
ബലിപെരുന്നാളിനോടനുബന്ധിച്ച് ഷെയ്ഖ് ഹംദാന്റെ അബ്രാ റൈഡ്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ദുബൈ: യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ബലിപെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് നടത്തിയ അബ്ര യാത്രയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
നഗരത്തിന്റെ മുഖച്ഛായയെ തന്നെ മാറ്റിമറിച്ച യാത്രാസംവിധാനത്തിലൂടെ അദ്ദേഹം നടത്തിയ യാത്ര സോഷ്യല്‍ മീഡിയാ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി. അബ്രയില്‍ ഇരുന്ന് യാത്ര ചെയ്യുന്ന വീഡിയോ ദുബൈ കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ക്രീക്കിലൂടെ അല്‍ സീഫ് മാര്‍ക്കറ്റില്‍ എത്തിയ ഷെയ്ഖ് ഹംദാന്‍ ഫുഡ് സ്റ്റാളുകളും സുഗന്ധവ്യഞ്ജന കടകളും സന്ദര്‍ശിക്കുന്ന വീഡിയോയും സമൂഹമാധ്യമത്തില്‍ വൈറലാണ്.
ഷെയ്ഖ് ഹംദാന്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലാണ് തന്റെ അബ്ര റൈഡിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹത്തെ 17 ദശലക്ഷം ആളുകള്‍ ഫോളോ ചെയ്യുന്നുണ്ട്. യുഎഇ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഹംദാന്‍ പലപ്പോഴും തന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. കുടുംബത്തോടൊപ്പമുള്ള, പ്രത്യേകിച്ച് കുട്ടികളോടൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടിലൂടെ പങ്കുവെക്കാറുണ്ട്.
ഷെയ്ഖ് ഹംദാന്റെ ഇളയ മകള്‍ ഹിന്ദ് ഈ വര്‍ഷം മാര്‍ച്ച് 22നാണ് ജനിച്ചത്. ഹിന്ദിനൊപ്പമുള്ള ചിത്രങ്ങള്‍ ഷെയ്ഖ് ഹംദാന്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
ദുബൈ ട്രാം വികസിപ്പിക്കല്‍, സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കല്‍, പറക്കും ടാക്‌സികള്‍ പോലുള്ള പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ ദുബൈയുടെ പൊതുഗതാഗത സംരംഭങ്ങളില്‍ കിരീടാവകാശി സജീവമായി ഇടപെട്ടിട്ടുണ്ട്.
ദുബൈയുടെ സമുദ്ര ഗതാഗത ശൃംഖല നവീകരിക്കുക എന്ന ലക്ഷ്യത്തോടെ, ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ഈ വര്‍ഷം ഫെബ്രുവരിയിലാണ് നാലാം തലമുറ അബ്രകള്‍ പുറത്തിറക്കിയത്.
Crown Prince Sheikh Hamdan delights residents with a surprise Abra ride during Eid al-Adha, capturing hearts and going viral across social media platforms.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി
Football
• a day ago
അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ
Kerala
• a day ago
കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം
Kerala
• a day ago
എറണാകുളത്ത് പാസ്റ്റർമാരുടെ പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാന്റെ പതാക; കേസെടുത്ത് പൊലിസ്
Kerala
• a day ago
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തീരങ്ങളില്‍ നിന്നു കടല്‍വെളളവും ചെളിയും ശേഖരിച്ചു പരിശോധിക്കും; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി
Kerala
• a day ago
മൺസൂൺ; ട്രെയിനുകൾക്ക് വേഗം കുറയും; 22 ട്രെയിനുകളുടെ സമയം മാറും
Kerala
• a day ago
രാത്രിയില്‍ വീടിനു പുറത്തേക്കിറങ്ങിയ 87കാരി 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണു; കൊടും തണുപ്പത്ത് മോട്ടോറില്‍ പിടിച്ചു കിടന്നത് മണിക്കൂറുകള്‍
Kerala
• a day ago
'ഞങ്ങളിറങ്ങിയാൽ ആരുടെ പെട്ടിയിലും വോട്ട് വീഴില്ല'; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആദിവാസികൾ
Kerala
• a day ago
ജമാഅത്ത്, പി.ഡി.പി, ഹിന്ദു മഹാസഭ; പിന്തുണയെച്ചൊല്ലി മുന്നണികൾ പോർമുഖത്ത്
Kerala
• a day ago
കാട്ടുതീപോലെ പടർന്ന് കലാപം; സൈന്യത്തെ വിന്യസിച്ച് ട്രംപ്
International
• a day ago
തൊഴിലുറപ്പ് പദ്ധതിക്കും കടുംവെട്ട്; തൊഴിൽ ദിനങ്ങൾ കുറയും; വരിഞ്ഞുമുറുക്കി കേന്ദ്രം
Kerala
• a day ago
ക്വട്ടേഷന്‍ നല്‍കിയത് 20 ലക്ഷം രൂപ; കൊലക്ക് ശേഷം യാത്ര ചെയ്തത് ടൂറിസ്റ്റ് ടാക്സിയില്‍; ഹണിമൂണ്‍ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Kerala
• a day ago
കെനിയയിലെ വാഹനാപകടത്തില്‍ മരിച്ച മലയാളി പ്രവാസികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി
qatar
• a day ago
വീണ്ടും മഴ; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശം
Kerala
• a day ago
ചരക്ക് കപ്പലില്‍ തീപിടിച്ചുണ്ടായ അപകടം; കൂടുതല്‍ കണ്ടെയ്നറുകളിലേക്ക് തീപടരുന്നു, തീ അണയ്ക്കാന്‍ തീവ്രശ്രമം
Kerala
• 2 days ago
ആ പൊട്ടിത്തെറി കളത്തിൽ വേണ്ട; വനിതാ അംപയറോട് കയര്‍ത്ത താരത്തിന് പിഴ ശിക്ഷ
Cricket
• 2 days ago
അജ്മാനില്‍ സ്കൂള്‍ ബസുകള്‍ കൂട്ടിയിടിച്ചു; അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ക്കും ഗുരുതരമായ പരുക്കുകളില്ലെന്ന് അജ്മാന് പൊലിസ്
uae
• 2 days ago
പോക്സോ കേസ് പ്രതിയെ മുഖ്യാതിഥിയാക്കിയ സംഭവം: തിരുവനന്തപുരം സ്കൂളിലെ ഹെഡ്മാസ്റ്റർക്ക് സസ്പെൻഷൻ
Kerala
• 2 days ago
ലൈവ് സ്ട്രീമിങ്ങിനിടെ വെടിയേറ്റ് പ്രശസ്ത യൂട്യൂബർ ദമ്പതികൾക്ക് ദാരുണാന്ത്യം
International
• 2 days ago
വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്ന അഭിഭാഷകൻ പിടിയിൽ; നാഗർകോവിലിൽ അതിശക്ത മയക്കുമരുന്ന് വേട്ട
National
• 2 days ago
അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 29 പേര് ഒമാനില്‍ അറസ്റ്റില്‍
oman
• 2 days ago