HOME
DETAILS

നിസ്സാര കേസുകള്‍ കൂടുന്നു; കോടതി ഫീസ് വര്‍ധിപ്പിച്ച് കുവൈത്ത്

  
June 09 2025 | 14:06 PM

Kuwait Raises Court Fees Amid Surge in Petty Cases

കുവൈത്ത് സിറ്റി: കോടതികളില്‍ നിസ്സാരവും ദുരുദ്ദേശ്യപരവുമായ കേസുകളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനവ് രേഖപ്പെടുത്തുന്നതിനെ തുടര്‍ന്ന് കോടതി ഫീസ് വര്‍ധിപ്പിച്ച് കുവൈത്ത്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കുവൈത്ത് ജുഡീഷ്യല്‍ ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത്.  

കോടതി ഫീസ് വര്‍ധിപ്പിക്കുന്നതിനായി 1973ലെ 17ാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടാണ് കഴിഞ്ഞ ആഴ്ച മന്ത്രിസഭ ഈ നീക്കത്തിന് അംഗീകാരം നല്‍കിയത്.

വ്യവഹാരത്തിനുള്ള അവകാശം ഗൗരവത്തോടെ വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കാനും, മധ്യസ്ഥത, അനുരഞ്ജനം തുടങ്ങിയ ബദലുകള്‍ പിന്തുടരാന്‍ കക്ഷികളെ പ്രോത്സാഹിപ്പിക്കാനുമാണ് ഫീസ് ഘടനയില്‍ മാറ്റം വരുത്തിയിട്ടുള്ളത്. ഷെയ്ഖ് അഹമ്മദ് അല്‍ അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയുടെ പ്രതിവാര യോഗത്തിലാണ് പരിഷ്‌കാരങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. അതേ സെഷനില്‍, പ്രത്യേകിച്ച് ഇന്റര്‍മീഡിയറ്റ്, സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷകളില്‍ കുവൈത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ സംരക്ഷിക്കുന്നതിനുള്ള നിയമ ഭേദഗതികള്‍ക്കും സര്‍ക്കാര്‍ അംഗീകാരം നല്‍കി.

പീനല്‍ കോഡിലെ ഭേദഗതികള്‍ പ്രകാരം, വഞ്ചനയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് കര്‍ശനമായ ശിക്ഷകള്‍ ഏര്‍പ്പെടുത്തുന്ന രണ്ട് പുതിയ ആര്‍ട്ടിക്കിളുകള്‍ 259 ബിസ്, 259 ബിസ് എ എന്നിവയാണ്.

പരീക്ഷാ സാമഗ്രികള്‍ ചോര്‍ത്തുകയോ വില്‍ക്കുകയോ പങ്കുവയ്ക്കുകയോ ചെയ്താല്‍ ഇപ്പോള്‍ അഞ്ച് വര്‍ഷം വരെ തടവും 1,000 മുതല്‍ 5,000 വരെ കുവൈത്തി ദിനാര്‍ പിഴയും ലഭിക്കും. വിദ്യാര്‍ത്ഥികളുടെ പരീക്ഷാ പേപ്പറുകളിലോ ഗ്രേഡുകളിലോ അനധികൃതമായി കൃത്രിമം കാണിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവും 5,000 മുതല്‍ 10,000 വരെ ദിനാര്‍ പിഴയും ലഭിക്കും.

കുവൈത്തിലെ അക്കാദമിക് സ്ഥാപനങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആരോഗ്യപരമായ മത്സരം ഉറപ്പാക്കുന്നതിനുമാണ് ഭേദഗതികള്‍ ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. പരീക്ഷാ കാലയളവുകളില്‍, പ്രത്യേകിച്ച് പരീക്ഷനടത്തിപ്പിനിടെ മോശം പെരുമാറ്റങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. രാഷ്ട്രത്തിന്റെ വികസനത്തിനായുള്ള പ്രതിബദ്ധത മന്ത്രിസഭ ആവര്‍ത്തിച്ചു.

Kuwait increases court fees to address the growing number of minor legal cases, aiming to streamline the judicial process and reduce frivolous lawsuits.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സമസ്ത 100-ാം വാര്‍ഷികം' സ്വാഗതസംഘം രൂപീകരണവും സ്‌പെഷ്യല്‍ കണ്‍വെന്‍ഷനും ബുധനാഴ്ച 2 മണിക്ക് മസ്‌ക്കറ്റ് ഹോട്ടല്‍ സിംഫണി ഹാളില്‍

organization
  •  6 hours ago
No Image

ബലിപെരുന്നാളിനോടനുബന്ധിച്ച് ഷെയ്ഖ് ഹംദാന്റെ അബ്രാ റൈഡ്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

uae
  •  6 hours ago
No Image

സമസ്ത ലഹരി വിരുദ്ധ ക്യാമ്പയിന്‍ 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി ബുധനാഴ്ച (11-06-2025) മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും

organization
  •  7 hours ago
No Image

സർക്കാരിനെതിരെ പ്രതിഷേധം; 10 മണിക്കൂർ ജോലി, 2 മണിക്കൂർ യാത്ര, 8 മണിക്കൂർ ഉറക്കം... ബാക്കി 4 മണിക്കൂറിൽ എന്ത് ജീവിക്കാനാണ്?

National
  •  7 hours ago
No Image

അവൻ ഒരു പ്രതിഭാസമാണ്, ഇനിയും ഒരുപാട് കിരീടങ്ങൾ നേടും: സൂപ്പർതാരത്തെക്കുറിച്ച് റൊണാൾഡോ

Football
  •  7 hours ago
No Image

"കരഞ്ഞ് തളർന്നാണ് എത്തിയത്, വെള്ളം ചോദിച്ചു, സഹായം തേടി"; ഹണിമൂൺ കൊലപാതകത്തിൽ ധാബ ഉടമയുടെ വെളിപ്പെടുത്തൽ

National
  •  7 hours ago
No Image

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്‌റ്റേഷന്‍ ദുബൈയില്‍ ഒരുങ്ങുന്നു

uae
  •  7 hours ago
No Image

താമസക്കാര്‍ക്ക്‌ ഒരു മുന്നറിയിപ്പ്, എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് മാത്രം 999ല്‍ വിളിക്കുക; ബലിപെരുന്നാള്‍ അവധിക്കാലത്ത് ഷാര്‍ജ പൊലിസ് ഉത്തരം നല്‍കിയത് 33,000ത്തിലധികം കോളുകള്‍ക്ക് 

uae
  •  8 hours ago
No Image

ലോക റെക്കോർഡിന്റെ നിറവിൽ റൊണാൾഡോ; ഫുട്ബോളിൽ വീണ്ടും ചരിത്രം സൃഷ്ടിച്ചു

Football
  •  8 hours ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈന് ദുബൈ ഭരണാധികാരി തറക്കല്ലിട്ടു; ബ്ലൂ ലൈന്റെ ദൈര്‍ഘ്യം 30 കിലോമീറ്റര്‍

uae
  •  9 hours ago