HOME
DETAILS

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്‌റ്റേഷന്‍ ദുബൈയില്‍ ഒരുങ്ങുന്നു

  
June 09 2025 | 13:06 PM

Dubai to Build Worlds Tallest Metro Station as Part of Transport Expansion

ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷന്‍ ദുബൈയില്‍ ഒരുങ്ങുന്നു. ദുബൈ മെട്രോ ബ്ലൂ ലൈനിന്റെ ശിലാസ്ഥാപന വേളയില്‍, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷനായ 74 മീറ്റര്‍ ഉയരമുള്ള ഇമാര്‍ പ്രോപ്പര്‍ട്ടീസ് സ്റ്റേഷന്റെ ഡിസൈനും അംഗീകാരം നല്‍കി.

ക്രോസിംഗ് ഗേറ്റ്‌വേ എന്ന ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ലോകത്തിലെ മുന്‍നിര ഡിസൈന്‍ സ്റ്റുഡിയോകളില്‍ ഒന്നായ പ്രശസ്ത അമേരിക്കന്‍ ആര്‍ക്കിടെക്ചറല്‍ സ്ഥാപനമായ സ്‌കിഡ്‌മോര്‍, ഓവിംഗ്‌സ് & മെറില്‍ ആണ് സ്റ്റേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബുര്‍ജ് ഖലീഫ, ന്യൂയോര്‍ക്കിലെ ഒളിമ്പിക് ടവര്‍, ചിക്കാഗോയിലെ സിയേഴ്‌സ് ടവര്‍ തുടങ്ങിയ ഐക്കണിക് ലാന്‍ഡ്മാര്‍ക്കുകള്‍ നിര്‍മ്മിച്ചതും ഇതേ കമ്പനിയാണ്.

ഏകദേശം 11,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഈ സ്റ്റേഷന്‍ പ്രതിദിനം 160,000 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 2040 ആകുമ്പോഴേക്കും ഈ സ്റ്റേഷന്‍ ഉപയോഗിക്കുന്ന പ്രതിദിന ഉപയോക്താക്കളുടെ എണ്ണം 70,000 ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്ലൂ ലൈന്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ, ദുബൈ റെയില്‍ ശൃംഖല 78 സ്റ്റേഷനുകളും 168 ട്രെയിനുകളും ഉള്‍പ്പെടെ മൊത്തം 131 കിലോമീറ്ററായി വികസിക്കും.

2009ല്‍ ആരംഭിച്ചതുമുതല്‍ 2024 അവസാനം വരെ 2.527 ബില്യണിലധികം യാത്രക്കാരാണ് ദുബൈ മെട്രോ വഴി യാത്ര ചെയ്തത്. 2024ല്‍ മെട്രോ വഴി പ്രതിദിനം 900,000 യാത്രക്കാരാണ് സഞ്ചരിച്ചത്. വര്‍ഷം തോറും ദുബൈ മെട്രോ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 

2010ല്‍ 38.887 ദശലക്ഷമായിരുന്ന യാത്രക്കാരുടെ എണ്ണം 2011ല്‍ 69 ദശലക്ഷമായി. 77 ശതമാനം വളര്‍ച്ചാ നിരക്കാണ് ഈ വര്‍ഷത്തില്‍ രേഖപ്പെടുത്തിയത്. 2012ല്‍ ഇത് 109 ദശലക്ഷമായി ഉയര്‍ന്നു. 2024ല്‍ ഇത് 275.4 ദശലക്ഷം കവിഞ്ഞു.

പഠനങ്ങള്‍ പ്രകാരം, 2026ല്‍ ദുബൈ മെട്രോ യാത്രക്കാരുടെ എണ്ണം 300 ദശലക്ഷം കവിയുമെന്നും 2031ഓടെ ഇത് 320 ദശലക്ഷത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

മെട്രോ സ്റ്റേഷനുകളുടെ വിപുലീകരണത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. 2009ല്‍ 10 സ്റ്റേഷനുകളോടെ ആരംഭിച്ച ദുബൈ മെട്രോ 2010ല്‍ 26 സ്റ്റേഷനുകളും
2011ല്‍ 46 സ്റ്റേഷനുകളായും വളര്‍ന്നു. 2021ല്‍, മെട്രോയുടെ റൂട്ട് 2020 ആരംഭിച്ചതോടെ ഏഴ് സ്റ്റേഷനുകള്‍ കൂടിച്ചേര്‍ന്ന് മൊത്തം 64 ആയി ഉയര്‍ന്നു. വരാനിരിക്കുന്ന ബ്ലൂ ലൈന്‍ ശൃംഖലയിലേക്ക് 14 പുതിയ സ്റ്റേഷനുകള്‍ കൂടി വരുന്നതോടെ ആകെ സ്‌റ്റേഷനുകളുടെ എണ്ണം 78 ആകും.

Dubai announces plans to construct the world’s tallest metro station, reinforcing its global leadership in innovative infrastructure and urban transit development.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

National
  •  a day ago
No Image

എംഎസ്‌സി എൽസ 3 കപ്പൽ മറിഞ്ഞതിൽ കേസെടുത്ത് കേരളം; ഉടമ ഒന്നാം പ്രതി, ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതി

Kerala
  •  a day ago
No Image

കപ്പലിലെ തീ ഇനിയും അണയ്ക്കാനായില്ല; കോരിച്ചൊരിയുന്ന മഴയിലും തീ ആളിപ്പടരുന്നു, ശ്രമം തുടർന്ന് നേവിയും കോസ്റ്റ് ഗാർഡും

Kerala
  •  a day ago
No Image

സർക്കാർ സ്വീകരിക്കുന്നത് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട്; ജാമ്യത്തിനെതിരെ മേൽകോടതിയെ സമീപിക്കുമെന്ന് ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ

Kerala
  •  a day ago
No Image

സമസ്ത ലഹരിവിരുദ്ധ കാംപയിൻ 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജി ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും

organization
  •  a day ago
No Image

സമസ്ത നൂറാം വാർഷികം സ്വാഗതസംഘം രൂപീകരണം; സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 02 മണിക്ക്

Kerala
  •  a day ago
No Image

ഷഹബാസ് വധം: വിദ്യാർഥികളായ ആറ് കുറ്റാരോപിതർക്കും ജാമ്യം

Kerala
  •  a day ago
No Image

കേരള തീരത്ത് മുങ്ങിയ കപ്പലിന്റെ ഉടമ അദാനിയുടെ വ്യാപാര പങ്കാളിയെന്ന് റിപ്പോർട്ട്

Kerala
  •  a day ago
No Image

അധ്യാപക പുനർനിയമന കൈക്കൂലി: അന്വേഷണം സെക്രട്ടറിയേറ്റിലേക്ക്, പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

Kerala
  •  a day ago
No Image

ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി

Football
  •  a day ago