ഹണിമൂൺ കൊലപാതകം; സോനം കുറ്റക്കാരിയാണെങ്കിൽ അവളെ തൂക്കിക്കൊല്ലണം; മരണപ്പെട്ട രാജ രഘുവംശിയുടെ അമ്മ
ഡൽഹി: മേഘാലയയിൽ ഹണിമൂണിനിടെ മരിച്ച വ്യവസായി രാജ രഘുവംശിയുടെ അമ്മ ഉമ രഘുവംശി മകന്റെ മരണത്തെക്കുറിച്ച് ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ഹണിമൂൺ യാത്രയുടെ മുഴുവൻ ക്രമീകരണങ്ങളും നടത്തിയത് അവളാണ്. വിമാന ടിക്കറ്റുകളും, താമസവുമെല്ലാം ഭാര്യയായ സോനം രഘുവംശിയാണ് ചെയ്തതെന്നും റിട്ടേൺ ടിക്കറ്റ് മാത്രം ബുക്ക് ചെയ്തിരുന്നില്ലെന്ന് ഉമ ആരോപിച്ചു.
"മകന്റെ യാത്രയെക്കുറിച്ച് വീട്ടിൽ ആരെയും അവരൊന്നും അറിയിച്ചില്ല. യാത്രയ്ക്കു മുൻപ് രാജ 10 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ ധരിച്ചായിരുന്നു വീട്ടിൽ നിന്നിറങ്ങിയത്. വജ്രമുതിരി, ഗോൾഡ് ചെയിൻ, ബ്രേസ്ലെറ്റ് തുടങ്ങിയവയ അടങ്ങുന്നു. ഇവയൊക്കെ ധരിക്കാൻ സോനം തന്നെയാണു നിർബന്ധിച്ചതെന്ന് മകൻ പറഞ്ഞിരുന്നു," എന്ന് ഉമ പറഞ്ഞു.
പോലീസും കുടുംബാംഗങ്ങളും ഒരുപോലെ സ്ഥിരീകരിക്കുന്നത്, ദമ്പതികൾ പ്രധാനപ്പെട്ട എല്ലാ ആഭരണങ്ങളും ധരിച്ചാണ് യാത്ര തിരിച്ചത്. സോനം നേരിട്ട് സ്വന്തം വീട്ടിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോയതും രേഖകളിൽ വ്യക്തമാണ്.
"സോനം കുറ്റക്കാരിയാണെങ്കിൽ, അവളെ തൂക്കിക്കൊല്ലണം," ഉമ രഘുവംശി കൂട്ടിച്ചേർത്തു. "സോനത്തെ കണ്ടെത്തിയതായി പൊലീസ് രാവിലെ പോലും പറഞ്ഞിരുന്നില്ല. സിബിഐ അന്വേഷണം നടക്കണം. സോനം ഒന്നും ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് അവർക്കെതിരെ കുറ്റം ചുമത്തുന്നത്? സോനം നന്നായിട്ടാണ് പെരുമാറിയിരുന്നത്. എന്നെ സ്നേഹത്തോടെ കെട്ടിപ്പിടിക്കുക വരെ ചെയ്യുമായിരുന്നുവെന്നും ഉമ രഘുവംശി പറഞ്ഞു.
"സോനം മകനെ സ്നേഹിച്ചിരുന്നുവെങ്കിൽ, അവനെ അത്രയും വലിയോരു അപകടത്തിലേക്ക് അയക്കില്ലായിരുന്നു. അവളെ ഞാൻ സ്നേഹിച്ചു. എനിക്ക് അവൾ സ്വന്തം മകളായിരുന്നു. എന്നെ സ്നേഹത്തോടെ കെട്ടിപ്പിടിച്ച ആളാണ് സോനം. അതുകൊണ്ട് തന്നെ ഈ വിശ്വാസവഞ്ചന എനിക്കു സഹിക്കാനാകുന്നില്ല.ഇതിന്റെ പിന്നിൽ ആരൊക്കെയാണോ, അവർക്ക് കടുത്ത ശിക്ഷ നൽകണം," എന്നുമാണ് ഉമയുടെ ആവശ്യം.
In the wake of the mysterious death of businessman Raja Raghuvanshi during his honeymoon in Meghalaya, his mother, Uma Raghuvanshi, has spoken out with serious allegations. Uma claimed that Raja wore over ₹10 lakh worth of gold jewellery—selected by his wife Sonam—when he left for the trip. She also said Sonam arranged all the bookings, except the return ticket, and didn't inform either family about the travel details.
"If Sonam is behind his death, she should be hanged," Uma said emotionally, adding that a CBI investigation is necessary and those responsible should face strict punishment. She described Sonam as once affectionate but now questions her intentions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."