
41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം

ലണ്ടൻ: ടോട്ടൻഹാം ഹോട്സ്പർ മുഖ്യ പരിശീലകൻ ആഞ്ചെ പോസ്റ്റെകോഗ്ലോയെ പുറത്താക്കി. ഈ സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സ്പർസിന്റെ മോശം പ്രകടനങ്ങൾക്ക് പിന്നാലെയാണ് ടോട്ടൻഹാം ഈ തീരുമാനത്തിലെത്തിയത്. ഈ സീസണിൽ ഇപിഎല്ലിൽ പതിനേഴാം സ്ഥാനത്താണ് ടോട്ടൻഹാം ഫിനിഷ് ചെയ്തത്. 38 മത്സരങ്ങളിൽ നിന്നും 11 ജയവും അഞ്ചു സമനിലയും 22 തോൽവിയുമായി 38 പോയിന്റ് മാത്രമാണ് ടോട്ടൻഹാമിന് ഈ സീസണിൽ നേടാനായത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ കാസ്റ്റിൽ യുണൈറ്റഡിനെതിരെയുള്ള മത്സരത്തിൽ സ്വന്തം തട്ടകത്തിൽ തോൽവി നേരിട്ടതോടെ 1993-94 സീസണിന് ശേഷം സ്വന്തം തട്ടകത്തിൽ തുടർച്ചയായ ആറ് മത്സരങ്ങളിലും വിജയം നേടാൻ ടോട്ടൻഹാമിന് സാധിക്കാതെ പോയിരുന്നു. മത്സരത്തിൽ ന്യൂകാസ്റ്റിൽ യുണൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ടോട്ടൻഹാമിനെ പരാജയപ്പെടുത്തിയത്.
ന്യൂകാസ്റ്റിൽ യൂണൈറ്റഡിനോട് കളിക്കുന്നതിന് മുമ്പ് നടന്ന അഞ്ചു മൽസരങ്ങളിൽ മൂന്ന് തോൽവിയും രണ്ട് സമനിലയുമാണ് ടോട്ടൻഹാം നേരിട്ടത്. ലിവർപൂളിനെതിരെ 6-3, ചെൽസിക്കെതിരെ 4-3, ഇപ്സ്വിച് ടുണിനെതിരെ 2-1 എന്ന സ്കോറുകൾക്കായിരുന്നു സ്പർസ് പരാജയപ്പെട്ടത്. വോൾവസിനെതിരെ 2-2 ഫുൾഹാമിനെതിരെ 1-1 എന്ന സ്കോറുകൾക്ക് സമനിലയാവുകയും ചെയ്തു.
ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മോശം പ്രകടനം നടത്തിയെങ്കിലും യൂറോപ്പ ലീഗ് കിരീടം ടോട്ടൻഹാം സ്വന്തമാക്കിയിരുന്നു. ഫൈനലിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ പരാജയപ്പെടുത്തിയാണ് ടോട്ടൻഹാം കിരീടം ചൂടിയത്. സ്‌പെയിനിലെ ബിൽബാവോയിലെ സാൻ മാമെസ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ടോട്ടൻ ഹാമിന്റെ വിജയം. മത്സരത്തിന്റെ 42ാം മിനിറ്റിൽ ബ്രണ്ണൻ ജോൺസണായിരുന്നു ടോടൻഹാമിന്റെ വിജയ ഗോൾ നേടിയത്.
ഇതോടെ ടോടൻഹാമിന്റെ 17 വർഷത്തെ കിരീടവരൾച്ചക്കാണ് അവസനമായത്. 2008ൽ ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് കിരീടമാണ് ടോട്ടനം അവസാനമായി നേടിയിരുന്നത്. നീണ്ട 41 വർഷത്തിന് ശേഷമാണ് ഒരു യൂറോപ്പ്യൻ ഫുട്ബോൾ കിരീടം എന്ന ടോട്ടൻഹാമിന്റെ സ്വപ്നവും ഇതോടെ സഫലമാവുകയായിരുന്നു. 1984ലെ യുവേഫ കപ്പ് കിരീടമായിരുന്നു ടോട്ടൻഹാം അവസാനമായി നേടിയത്.
നാല് സീസണുകളിലാണ് ആഞ്ചെ പോസ്റ്റെകോഗ്ലോയെ സ്പർസ് പരിശീലകനായി നിയമിച്ചിരുന്നത്. എന്നാൽ കാലാവധി പൂർത്തിയാക്കുന്നതിന് ടോട്ടൻഹാം കോച്ചിനെ പുറത്താക്കുകയായിരുന്നു. ബ്രെന്റ്ഫോർഡ് പരിശീലകൻ തോമസ് ഫ്രാങ്ക് ടോട്ടൻഹാമിന്റെ പുതിയ പരിശീലകനായി ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Tottenham Hotspur sack head coach Ange Postecoglou
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം; പിഎംജിയിലെ ടിവിഎസ് സ്കൂട്ടർ ഷോറൂമിൽ വലിയ നാശനഷ്ടം
Kerala
• 3 hours ago
സമർപ്പണം, പുതുജീവിതം ഹജ്ജ് പരിസമാപ്തിയിലേക്ക്
Saudi-arabia
• 3 hours ago
ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ
National
• 11 hours ago
സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ
National
• 11 hours ago
കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോഗിക പ്രഖ്യാപനവുമായി കായിക മന്ത്രി
Football
• 12 hours ago
കറന്റ് അഫയേഴ്സ്-06-06-2025
PSC/UPSC
• 12 hours ago
ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി
Kerala
• 12 hours ago
E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ
uae
• 12 hours ago
2026ൽ രാജസ്ഥാനെ ആ സ്ഥാനത്തേക്ക് ഞാൻ കൊണ്ടുപോവും: വൈഭവ് സൂര്യവംശി
Cricket
• 12 hours ago
ആലപ്പുഴ സമൂഹമഠത്തിൽ തീപിടുത്തം; വീടുകൾ കത്തി നശിച്ചു
Kerala
• 13 hours ago
1000 രൂപയ്ക്കുള്ളിൽ മഴക്കാല യാത്രാ പദ്ധതികളുമായി കൊല്ലം ടൂറിസം സെൽ
Kerala
• 13 hours ago
G7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിക്ക് ക്ഷണം; കനേഡിയൻ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് നരേന്ദ്ര മോദി
International
• 14 hours ago
2025 ലെ യോഗ ദിന പരിപാടിക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ച് അബൂദബി ഇന്ത്യൻ എംബസി
uae
• 14 hours ago
കോളേജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം വർധിപ്പിച്ചു; ഉത്തരവിറക്കി ഉന്നത വിദ്യഭ്യാസ വകുപ്പ്
Kerala
• 14 hours ago
“കുഞ്ഞ് ഗർഭപാത്രത്തിൽ മരിച്ചു” എന്ന് പറഞ്ഞ് സർക്കാർ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചു; സ്വകാര്യ ആശുപത്രിയിൽ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകി യുവതി
National
• 15 hours ago
അബൂദബി: പൊതുസുരക്ഷ സംബന്ധിച്ച പ്രത്യേക അറിയിപ്പ് പുറത്തിറക്കി അധികൃതർ
uae
• 15 hours ago
ഇപ്പോഴും മികച്ചവൻ, ഞാൻ അദ്ദേഹത്തെ വളരെയയധികം ആരാധിക്കുന്നു: ലാമിൻ യമാൽ
Football
• 15 hours ago
വിള നശീകരണത്തിൽ പൊറുതിമുട്ടി, അമരമ്പലത്ത് കാട്ടുപന്നിവേട്ട: 25 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു
Kerala
• 16 hours ago
നീറ്റ് പി.ജി പരീക്ഷ ആഗസ്റ്റ് 3ന്; സുപ്രീം കോടതി അനുമതി, ഒറ്റ ഷിഫ്റ്റിൽ പരീക്ഷ
National
• 14 hours ago
പൂക്കടയുടെ മറവിൽ മദ്യവിൽപ്പന; വണ്ടൂരിൽ യുവാവ് പിടിയിൽ
Kerala
• 15 hours ago
ഫുട്ബോളിലെ ഏറ്റവും മികച്ച ഫിനിഷർ അവനാണ്: ജർമൻ ഇതിഹാസം ക്ലിൻസ്മാൻ
Football
• 15 hours ago