HOME
DETAILS

സിക്കിമിൽ മണ്ണിടിച്ചിലിൽ കാണാതായ ആറ് സൈനികരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; അഞ്ച് പേർക്കായി തിരച്ചിൽ ശക്തമാക്കി

  
June 09 2025 | 10:06 AM

one of the six soldiers who went missing in a landslide at a military camp recovered

ഗാങ്‌ടോക്ക്: വടക്കൻ സിക്കിമിലെ ചാറ്റെനിൽ സൈനിക ക്യാമ്പിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ആറ് പേരിൽ ഒരു സൈനികന്റെ മൃതദേഹം തിങ്കളാഴ്ച കണ്ടെടുത്തു. സൈനുദ്ദീൻ പികെ എന്ന സൈനികന്റെ മൃതദേഹമാണ് കണ്ടെടുത്തതെന്ന്‌ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മംഗൻ ജില്ലയിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്. ഇനിയും അഞ്ച് പേരെ കൂടി മണ്ണിടിച്ചിലിൽ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് മംഗൻ പൊലിസ് സൂപ്രണ്ട് (എസ്പി) സോനം ഡെച്ചു ഭൂട്ടിയ പറഞ്ഞു. 

ജൂൺ ഒന്നിന് ചാറ്റനിലെ സൈനിക ക്യാമ്പിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ആറ് സൈനികരിൽ ഒരാളായ സൈനുദ്ദീൻ പികെ എന്ന സൈനികന്റെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെടുത്തതായി എസ്പി സ്ഥിരീകരിച്ചു. കാണാതായവരെ കൂടാതെ, മൂന്ന് സൈനികർക്കും മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടു, നാല് പേർക്ക് പരിക്കേറ്റു. 

കനത്ത മഴയെ തുടർന്ന് വടക്കൻ സിക്കിമിൽ ഒന്നിലധികം മണ്ണിടിച്ചിൽ ഉണ്ടായി. റോഡ്, ടെലികമ്മ്യൂണിക്കേഷൻ കണക്റ്റിവിറ്റി തടസ്സപ്പെട്ടു. മോശം കാലാവസ്ഥ കാരണം വടക്കൻ സിക്കിമിലെ ലാച്ചെൻ, ലാച്ചുങ്, ചുങ്താങ് പട്ടണങ്ങളിൽ ദിവസങ്ങളോളം കുടുങ്ങിക്കിടക്കുകയായിരുന്ന 2,000 വിനോദസഞ്ചാരികളെ ഈ ആഴ്ച ആദ്യം റോഡ്, വ്യോമ മാർഗം വഴി രക്ഷപ്പെടുത്തിയിരുന്നു. സിക്കിമിലെ ലാച്ചനിൽ കുടുങ്ങിക്കിടക്കുന്ന 113 വിനോദസഞ്ചാരികളെ സൈനികർ എത്തി ഉടൻ ഒഴിപ്പിക്കും.

 

A body of one of the six soldiers who went missing in a landslide at a military camp in Chaatten, North Sikkim, was recovered on Monday. The deceased has been identified as soldier Sainudeen P K, according to a senior official. His body was found in Mangan district.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീ നിയന്ത്രണ വിധേയം; കപ്പല്‍ ഇന്നു പുറംകടലിലേക്കു മാറ്റിയേക്കും 

Kerala
  •  7 hours ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

Weather
  •  7 hours ago
No Image

വെളിച്ചെണ്ണയ്ക്കു പൊള്ളുന്ന വില; ലിറ്ററിന് 400 രൂപ കടന്നു

Kerala
  •  7 hours ago
No Image

രാജ്യത്ത് പുതിയ ടോൾ പ്ലാൻ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; ഇനി ടോൾ ഈടാക്കുക സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം

National
  •  7 hours ago
No Image

രാജ്യത്ത് പ്രത്യുല്‍പാദന നിരക്കില്‍ വന്‍ ഇടിവ്; പിന്നിലുള്ള സംസ്ഥാനങ്ങളില്‍ കേരളവും തമിഴ്‌നാടും

National
  •  8 hours ago
No Image

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള സംഘങ്ങൾ 25 മുതൽ തിരിച്ചെത്തും

Kerala
  •  8 hours ago
No Image

സമസ്ത ലഹരിവിരുദ്ധ കാംപയിന്‍: ഭീമഹരജി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

Kerala
  •  8 hours ago
No Image

മുനമ്പം വഖ്ഫ് ഭൂമി; മുൻകാല രേഖകള്‍ വിളിച്ചുവരുത്താനാവില്ലെന്ന വഖ്ഫ് ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കി

Kerala
  •  8 hours ago
No Image

ബംഗളൂരു ദുരന്തത്തിന് ഉത്തരവാദി ആര്‍.സി.ബിയും ക്രിക്കറ്റ് അസോസിയേഷനുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ

National
  •  8 hours ago
No Image

പുതിയതായി നിര്‍മിക്കുന്ന എ.സികളില്‍ കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; നീക്കം വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍

National
  •  8 hours ago