മാര്‍ക്ക് ലോകകപ്പ് കളിക്കാന്‍ യോഗ്യത ലഭിക്കുമെന്ന ആനുകൂല്യത്തിലാണ് ഇന്ന് ഖത്തറും ഇറാനും പോരിനിറങ്ങുന്നത്.

യോഗ്യതാ മത്സരങ്ങളില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയങ്ങളും ഒരു സമനിലയും നേടി ഖത്തര്‍ ഗ്രൂപ്പ് എയില്‍ നാലാം സ്ഥാനത്താണ്. ഒന്നാം പ്ലേഓഫ് സ്ഥാനത്ത് മൂന്നാം സ്ഥാനത്തുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനേക്കാള്‍ മൂന്ന് പോയിന്റ് പിന്നിലാണ്.

ഇന്റര്‍ മിലാന്‍ സ്‌ട്രൈക്കര്‍ മെഹ്ദി തരിമി അടങ്ങുന്ന ഇറാന്‍ ടീം ശക്തരാണ്. മാത്രമല്ല, ഇറാന്‍ നേരത്തെ തന്നെ ലോകകപ്പ് ഉറപ്പിച്ചിട്ടുമുണ്ട്. രണ്ടുതവണ എ.എഫ്.സി ഏഷ്യന്‍ കപ്പ് ജേതാക്കളായ ഖത്തറിന് ഇന്നത്തെ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. ഇറാനുമായുള്ള മത്സരത്തിന് പുറമെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഉസ്ബകിസ്താനുമായും ഖത്തറിന് മത്സരമുണ്ട്.

മാര്‍ച്ച് 25 ന് സ്പാര്‍ട്ടക് സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കിര്‍ഗിസ്ഥാനോട് ഒന്നിനെതിരേ മൂന്നുഗോളിന് ഖത്തര്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ മാര്‍ച്ച് 20 ന് ഉത്തര കൊറിയയ്‌ക്കെതിരെ 5 - 1 ന് ജയിക്കുകയുംചെയ്തു. 


Qatar will face Iran today in a World Cup football qualifier.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി 950 ലധികം പള്ളികളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഒരുക്കി ദുബൈ

uae
  •  a day ago
No Image

കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ 

National
  •  a day ago
No Image

'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര

National
  •  a day ago
No Image

യുഎഇ - ഇന്ത്യ യാത്ര: 5,786 രൂപ മുതൽ വിമാന ടിക്കറ്റുകൾ, ഫ്ലാഷ് സെയിൽ അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ ആറ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

uae
  •  a day ago
No Image

ജൂൺ മാസത്തെ റേഷൻ വിതരണം ആറാം തീയതി ഉച്ച മുതൽ

Kerala
  •  a day ago
No Image

ദഹ്‌റാനിൽ സഊദി പൗരനെ കൊലപ്പെടുത്തി; ഈജിപ്ത് പൗരൻ അറസ്റ്റിൽ; കൊലക്ക് പിന്നിൽ മോഷണ ശ്രമമെന്ന് പ്രാഥമിക അന്വേഷണം

Saudi-arabia
  •  a day ago
No Image

ബെംഗളൂരു ദുരന്തം; ആർസിബിക്കും, കെസിഎയ്ക്കുമെതിരെ പൊലീസ് കേസ്; സംഘാടനത്തിൽ​ ​ഗുരുതര വീഴ്ച

National
  •  a day ago
No Image

ലണ്ടൻ വർക്ക് വിസയുടെ പേരിൽ 10 ലക്ഷം തട്ടിയ കേസിൽ 25കാരി അറസ്റ്റിൽ

Kerala
  •  a day ago
No Image

ലോക പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനം: ഒറ്റത്തവണ ഉപയോ​ഗിക്കുന്ന പ്ലാസ്റ്റിക്കിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ യുഎഇ

uae
  •  a day ago
No Image

ജൂൺ 10 മുതൽ കേരള തീരത്ത് ട്രോളിങ് നിരോധനം; സർക്കാർ പുതിയ ഉത്തരവുകളും പ്രഖ്യാപിച്ചു

Kerala
  •  a day ago