യുഎഇയില്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് അറവുശാലകളില്‍ പരിശോധന; അനധികൃത ശാലകള്‍ അടച്ചുപൂട്ടി അധികൃതര്‍
ദുബൈ: ബലിപെരുന്നാള്‍ അടുത്തതോടെ അനധികൃത അറവിന് തടയിട്ട് ദുബൈ നഗരസഭ. ശാസ്തരീയമായ പരിശോധനകള്‍ നടത്താതെ മാംസം വാങ്ങുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
അശാസ്ത്രീയമായ കശാപ്പ് ആന്ത്രാക്‌സ്, ക്യൂ ഫീവര്‍, ബ്രൂസല്ലോസിസി, ടോക്‌സോ പ്ലാസ്‌മോസിസ്, ബോവിന്‍ ട്യൂബര്‍കുലോസിസ് സാല്‍മൊണല്ല എന്നീ രോഗങ്ങള്‍ക്ക് കാരണമാകും. പൊതുസ്ഥലങ്ങളും വീടുകളും അനധികൃത അറവുശാലകളാക്കിയും രോഗപരിശോധന നടത്താതെയും ബലിമൃഗങ്ങളെ അറുക്കുന്നത് പ്രത്യാഘാതമുണ്ടാക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
നഗരസഭയുടെ അംഗീകാരമുള്ള എല്ലാ പ്രതിരോധ നടപടികളും കൈകൊണ്ട കശാപ്പുശാലകളുടെ സൗകര്യം താമസക്കാര്‍ പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
ഏഴ് വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികളെ മൃഗങ്ങളെ അറുക്കുന്നത് കാണിക്കരുതെന്ന് മനോരോഗ വിദഗ്ധന്‍ ഡോ. വലീദ് അല്‍ ഉംറ് മുന്നറിയിപ്പ് നല്‍കി.
അതേസമയം അനധികൃത അറവ് തടയാന്‍ നഗരസഭകള്‍ പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കി. ഔദ്യോഗിക കശാപ്പുശാലകളില്‍ അറവ് നടത്തേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് വിശദീകരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നഗരസഭ പുറത്തിറക്കി. അസുഖം ബാധിച്ചതോ ന്യൂനതകളോ ഉള്ള മൃഗങ്ങളെ വാങ്ങരുതെന്ന് നഗരസഭ മുന്നറിയിപ്പ് നല്‍കി.
UAE authorities intensify inspections of slaughterhouses before Eid al-Adha, shutting down illegal facilities to ensure hygiene and public safety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."