HOME
DETAILS

എലോൺ മസ്‌കിന് റഷ്യൻ രാഷ്ട്രീയ അഭയം? അമേരിക്കയുമായി സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ റഷ്യയുടെ വാഗ്ദാനം

  
June 07 2025 | 02:06 AM

Russia Offers Political Asylum to Elon Musk Amid US Tensions

മോസ്കോ: ടെക് ലോകത്തെ ഏറ്റവും വലിയ പേരായ എലോൺ മസ്‌കിനും അമേരിക്കന്‍  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇടയിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിൽ,രാഷ്‌ട്ര തലസ്ഥാനമായ മോസ്‌കോയില്‍ നിന്നുള്ള രാഷ്ട്രീയ അഭയ വാഗ്ദാനവുമായി റഷ്യ രംഗത്തെത്തി.

റഷ്യന്‍ പാർലമെന്റായ സ്റ്റേറ്റ് ഡുമയിലെ അംഗവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെയും പ്രമുഖനുമായ ദിമിത്രി നോവിക്കോവാണ് ഈ വാഗ്ദാനം നടത്തിയത്. സ്റ്റേറ്റ് ഡുമയുടെ ഇന്റർനാഷണല്‍ അഫയേഴ്‌സ് കമ്മിറ്റിയുടെ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനായ നോവിക്കോവിന്‍റെ അഭിപ്രായം റഷ്യൻ വാർത്താ ഏജൻസിയായ ടാസ് ആണ് റിപ്പോർട്ട് ചെയ്തത്.

"എലോൺ മസ്‌കിന് വേറിട്ടതും വ്യക്തതയുള്ളതുമായ തന്ത്രമുണ്ട്. അദ്ദേഹത്തിന് രാഷ്ട്രീയ അഭയം ആവശ്യമായിട്ടില്ല. എന്നാല്‍ ആവശ്യമായി വന്നാൽ റഷ്യ അഭയം നൽകാൻ തയ്യാറാണ്," എന്നാണ് നോവിക്കോവിന്റെ പ്രസ്താവന.

മസ്‌കിനെതിരെ ഇപ്പോൾ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയതായിരുന്നു വൈറ്റ് ഹൗസിന്റെ മുൻ ഉപദേശകനും പ്രസിദ്ധമായ കൺസർവേറ്റീവ് രാഷ്ട്രീയപ്രവർത്തകനുമായ സ്റ്റീവ് ബാനൻ.
"മസ്‌ക് ഒരു നിയമവിരുദ്ധ വിദേശിയാണെന്ന് എനിക്ക് ശക്തമായ വിശ്വാസമുണ്ട്. അദ്ദേഹത്തെ ഉടന്‍ നാടുകടത്തണം," എന്നായിരുന്നു ബാനന്റെ വാദം. മാത്രമല്ല, മസ്‌കിന്റെ കമ്പനിയായ സ്‌പേസ് എക്‌സിനെ യുഎസ് സർക്കാർ പിടിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ‌എസ്‌എസ്) ബഹിരാകാശയാത്രികരെ കൊണ്ടുപോകുന്ന സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം അടച്ചുപൂട്ടുമെന്ന് മസ്‌ക് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.. ഈ ഭീഷണിക്ക് പിന്നാലെയാണ് ബാനൻ റിപ്പബ്ലിക്കന്‍ സർക്കാരിനോട് പ്രതിരോധ ഉല്‍പാദന നിയമം (Defense Production Act) പ്രകാരം സ്‌പേസ് എക്‌സ് ഉടൻ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത്.

ഇത് പുതിയതല്ല; മുൻകാലങ്ങളിൽ യുഎസ് വിസിൽബ്ലോവർ എഡ്വേർഡ് സ്നോഡനും, ബ്രിട്ടീഷുകാരനായ ക്രെംലിൻ അനുഭാവിയായ ബ്ലോഗർ ഗ്രഹാം ഫിലിപ്സും റഷ്യയിൽ രാഷ്ട്രീയ അഭയം നേടിയിട്ടുണ്ട്. അതിനാൽ, ഇത്തരമൊരു അഭയത്തിന് റഷ്യയിലേക്ക് കണ്ണോടിക്കുന്ന മറ്റൊരു ശ്രദ്ധേയ പേരായി എലോൺ മസ്‌കും മാറുമോ എന്നതാണ് ഇപ്പോൾ ലോകം നോക്കി കാണുന്നത്.

As tensions escalate between Elon Musk and U.S. political figures, a Russian lawmaker has offered political asylum to Musk. Dmitry Novikov, Deputy Chairman of the State Duma Committee on International Affairs, stated that Russia is willing to provide asylum if Musk needs it. The offer comes after former White House advisor Steve Bannon called for Musk to be deported and accused him of being an illegal alien. Bannon also urged the U.S. government to seize Musk's company, SpaceX.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകീർത്തി പ്രചാരണം നടത്തിയെന്ന ആരോപണം; പത്തനംതിട്ടയിൽ സർക്കാർ സ്കൂൾ പ്യൂൺ തൂങ്ങി മരിച്ചു

Kerala
  •  5 hours ago
No Image

ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പം; കൊലപ്പെടുത്തി, തല വെട്ടിയെടുത്ത് പെട്ടിയിലാക്കി പൊലിസ് സ്റ്റേഷനിലേക്ക്, ഭര്‍ത്താവ് അറസ്റ്റില്‍

latest
  •  5 hours ago
No Image

അതിവേഗം എഐ ലോകം; നിങ്ങളുടെ തലവര തന്നെ മാറ്റിയേക്കാവുന്ന 8 എഐ ഉപകരണങ്ങൾ

Tech
  •  5 hours ago
No Image

ലോകത്തിലെ ഏറ്റവും ക്രൂരന്മാരായ 5 സീരിയൽ കില്ലേഴ്സ് ഇവരാണ്

crime
  •  5 hours ago
No Image

ട്രെയിനിൽ നിന്നും സ്യൂട്ട് കേസിൽ 17കാരിയുടെ മൃതദേഹം വലിച്ചെറിഞ്ഞ സംഭവം; ഏഴ് പ്രതികൾ പിടിയിൽ

National
  •  5 hours ago
No Image

വാട്‌സ്ആപ്പിലെ ഈ മാറ്റം നിങ്ങള്‍ ശ്രദ്ദിച്ചോ?

Tech
  •  6 hours ago
No Image

അടിമാലിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു; അപകടത്തിൽ ഒരാൾക്ക് പരുക്ക് 

Kerala
  •  6 hours ago
No Image

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിനിടെ നാല് മരണം

National
  •  7 hours ago
No Image

സ്‌പോണ്‍സര്‍മാര്‍ പണം നല്‍കി; മെസിയും സംഘവും ഒക്ടോബർ-നവംബർ മാസങ്ങളിൽ എത്താൻ സാധ്യത; വ്യക്തത നല്‍കി മന്ത്രി

Kerala
  •  7 hours ago
No Image

10 പേരെ വിവാഹം ചെയ്ത് മുങ്ങിയ വിവാഹത്തട്ടിപ്പുകാരി പിടിയിൽ; പുതിയ വിവാഹത്തിന് തൊട്ടുമുൻപ് അറസ്റ്റ്

Kerala
  •  8 hours ago