HOME
DETAILS

കുട്ടികള്‍ വീടിന്റെ ചുവരുകള്‍ നിറങ്ങള്‍ ഉപയോഗിച്ച് നശിപ്പിക്കുന്നുണ്ടോ...? നിങ്ങള്‍ ഇതു മാത്രം ചെയ്താല്‍ മതി, ചുവരുകള്‍ പുതിയതു പോലിരിക്കും

  
June 07 2025 | 04:06 AM

Kids Ruining the Walls with Crayons and Colors Try This Simple Trick to Make Them Look New Again

കുട്ടികളുള്ള വീട്ടിന് ഒരു പ്രത്യേകതയുണ്ടാവും. കാരണം ആ വീടുകളുടെ ചുവരുകള്‍ തന്നെ അത് നമ്മളോട് പറയും. കുട്ടികള്‍ കളിക്കുമ്പോള്‍ ചുവരുകളിലാണ് നിറങ്ങള്‍ പിടിപ്പിക്കുന്നത്. അതായത് അവരുടെ കലാവാസന വികസിപ്പിക്കുന്നത് ചുവരുകളിലാണെന്നു പറയാം. കളറും മഷിയും ക്രയോണുമെല്ലാം ചുവരില്‍ പടങ്ങളായുണ്ടാവും. ഇത്തരം സാഹചര്യത്തില്‍ ഇത് ചുവരുകളുടെ ഭംഗി നശിപ്പിക്കുമല്ലോ. എന്നാല്‍ ഈ സാഹചര്യം ആണെങ്കില്‍ ഇനി പേടിക്കേണ്ട. മതിലുകള്‍ നമുക്ക് വൃത്തിയാക്കി എടുക്കാവുന്നതാണ്. 
ചില കുട്ടികള്‍ വികൃതികളാണ്. അവര്‍ വരയ്ക്കുമ്പോള്‍ മുറിയുടെ ചുമരുകള്‍ നിറം ഉപയോഗിച്ച് നശിപ്പിക്കാറുണ്ട്. ഇത് വീടിന്റെ ഭംഗിയും കുറയ്ക്കുന്നു. നിങ്ങളുടെ കുട്ടികളും വീടിന്റെ ചുവരുകള്‍ നിറം ഉപയോഗിച്ച് വൃത്തികേടാക്കി ഇട്ടിട്ടുണ്ടെങ്കില്‍ നമുക്കത് സിംപിളാക്കിയെടുക്കാം. 

 

വൃത്തിഹീനമായ ചുവരുകള്‍ എങ്ങനെ വൃത്തിയാക്കാം 

ഇനി നിങ്ങള്‍ വിഷമിക്കേണ്ടതില്ല. ഇവയുടെ സഹായത്തോടെ നിങ്ങള്‍ക്ക് ഈ വൃത്തികെട്ട ചുവരുകള്‍ വീണ്ടും പുതിയത് പോലെ തോന്നിപ്പിക്കുന്ന രീതിയില്‍ മാറ്റിയെടുക്കാം. 

വിനാഗിരി 

കുട്ടികള്‍ കളിക്കുമ്പോള്‍ ചിലപ്പോള്‍ ചുവരുകളില്‍ പെയിന്റ് ചെയ്യും. ഇത് ചുവരുകളുടെ ഭംഗി നശിപ്പിക്കുകയും ചെയ്യും. ചുവരുകളിലെ ഈ കറ നീക്കം ചെയ്യാന്‍ നിങ്ങള്‍ക്ക് വിനാഗിരി ഉപയോഗിക്കാവുന്നതാണ്.  പ്രകൃതിദത്ത ക്ലെന്‍സറായ വിനാഗിരി ഇതിനു ബെസ്റ്റാണ്. ഇത് അഴുക്ക് നീക്കം ചെയ്യാന്‍ വളരെയധികം സഹായിക്കുന്നു.

നിങ്ങളുടെ കുട്ടി പെന്‍സില്‍ നിറം കൊണ്ട് മതിലുകള്‍ അലങ്കോലപ്പെടുത്തിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. അതായത് കറ പുരണ്ട ഭാഗത്ത് വിനാഗിരി വെള്ളം തളിച്ചു കൊടുക്കുക. കുറച്ച് നേരം അങ്ങനെ വച്ചിട്ട് മൃദുവായ തുണിയോ അല്ലെങ്കില്‍ സ്‌പോഞ്ചോ ഉപയോഗിച്ച് മെല്ലെ തുടച്ചെടുക്കുക.

WhatsApp Image 2025-06-07 at 09.40.33 (1).jpeg

ബേക്കിങ് സോഡ 

നിങ്ങള്‍ക്ക് ബേക്കിങ് സോഡ ഉപയോഗിച്ച് കറകള്‍ എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സാധിക്കും. ചുവരിലെ അഴുക്ക് കളയുന്നതിനു വേണ്ടി കുറച്ച് ബേക്കിങ് സോഡ വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് രൂപത്തില്‍ തയ്യാറാക്കണം.

ഈ പേസ്റ്റ് കറയില്‍ പുരട്ടി കുറച്ച് സമയം കാത്തുനിക്കുക. പിന്നീട് നനഞ്ഞ തുണി ഉപയോഗിച്ച് മൃദുവായി തുടച്ചെടുക്കുക. ചുവരുകളില്‍ നിന്ന് വൃത്തികെട്ട പെയിന്റ് നീക്കം ചെയ്യാന്‍, എണ്ണയും ഗ്രീസും ഡിഷ്‌വാഷ് സോപ്പുമായി കലര്‍ത്തിയും നിങ്ങള്‍ക്ക് കറ നീക്കം ചെയ്യാവുന്നതാണ്.

WhatsApp Image 2025-06-07 at 09.40.33.jpeg

മൈക്രോഫൈബര്‍ 

കറ നേരിയതാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു മൈക്രോ ഫൈബര്‍ തുണി ഉപയോഗിച്ച് നീക്കം ചെയ്യാവുന്നതാണ്. മാത്രമല്ല, ചുവരുകളിലെ പെയിന്റിന്റെ കറ നീക്കം ചെയ്യുന്നതിനായി പ്രത്യേകം നിര്‍മിച്ച നിരവധി തരം ക്ലീനറുകളും വിപണിയില്‍ ഇപ്പോള്‍ ലഭ്യമാണ്.

ചുവരുകളിലെ വൃത്തികെട്ട കറകള്‍ എത്രയും വേഗം നീക്കം ചെയ്യാന്‍ ശ്രമിക്കുക. ചുവരിലെ പെയിന്റ് വളരെ പഴയതാണെങ്കില്‍ അല്ലെങ്കില്‍ കറ വളരെ ആഴത്തിലുള്ളതാണെങ്കില്‍ പ്രൊഫഷണലിന്റെ സഹായം തേടുക. ഈ നുറുങ്ങുകളെല്ലാം സ്വീകരിക്കുന്നതിലൂടെ വീടിന്റെ വൃത്തികെട്ട ചുവരുകള്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ തന്നെ വൃത്തിയാക്കി എടുക്കാന്‍ കഴിയുന്നതാണ്.

Tired of your kids drawing all over the walls with crayons and colors? Here's a simple and effective trick: Use a damp cloth with a bit of baking soda and gently rub the marks. It works like magic, removing crayon stains without damaging the paint. This easy home hack helps restore your walls to their original look—no repainting needed!

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിക്കറ്റ് നഷ്ടമായതിന് പിന്നാലെ വനിതാ അംപയറുമായി തര്‍ക്കം; ആർ. അശ്വിന്‍ വീണ്ടും വിവാദത്തിൽ

latest
  •  11 hours ago
No Image

വൻ അപകടഭീഷണി കടലിൽ: തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്‌നറുകൾ അടുത്ത 3 ദിവസത്തിനുള്ളിൽ കേരള തീരത്ത് അടിയാൻ സാധ്യത

Kerala
  •  11 hours ago
No Image

നഴ്‌സറി വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 4 മണിക്കൂര്‍ അറബിക് പഠനം നിര്‍ബന്ധമാക്കി അബൂദബി

uae
  •  11 hours ago
No Image

വേടന്റെ പാട്ടുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ

Kerala
  •  11 hours ago
No Image

ഷാർജ എക്‌സ്‌പോ സെന്ററിൽ ഈദ് അൽ അദ്ഹ വിപണന മേള

uae
  •  12 hours ago
No Image

സ്കൂൾ സമയമാറ്റം; തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണം; സത്താർ പന്തല്ലൂർ

Kerala
  •  12 hours ago
No Image

ഡെലിവറി ബിസിനസുകള്‍ക്കായി പുതിയ ഹോം ഡെലിവറി പെര്‍മിറ്റ് സേവനം ആരംഭിക്കാന്‍ സഊദി അറേബ്യ

Saudi-arabia
  •  12 hours ago
No Image

കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 19 കാരന്‍ അറസ്റ്റിൽ

Kerala
  •  12 hours ago
No Image

ആക്‌സിയം 4 ദൗത്യം വീണ്ടും നീട്ടി; വില്ലന്‍ പ്രതികൂല കാലാവസ്ഥ

International
  •  12 hours ago
No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റക്കാരിയാണെങ്കിൽ അവളെ തൂക്കിക്കൊല്ലണം; മരണപ്പെട്ട രാജ രഘുവംശിയുടെ അമ്മ

National
  •  13 hours ago