HOME
DETAILS

കോഴിക്കോട് പെപ്പര്‍ സ്ക്രാപ് ഷെഡിന് തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

  
June 07 2025 | 03:06 AM

Fire Destroys Kozhikode Scrap Shed 5 Lakh Loss Reported

കോഴിക്കോട്: കോഴിക്കോട് കൊളങ്ങരപ്പീടികയിലെ എക്കോ പേപ്പേഴ്സ് ആന്‍റ് സ്ക്രാപ്പ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന ഷെഡില്‍ വന്‍ തീപിടുത്തം. പേപ്പര്‍ അവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരുന്ന ഷെഡിലാണ് തീ പടർന്നത്. തീ പടർന്നതോടെ ഷെഡും അതിനോട് ചേർന്നുള്ള ഭാഗങ്ങളുമെല്ലാം പൂർണമായും കത്തി നശിച്ചു. സമീപത്തെ കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചു.

ഇന്ന് പുലർച്ചെ 1.20നാണ് തീപിടുത്തം ഉണ്ടായത്. മീഞ്ചന്ത ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള മൂന്ന് യൂണിറ്റുകളുടെ നേതൃത്വത്തില്‍ നാല് മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ തീ പൂര്‍ണമായും നിയന്ത്രണത്തില്‍ കൊണ്ടുവന്നു. പുലര്‍ച്ചെ തീ പൂര്‍ണമായി അണയ്ക്കുകയായിരുന്നു.

തീപിടുത്തത്തില്‍ ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ഷെഡിനോട് ചേര്‍ന്നുള്ള ചെറിയ വീട്ടില്‍ ബീഹാര്‍ സ്വദേശികളായ ഒരു കുടുംബം താമസിച്ചിരുന്നതായും ഇവര്‍ പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോയിരുന്നതിനാല്‍ വലിയ അപകടം ഒഴിവായെന്നും അധികൃതര്‍ അറിയിച്ചു.അഗ്നിബാധയുടെ കാരണം വ്യക്തമല്ലെങ്കിലും, സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായി ഫയർഫോഴ്‌സ് അറിയിച്ചു.

A major fire broke out at the Eco Papers and Scrap shed in Kolangarapeedika, Kozhikode, early Friday morning. The fire, which started around 1:20 AM, destroyed the entire shed and caused damage to a nearby building. Firefighters from Meenchanda Fire Station brought the blaze under control after four hours. Preliminary estimates suggest a loss of around ₹5 lakh. A nearby house, occupied by a family from Bihar, was vacant due to Eid holidays, preventing a potential tragedy.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകീർത്തി പ്രചാരണം നടത്തിയെന്ന ആരോപണം; പത്തനംതിട്ടയിൽ സർക്കാർ സ്കൂൾ പ്യൂൺ തൂങ്ങി മരിച്ചു

Kerala
  •  5 hours ago
No Image

ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പം; കൊലപ്പെടുത്തി, തല വെട്ടിയെടുത്ത് പെട്ടിയിലാക്കി പൊലിസ് സ്റ്റേഷനിലേക്ക്, ഭര്‍ത്താവ് അറസ്റ്റില്‍

latest
  •  5 hours ago
No Image

അതിവേഗം എഐ ലോകം; നിങ്ങളുടെ തലവര തന്നെ മാറ്റിയേക്കാവുന്ന 8 എഐ ഉപകരണങ്ങൾ

Tech
  •  5 hours ago
No Image

ലോകത്തിലെ ഏറ്റവും ക്രൂരന്മാരായ 5 സീരിയൽ കില്ലേഴ്സ് ഇവരാണ്

crime
  •  6 hours ago
No Image

ട്രെയിനിൽ നിന്നും സ്യൂട്ട് കേസിൽ 17കാരിയുടെ മൃതദേഹം വലിച്ചെറിഞ്ഞ സംഭവം; ഏഴ് പ്രതികൾ പിടിയിൽ

National
  •  6 hours ago
No Image

വാട്‌സ്ആപ്പിലെ ഈ മാറ്റം നിങ്ങള്‍ ശ്രദ്ദിച്ചോ?

Tech
  •  6 hours ago
No Image

അടിമാലിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു; അപകടത്തിൽ ഒരാൾക്ക് പരുക്ക് 

Kerala
  •  7 hours ago
No Image

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിനിടെ നാല് മരണം

National
  •  7 hours ago
No Image

സ്‌പോണ്‍സര്‍മാര്‍ പണം നല്‍കി; മെസിയും സംഘവും ഒക്ടോബർ-നവംബർ മാസങ്ങളിൽ എത്താൻ സാധ്യത; വ്യക്തത നല്‍കി മന്ത്രി

Kerala
  •  8 hours ago
No Image

10 പേരെ വിവാഹം ചെയ്ത് മുങ്ങിയ വിവാഹത്തട്ടിപ്പുകാരി പിടിയിൽ; പുതിയ വിവാഹത്തിന് തൊട്ടുമുൻപ് അറസ്റ്റ്

Kerala
  •  8 hours ago