HOME
DETAILS

തിരുവനന്തപുരം ന​ഗരത്തിൽ വൻ തീപിടിത്തം; പിഎംജിയിലെ ടിവിഎസ് സ്കൂട്ടർ ഷോറൂമിൽ വലിയ നാശനഷ്ടം

  
Web Desk
June 07 2025 | 01:06 AM

Major Fire at TVS Scooter Showroom in Thiruvananthapurams PMG Area

തിരുവനന്തപുരം:തിരുവനന്തപുരം  നഗരത്തിൽ വൻ തീപിടിത്തം. പിഎംജിയിൽ പ്രവർത്തിക്കുന്ന ടിവിഎസ് ബ്രാൻഡിന്റെ സ്കൂട്ടർ ഷോറൂമിലാണ് തീപിടിത്തം ഉണ്ടായത്. പുലർച്ചെ നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. ഷോറൂമിന്റെ അടുക്കള ഭാഗത്തുനിന്നാണ് തീ ആരംഭിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്.

വാർത്ത ലഭിച്ചയുടൻ തന്നെ തിരുവനന്തപുരത്ത് നിന്ന് നാല്, ചാക്കയില്‍ നിന്ന് മൂന്ന്, വിഴിഞ്ഞം, കഴക്കൂട്ടം, നെടുമങ്ങാട് എന്നിവിടങ്ങളിൽ നിന്ന് ഓരോ യൂണിറ്റുകളായി എത്തിച്ചേർന്ന ഫയർഫോഴ്‌സ് ജീവനക്കാർ രക്ഷാപ്രവർത്തനം ആരംഭിച്ചു. ആകെ അഞ്ച് യൂണിറ്റുകൾ എത്തി രക്ഷാപ്രവർത്തനമാരംഭിച്ചു. പിന്നീട് കൂടുതൽ യൂണിറ്റുകൾ കൂടി സഹായത്തിന് എത്തിച്ചേർന്നു.

തീ അണക്കാനുള്ള ശ്രമം മണിക്കൂറുകൾ നീണ്ടുനിന്നിട്ടും തീ നിയന്ത്രണ വിധേയമാക്കാൻ സമയമെടുത്തു. സ്കൂട്ടറുകൾ അടക്കം നിരവധി വാഹനങ്ങൾ കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അപകടം സംഭവിക്കുമ്പോൾ ഷോറൂമിൽ ജീവനക്കാർ ഇല്ലായിരുന്നു. സമീപത്തെ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് ആദ്യം തീ കാണുകയും ഉടൻ ഫയർഫോഴ്‌സിനെ അറിയിക്കുകയും ചെയ്തത്.

തീപിടുത്തത്തിന് കാരണമെന്താണെന്നത് വ്യക്തമല്ലെങ്കിലും ഷോർട്ട് സർക്യൂട്ട് ആണെന്നതാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾക്ക് അന്വേഷണം തുടരുകയാണ്.

A major fire broke out in Thiruvananthapuram city early morning at a TVS scooter showroom in PMG. Multiple fire force units were deployed to control the blaze. Several new scooters were destroyed, and preliminary estimates suggest losses worth several lakhs. No casualties were reported, and a short circuit is suspected to be the cause.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എലോൺ മസ്‌കിന് റഷ്യൻ രാഷ്ട്രീയ അഭയം? അമേരിക്കയുമായി സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ റഷ്യയുടെ വാഗ്ദാനം

International
  •  12 hours ago
No Image

സമർപ്പണം, പുതുജീവിതം ഹജ്ജ് പരിസമാപ്തിയിലേക്ക്

Saudi-arabia
  •  13 hours ago
No Image

ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ

National
  •  20 hours ago
No Image

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ

National
  •  21 hours ago
No Image

41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം

Football
  •  21 hours ago
No Image

കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോ​ഗിക പ്രഖ്യാപനവുമായി കായിക മന്ത്രി

Football
  •  a day ago
No Image

കറന്റ് അഫയേഴ്സ്-06-06-2025

PSC/UPSC
  •  a day ago
No Image

ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി

Kerala
  •  a day ago
No Image

E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ

uae
  •  a day ago
No Image

2026ൽ രാജസ്ഥാനെ ആ സ്ഥാനത്തേക്ക് ഞാൻ കൊണ്ടുപോവും: വൈഭവ് സൂര്യവംശി

Cricket
  •  a day ago