മുട്ടത്തോട് ഇനി വലിച്ചെറിയല്ലേ... മുടിയുടെ വളര്‍ച്ചയ്ക്ക് ഇത്രയും മികച്ചത് വേറെയില്ല
മുടിയുടെ സംരക്ഷണത്തിനായി പല പരീക്ഷണങ്ങളും നടത്തുന്നവരാണ് നമ്മള്‍. എന്നാല്‍ ഇന്നൊരു വറൈറ്റിയുള്ള ഒരു സംഗതിയാണ് പരിചയപ്പെടുത്തുന്നത്. മുട്ടയുടെ വെള്ളയും അതുപോലെ അതിന്റെ ഹെയര്‍ പാക്കുകളുമൊക്കെ നാം പരീക്ഷിക്കാറുണ്ട്. മുട്ടയുടെ വെള്ളയും മാഞ്ഞയും മാത്രമല്ല, ഇനി മുട്ടത്തോടും മുടിയുടെ ആരോഗ്യത്തിന് മികച്ചതാക്കാം.
മുട്ടത്തോടിലടങ്ങിയ ഉയര്‍ന്ന അളവിലുള്ള കാല്‍സ്യവും ധാതുക്കളും ആരോഗ്യകരമായ മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഘടകങ്ങളാണ്. ഇനി മുട്ടത്തോടുകള്‍ വലിച്ചെറിയുമ്പോള്‍ ഒന്നു ആലോചിക്കുക, ശക്തവും കട്ടിയുള്ളതും ആരോഗ്യമുള്ളതുമായ മുടിയ്ക്കു വേണ്ടി നിങ്ങള്‍ക്കിത് പരീക്ഷിക്കാവുന്നതാണ്.

മുട്ടത്തോടിലെ കാല്‍സ്യം മുടി കൊഴിച്ചിലും മുടി പൊട്ടുന്നതും കുറയ്ക്കാന്‍ സഹായിക്കുന്നു. കാല്‍സ്യം കൂടാതെ തന്നെ മുട്ടത്തോടില്‍ പ്രോട്ടിനുകളും മഗ്‌നീഷ്യവും പൊട്ടാസ്യവും ഫോസ്ഫറസും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ആരോഗ്യമുള്ള മുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്.

മുട്ടത്തോട് എങ്ങനെയാണ് ഉപയോഗിക്കുക
മുട്ട പൊട്ടിച്ച ശേഷം അതിലെ മഞ്ഞയും വെള്ളയും ഒഴിവാക്കുക. ശേഷം ഷെല്ലുകള്‍ നന്നായി കഴുകിയെടുക്കണം. ബാക്ടീരിയയുടെ മലിനീകരണം തടയാന്‍ ഇത് പ്രധാനമാണ്. വൃത്തിയാക്കിയ മുട്ടത്തോടുകള്‍ ഒരു ബേക്കിങ് ഷീറ്റില്‍ വയ്ക്കുക. എന്നിട്ട് വെയിലത്ത് ഉണങ്ങാന്‍ വയ്ക്കുക. മുട്ടത്തോട് നന്നായി ഉണങ്ങിക്കഴിഞ്ഞാല്‍ പൊടിച്ചെടുക്കുക. ഇത് ഒരു കുപ്പിയില്‍ അടച്ച് സൂക്ഷിക്കുക.

ഉപയോഗിക്കേണ്ട വിധം
ഒരു സ്പൂണ്‍ മുട്ടത്തോട് പൗഡറും അല്‍പം വെളിച്ചെണ്ണയും യോജിപ്പിച്ച് തലയില്‍ പുരട്ടുക. 15 മിനിറ്റ് നേരം തലയില്‍ വയ്ക്കുക. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ഈ പാക്ക് മുടിയെ കരുത്തുറ്റതാക്കാന്‍ മികച്ചതാണ്.
രണ്ട് സ്പൂണ്‍ മുട്ടത്തോട് പൗഡറും അല്‍പം കറ്റാര്‍വാഴയുടെ ജെല്ലും യോജിപ്പിച്ച് തലയില്‍ പുരട്ടുക. നന്നായി മസാജ് ചെയ്യുക. ശേഷം കഴുകി കളയാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."