HOME
DETAILS

അവൻ ഒരു പ്രതിഭാസമാണ്, ഇനിയും ഒരുപാട് കിരീടങ്ങൾ നേടും: സൂപ്പർതാരത്തെക്കുറിച്ച് റൊണാൾഡോ

  
June 09 2025 | 13:06 PM

Cristiano Ronaldo Praises Lamine Yamal Performance in Football

കരുത്തരായ സ്പാനിഷ് പടയെ കീഴടക്കി പോർച്ചുഗൽ വീണ്ടും യൂറോപ്യൻ ഫുട്ബോളിന്റെ നെറുകയിൽ എത്തിയിരിക്കുകയാണ്. കലാശപോരാട്ടത്തിൽ സ്പെയിനിനെ പെനാൽറ്റിയിൽ 5-3 എന്ന സ്കോർ ലൈനിന് തകർത്താണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും കിരീടം ചൂടിയത്. മത്സരത്തിന്റെ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും രണ്ട് വീതം ഗോളുകൾ നേടി സമനില പാലിച്ചപ്പോൾ മത്സരം പെനാൽറ്റിയിലേക്ക് നീങ്ങുകയായിരുന്നു. പോർച്ചുഗലിന്റെ രണ്ടാം യുവേഫ നേഷൻസ് ലീഗ് കിരീട നേട്ടമായിരുന്നു ഇത്. 2019ലാണ് ഇതിനു മുമ്പ് പോർച്ചുഗൽ ആദ്യമായി ഈ ടൂർണമെന്റ് വിജയിച്ചത്. 

മത്സരശേഷം സ്പാനിഷ് യുവതാരം ലാമിൻ യമാലിനെ പ്രശംസിച്ചുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ സംസാരിച്ചു. യമാൽ മികച്ച താരമാണെന്നും ഒരുപാട് കിരീടങ്ങൾ നേടാൻ യമാലിന് സാധിക്കുമെന്നുമാണ് റൊണാൾഡോ പറഞ്ഞത്. 

''യമാൽ ഒരു പ്രതിഭാസമാണ്. അവൻ നിരവധി കിരീടങ്ങൾ നേടും. ഫുട്ബോളിൽ അവന് ഒരു നീണ്ട കരിയറാണ് മുന്നിലുള്ളത്. തീർച്ചയായും അവൻ ഒരുപാട് തവണ നേഷൻ ലീഗ് നേടും'' റൊണാൾഡോ പറഞ്ഞു. 

യമാലിന് മികച്ച കഴിവുണ്ടെന്നും കുറച്ചു വർഷങ്ങൾക്കുള്ളിൽ ബാലൺ ഡി ഓർ നേടുമെന്നുമാണ് റൊണാൾഡോ മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു. 

''ചാമ്പ്യൻസ് ലീഗ് ജയിക്കുന്നവർക്ക് ബാലൺ ഡി ഓർ സ്വന്തമാക്കാൻ കഴിയും. വ്യക്തിഗത അവാർഡുകളിൽ ഞാൻ ഇപ്പോൾ വലിയ വിശ്വാസമൊന്നും കാണിക്കാറില്ല. കാരണം ഇതിന് പിന്നിൽ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയാം. ലാമിൻ യമാലിന് വലിയ കഴിവുണ്ട്. അതിൽ ഒരു സംശയവുമില്ല. അവൻ പ്രകടനങ്ങൾ ഇതേപോലെ തുടർന്നാൽ രണ്ടോ മൂന്നോ നാലോ വർഷത്തിനുള്ളിൽ എളുപ്പത്തിൽ ബാലൺ ഡി ഓർ വിജയിക്കും'' റൊണാൾഡോ പറഞ്ഞു. 

2023ൽ തന്റെ പതിനഞ്ചാം വയസ്സിൽ കറ്റാലൻമാർക്ക് വേണ്ടി ആദ്യമായി ബൂട്ട് കെട്ടിയ യമാൽ ഇതോടകം തന്നെ മികച്ച പ്രകടനങ്ങളാണ് പുറത്തെടുക്കുന്നത്. ബാഴ്സലോണക്കൊപ്പം ഒരുപിടി കിരീട നേട്ടത്തിൽ പങ്കാളിയാവാൻ യമാലിന് സാധിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തിൽ സ്പാനിഷ് ടീമിന് വേണ്ടിയും ശ്രദ്ധേയമായ പ്രകടനങ്ങൾ പുറത്തെടുക്കാൻ യമാലിന് സാധിച്ചിട്ടുണ്ട്. സ്പാനിഷ് ടീമിനൊപ്പം 2024 യൂറോ കപ്പ് സ്വന്തമാക്കാനും ലാമിന് കഴിഞ്ഞു. ഈ സീസണിൽ ഹാൻസി ഫ്ലിക്കിന്റെ കീഴിൽ ബാഴ്സലോണക്കായി മിന്നും പ്രകടനമാണ് സ്പാനിഷ് യുവതാരം നടത്തിയത്.  

Cristiano Ronaldo Praises Lamine Yamal Performance in Football



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിനെതിരെ പ്രതിഷേധം; 10 മണിക്കൂർ ജോലി, 2 മണിക്കൂർ യാത്ര, 8 മണിക്കൂർ ഉറക്കം... ബാക്കി 4 മണിക്കൂറിൽ എന്ത് ജീവിക്കാനാണ്?

National
  •  7 hours ago
No Image

"കരഞ്ഞ് തളർന്നാണ് എത്തിയത്, വെള്ളം ചോദിച്ചു, സഹായം തേടി"; ഹണിമൂൺ കൊലപാതകത്തിൽ ധാബ ഉടമയുടെ വെളിപ്പെടുത്തൽ

National
  •  8 hours ago
No Image

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്‌റ്റേഷന്‍ ദുബൈയില്‍ ഒരുങ്ങുന്നു

uae
  •  8 hours ago
No Image

താമസക്കാര്‍ക്ക്‌ ഒരു മുന്നറിയിപ്പ്, എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് മാത്രം 999ല്‍ വിളിക്കുക; ബലിപെരുന്നാള്‍ അവധിക്കാലത്ത് ഷാര്‍ജ പൊലിസ് ഉത്തരം നല്‍കിയത് 33,000ത്തിലധികം കോളുകള്‍ക്ക് 

uae
  •  8 hours ago
No Image

ലോക റെക്കോർഡിന്റെ നിറവിൽ റൊണാൾഡോ; ഫുട്ബോളിൽ വീണ്ടും ചരിത്രം സൃഷ്ടിച്ചു

Football
  •  8 hours ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈന് ദുബൈ ഭരണാധികാരി തറക്കല്ലിട്ടു; ബ്ലൂ ലൈന്റെ ദൈര്‍ഘ്യം 30 കിലോമീറ്റര്‍

uae
  •  9 hours ago
No Image

ഒറ്റ ഗോൾ കൊണ്ടെത്തിച്ചത് സുവർണ നേട്ടത്തിലേക്ക്; ഫ്രാൻസിനൊപ്പം ചരിത്രമെഴുതി എംബാപ്പെ

Football
  •  9 hours ago
No Image

സിക്കിമിൽ മണ്ണിടിച്ചിലിൽ കാണാതായ ആറ് സൈനികരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; അഞ്ച് പേർക്കായി തിരച്ചിൽ ശക്തമാക്കി

National
  •  10 hours ago
No Image

ലോസ് ഏഞ്ചൽസ് പ്രതിഷേധം റിപ്പോർട്ട് ചെയ്യന്നതിനിടെ മാധ്യമപ്രവർത്തകയെ വെടിവച്ച് വീഴ്ത്തി അമേരിക്കൻ സേന

International
  •  11 hours ago
No Image

ഫൈനലിൽ ഞാൻ പൊട്ടിക്കരഞ്ഞതിന് ഒറ്റ കാരണമേയുള്ളൂ: ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  11 hours ago