HOME
DETAILS

നഴ്‌സറി വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 4 മണിക്കൂര്‍ അറബിക് പഠനം നിര്‍ബന്ധമാക്കി അബൂദബി

  
June 09 2025 | 17:06 PM

Abu Dhabi Mandates 4 Hours of Weekly Arabic Lessons for Nursery and Kindergarten Students

അബൂദബി: സ്വകാര്യ നഴ്‌സറി സ്‌കൂളുകളിലെ കിന്റര്‍ഗാര്‍ട്ടനുകള്‍ അറബി ഭാഷാ പഠനത്തിനായി ആഴ്ചയില്‍ 240 മിനിറ്റ് (നാല് മണിക്കൂര്‍) നീക്കിവയ്ക്കണമെന്ന് അബൂദബി വിദ്യാഭ്യാസ അതോറിറ്റി.

നഴ്‌സറി (പ്രീകെജി) മുതല്‍ രണ്ടാം കിന്റര്‍ഗാര്‍ട്ടന്‍ (ഒന്നാം വര്‍ഷം) വരെയുള്ള എല്ലാ പ്രാരംഭ വിദ്യാഭ്യാസ ക്ലാസുകളിലും പുതിയ നയം ബാധകമാകും. ഇതോടെ 2026-2027 അധ്യയന വര്‍ഷം മുതല്‍ ആഴ്ചതോറുമുള്ള അറബിക് പഠന സമയം 300 മിനിറ്റായി (അഞ്ച് മണിക്കൂര്‍) വര്‍ധിക്കും. 2025-2026 അധ്യയന വര്‍ഷത്തിലെ ആദ്യ സെമസ്റ്റര്‍ മുതല്‍ പുതിയ നയം നടപ്പില്‍ വരുത്തുമെന്ന് വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) അറിയിച്ചു.

അറബി ഭാഷ സംസാരിക്കുന്ന കുട്ടിയായാലും ആദ്യമായി അറബി ഭാഷ പഠിക്കുന്ന കുട്ടിയായാലും ഭാഷാ വികാസത്തിന്റെ ഏറ്റവും നിര്‍ണായക ഘട്ടത്തില്‍ സ്ഥിരവും ഉയര്‍ന്ന നിലവാരമുള്ളതുമായ നിര്‍ദ്ദേശങ്ങള്‍ ഓരോ കുട്ടിക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് നയത്തിന്റെ ലക്ഷ്യമെന്ന് അഡെക് പറഞ്ഞു.

കുട്ടികള്‍ ചെറുപ്പത്തിലാണ് ഭാഷകള്‍ ഏറ്റവും ഫലപ്രദമായി പഠിക്കുന്നത് എന്നകാര്യം ഗവേഷണങ്ങളില്‍ നിന്നും കണ്ടെത്തിയതാണെന്ന് അതോറിറ്റി പറഞ്ഞു. എന്നാല്‍ അറബി ഭാഷ വെറുമൊരു വിഷയല്ലെന്നും അത് സ്വത്വം, മൂല്യങ്ങള്‍, നമ്മള്‍ ആരാണെന്ന് രൂപപ്പെടുത്തുന്ന സാംസ്‌കാരിക വിവരണങ്ങള്‍ എന്നിവയിലേക്കുള്ള ഒരു പാലമാണെന്നും അഡെക് അഭിപ്രായപ്പെട്ടു.

വീട്ടില്‍ അറബി വ്യാപകമായി സംസാരിക്കുന്നുണ്ടെങ്കിലും, പല കുട്ടികള്‍ക്കും ഇപ്പോഴും ഭാഷ ഉപയോഗിക്കുന്നതില്‍ ആത്മവിശ്വാസമില്ലെന്ന് അതോറിറ്റിയുടെ സമീപകാല സര്‍വേയില്‍ കണ്ടെത്തിയിരുന്നു. വിദ്യാഭ്യാസത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ അറബി ഭാഷ സജീവമാക്കുന്നതിന് സ്‌കൂളുകളും കുടുംബങ്ങളും തമ്മിലുള്ള സഹകരണം വളര്‍ത്തിയെടുക്കുന്നതിലൂടെ ആ വിടവ് നികത്താനാണ് പുതിയ നയത്തിലൂടെ ശ്രമിക്കുന്നത്.

കളികള്‍, കഥപറച്ചില്‍, പാട്ടുകള്‍ തുടങ്ങിയ ആകര്‍ഷകമായ രീതികളിലൂടെയായിരിക്കും അറബി ഭാഷ പഠിപ്പിക്കുന്നത്. ക്ലാസ് മുറിയില്‍ ഭാഷ സംവേദനാത്മകവും സജീവവുമാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലായിരിക്കും ഭാഷാപഠനം.

Starting from the 2025–2026 academic year, Abu Dhabi's Department of Education and Knowledge (ADEK) requires all private and educational partnership schools to provide 240 minutes (4 hours) of Arabic language instruction per week for nursery and kindergarten students. This policy aims to enhance early language acquisition and cultural identity among young learners.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്ട്രേലിയൻ പൊലീസിന്റെ ക്രൂര മർദനത്തിനിരയായ ഇന്ത്യൻ വംശജൻ മ രണപ്പെട്ടു: ഭാര്യ ദൃശ്യങ്ങൾ പകർത്തി

International
  •  2 days ago
No Image

48-കാരിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി; കട്ടിലിനടിയിൽ ഒരു കൈ കണ്ടെന്ന് മകളുടെ മൊഴി; അയൽവാസി കസ്റ്റഡിയിൽ 

Kerala
  •  2 days ago
No Image

മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ സംഗീതപ്രതിരോധം; മൈക്കിള്‍ ജാക്സൺന്റെയും വേടന്റെയും പാട്ടുകൾ പഠന വിഷയമാകുന്നു

Kerala
  •  2 days ago
No Image

മഴ കനക്കുന്നു; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 days ago
No Image

പൂനെയിൽ പാലം തകർന്ന അപകടത്തിൽ രണ്ട് മരണം; 38 പേരെ രക്ഷപ്പെടുത്തി 

National
  •  2 days ago
No Image

കേരളത്തിൽ കനത്ത മഴയും ശക്തമായ കാറ്റും; നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം

Kerala
  •  2 days ago
No Image

ശക്തമായ മഴ; മലപ്പുറം ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (16-6-2025) അവധി

Kerala
  •  2 days ago
No Image

ഇറാനിൽ ഇസ്റാഈൽ ആക്രമണങ്ങളിൽ 80 പേർ കൊല്ലപ്പെട്ടു; 800 പേർക്ക് പരുക്ക്; സംഘർഷം മൂന്നാം ദിവസവും തുടരുന്നു  

International
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: അപകടം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോൾ തിരിച്ചറിയാനുള്ളത് ഇനിയും അനേകം മ‍ൃതദേഹങ്ങൾ

National
  •  2 days ago
No Image

മഴ ശക്തമാവുന്നു; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 days ago