HOME
DETAILS

ജമ്മു കാശ്മീരിലെ വിവിധ ഇടങ്ങളിൽ എൻഐഎ റെയ്ഡ്; ഭീകരവാദ പ്രവർത്തകരെ പിടിക്കാനെന്ന് സൂചന

  
June 05 2025 | 04:06 AM

nia raids jammu kashmir

ശ്രീനഗർ: കശ്മീർ താഴ്‌വരയിലെ വിവിധ സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) റെയ്ഡ് നടത്തുന്നു. തെക്കൻ കശ്മീരിലെ ഷോപ്പിയാൻ, കുൽഗാം, പുൽവാമ എന്നിവിടങ്ങളിലും വടക്കൻ കശ്മീരിലെ സോപോർ, കുപ്വാര എന്നിവിടങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. താഴ്‌വരയിലുടനീളമുള്ള 32 സ്ഥലങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തുന്നുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർക്കൊപ്പം ജമ്മു കശ്മീർ പൊലിസും അർദ്ധസൈനിക വിഭാഗവും ഉണ്ടായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഭീകര ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

തെക്കൻ കശ്മീരിലെ ഷോപ്പിയാനിലെ റെബൻ നിൽദൂറ, ചെക്ക്-ഇ-ചോളണ്ട് ഗ്രാമങ്ങളിലാണ് തിരച്ചിൽ നടക്കുന്നത്. കുൽഗാം ജില്ലയിലെ ദേവ്സർ, ബുഗം, സോണിഗം, മൻസ്ഗാം ഗ്രാമങ്ങളിലും തിരച്ചിൽ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തെക്കൻ കശ്മീരിലെ പുൽവാമയിലെ ചില സ്ഥലങ്ങളിലും തിരച്ചിൽ നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. 

മൂന്ന് വർഷം മുമ്പ് കേന്ദ്ര ഏജൻസി രജിസ്റ്റർ ചെയ്ത കേസിലാണ് റെയ്ഡുകൾ നടക്കുന്നതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. 2022 ൽ ജമ്മുവിൽ നിരവധി ഭീകര സംഘടനകൾക്കും പ്രവർത്തകർക്കുമെതിരെ ഗൂഢാലോചന നടത്തിയതിന് എൻഐഎ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഏപ്രിൽ 22-ന് പഹൽഗാമിൽ 25 വിനോദസഞ്ചാരികളുടെയും ഒരു നാട്ടുകാരന്റെയും മരണത്തിന് കാരണമായ ഭീകരാക്രമണത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. എന്നാൽ പഹൽഗാം ആക്രമണം നടത്തിയ ഭീകരരെ ഇതുവരെ പിടികൂടാൻ ആയിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത ലഹരിവിരുദ്ധ കാംപയിൻ 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജി ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും

organization
  •  4 days ago
No Image

സമസ്ത നൂറാം വാർഷികം സ്വാഗതസംഘം രൂപീകരണം; സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 02 മണിക്ക്

Kerala
  •  4 days ago
No Image

ഷഹബാസ് വധം: വിദ്യാർഥികളായ ആറ് കുറ്റാരോപിതർക്കും ജാമ്യം

Kerala
  •  4 days ago
No Image

കേരള തീരത്ത് മുങ്ങിയ കപ്പലിന്റെ ഉടമ അദാനിയുടെ വ്യാപാര പങ്കാളിയെന്ന് റിപ്പോർട്ട്

Kerala
  •  4 days ago
No Image

അധ്യാപക പുനർനിയമന കൈക്കൂലി: അന്വേഷണം സെക്രട്ടറിയേറ്റിലേക്ക്, പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

Kerala
  •  4 days ago
No Image

ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി

Football
  •  4 days ago
No Image

അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ

Kerala
  •  4 days ago
No Image

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം

Kerala
  •  4 days ago
No Image

എറണാകുളത്ത് പാസ്റ്റർമാരുടെ പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാന്റെ പതാക; കേസെടുത്ത് പൊലിസ്

Kerala
  •  4 days ago
No Image

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം  ജില്ലകളിലെ തീരങ്ങളില്‍ നിന്നു കടല്‍വെളളവും ചെളിയും ശേഖരിച്ചു പരിശോധിക്കും; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി

Kerala
  •  4 days ago