
നാലാം ക്ലാസില്‍ പഠിക്കുമ്പോഴുള്ള അടിക്ക് 62ാം വയസില്‍ തിരിച്ചടിച്ചു; കാസര്‍കോഡാണ് പ്രതികാര നടപടി

കാസര്‍കോഡാണ് സംഭവം. അതും സ്‌കൂളില്‍ പഠിക്കുമ്പോള്‍. നാലാം ക്ലാസില്‍. ഇപ്പോള്‍ കക്ഷിക്ക് 62 വയസായി. ഇത് കെട്ടുകഥയോ സിനിമാകഥയോ ഒന്നുമല്ല. നമ്മുടെ കേരളത്തില്‍ നടന്ന സംഭവമാണ്. കാസര്‍കോഡ് വെള്ളരിക്കുണ്ടില്‍ നടന്ന പ്രതികാര സംഭവമാണ് ഇത്.
മാലോത്തെ ബാലകൃഷ്ണനാണ് തന്റെ ചെറുപ്പകാലത്തെ പിണക്കത്തിന് പ്രതികാരം ചെയ്ത് കേസില്‍ കുടുങ്ങിയിരിക്കുന്നത്. മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വിജെ ബാബുവാണ്(62) പരാതിക്കാരന്‍. മാലോം സ്വദേശികളായ ബാലകൃഷ്ണന്‍(62), സൂഹൃത്ത് വലിയ പ്ലാക്കല്‍ മാത്യു(61) എന്നിവരുടെ പേരിലാണ് കേസ്. ഒരാഴ്ച മുമ്പ് മാലോം ടൗണില്‍ വച്ച് ബാലകൃഷ്ണനും ബാബുവും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു.
നാലാം ക്ലാസില്‍ വച്ച് എന്നെ അടിച്ചത് മറന്നിട്ടില്ലെന്നാണ് അന്ന് ബാബു പറഞ്ഞത്. വാക്കേറ്റം നാട്ടുകാര്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുറച്ചു ദിവസം മുമ്പ് ടൗണില്‍ വച്ച് ഇരുവരും വീണ്ടും വഴക്കിട്ടു.
ബാലകൃഷ്ണന്റെ സുഹൃത്തും ഒപ്പമുണ്ടായിരുന്നു. ബാലകൃഷ്ണന്‍ ബാബുവിനെ തടഞ്ഞു വയ്ക്കുകയും മാത്യു കല്ലുകൊണ്ട് മുഖത്തടിക്കുകയും ചെയ്‌തെന്നാണ് കേസ്. ബാബുവിന്റെ രണ്ടു പല്ലുകള്‍ക്കാണ് കേടുപറ്റിയത്.
നാലാം തരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു പഠിച്ചത്. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ പൊലിസിനോട് പറഞ്ഞു. അന്ന് ബാബു തന്നെ മര്‍ദിച്ചതിനുള്ള വിരോധമാണ് ഇപ്പോഴത്തെ അടിപിടി എന്നുമാണ് ബാലകൃഷ്ണന്റെ മൊഴി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോവിഡ് കേസുകളുടെ വർധനവ്; നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ആൾക്കൂട്ട പ്രചരണം വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
Kerala
• 15 hours ago
കേദാർനാഥ് യത്രക്കാരുമായി പറന്ന ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ; നടുറോഡിൽ അടിയന്തര ലാൻഡിങ്ങ് നടത്തി പൈലറ്റ്
National
• 15 hours ago
ടെസ്റ്റിൽ മാത്രമല്ല, അവൻ ടി-20യിലും ഏകദിനത്തിലും ഇന്ത്യയുടെ ഓപ്പണറായി മാറും: മൈക്കൽ ക്ലർക്ക്
Cricket
• 15 hours ago
ഫിലിപ്പീൻസിലേക്ക് ഒരു ട്രിപ്പ് പോയാലോ? നാളെ മുതൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഫിലിപ്പീൻസിൽ വിസ രഹിത പ്രവേശനം
uae
• 15 hours ago
നിയമനം തിരികെ ലഭിക്കാൻ അധ്യാപകരിൽ നിന്നും ഒന്നര ലക്ഷം രൂപ വാങ്ങി; റിട്ടയേർഡ് അധ്യാപകൻ പിടിയിൽ
Kerala
• 16 hours ago
കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; ചൊവ്വാഴ്ച മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 16 hours ago
താമരശ്ശേരി ചുരത്തില്‍ ഇന്ന് വാഹനങ്ങള്‍ക്കും, സഞ്ചാരികള്‍ക്കും നിയന്ത്രണം; നിയന്ത്രണം വൈകീട്ട് ഏഴു മുതല്‍ അര്‍ധരാത്രി വരെ
latest
• 17 hours ago
റൊണാൾഡോ 1000 ഗോളുകൾ നേടുമായിരിക്കും, പക്ഷെ ഞങ്ങൾക്കെതിരെ ഗോളടിക്കില്ല: തുറന്നു പറഞ്ഞ് സൂപ്പർതാരം
Football
• 17 hours ago
അപകീർത്തി പ്രചാരണം നടത്തിയെന്ന ആരോപണം; പത്തനംതിട്ടയിൽ സർക്കാർ സ്കൂൾ പ്യൂൺ തൂങ്ങി മരിച്ചു
Kerala
• 18 hours ago
ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പം; കൊലപ്പെടുത്തി, തല വെട്ടിയെടുത്ത് പെട്ടിയിലാക്കി പൊലിസ് സ്റ്റേഷനിലേക്ക്, ഭര്‍ത്താവ് അറസ്റ്റില്‍
latest
• 18 hours ago
ലോകത്തിലെ ഏറ്റവും ക്രൂരന്മാരായ 5 സീരിയൽ കില്ലേഴ്സ് ഇവരാണ്
crime
• 18 hours ago
ട്രെയിനിൽ നിന്നും സ്യൂട്ട് കേസിൽ 17കാരിയുടെ മൃതദേഹം വലിച്ചെറിഞ്ഞ സംഭവം; ഏഴ് പ്രതികൾ പിടിയിൽ
National
• 19 hours ago
വാട്സ്ആപ്പിലെ ഈ മാറ്റം നിങ്ങള്‍ ശ്രദ്ദിച്ചോ?
Tech
• 19 hours ago
അടിമാലിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു; അപകടത്തിൽ ഒരാൾക്ക് പരുക്ക്
Kerala
• 19 hours ago
വാഹനാപകടത്തില്‍ പരുക്കേറ്റ ഷൈന്‍ ടോം ചാക്കോയും അമ്മയും ചികിത്സയില്‍ തുടരുന്നു, പിതാവിന്റെ സംസ്കാരം ഇന്ന്
Kerala
• 21 hours ago
മുണ്ടൂരിൽ കെഎസ്ആർടിസി ബസ് കർണാടക ബസിന് പിന്നിൽ ഇടിച്ച്; 15 പേർക്ക് പരിക്ക്
Kerala
• a day ago
ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തന്റെ ബാഗ് തട്ടി പറിച്ച് മുങ്ങി കുരങ്ങൻ; ബാഗിലുണ്ടായിരുന്നത് 20 ലക്ഷം രൂപയുടെ ആഭരണം
National
• a day ago
കോഴിക്കോട് പെപ്പര്‍ സ്ക്രാപ് ഷെഡിന് തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം
Kerala
• a day ago
രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിനിടെ നാല് മരണം
National
• 20 hours ago
സ്പോണ്‍സര്‍മാര്‍ പണം നല്കി; മെസിയും സംഘവും ഒക്ടോബർ-നവംബർ മാസങ്ങളിൽ എത്താൻ സാധ്യത; വ്യക്തത നല്കി മന്ത്രി
Kerala
• 20 hours ago
10 പേരെ വിവാഹം ചെയ്ത് മുങ്ങിയ വിവാഹത്തട്ടിപ്പുകാരി പിടിയിൽ; പുതിയ വിവാഹത്തിന് തൊട്ടുമുൻപ് അറസ്റ്റ്
Kerala
• 21 hours ago