HOME
DETAILS

രണ്ട് മാസത്തിനുള്ളില്‍ സ്വര്‍ണവില കുത്തനെ ഇടിയും; പ്രതീക്ഷക്ക് വക നല്‍കി റിപ്പോര്‍ട്ട്

  
June 07 2025 | 06:06 AM

gold rate price decreasing-new report out-latest  info

സ്വര്‍ണ വില പിടുത്തം തരാതെ കുതിച്ച് കൊണ്ടിരിക്കുന്നതാണ് കഴിഞ്ഞ കുറച്ച് കാലമായി കാണുന്നത്. 25 വര്‍ഷത്തിനിടക്ക് 25 ഇരട്ടിയിലേറെയാണെന്ന് പറയാം സ്വര്‍ണ വില. ഇന്ന് കേരളത്തില്‍ ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 78,000ത്തിലേറെ വേണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. 
 
ചൈന-യു.എസ് വ്യാപാര ഉടമ്പടിയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത് സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട് മാത്രമല്ല യു.എസിലെ പ്രത്യേക സാഹചര്യങ്ങളും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നു. ഇതിനൊപ്പം സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കുന്നത് ഡിമാന്‍ഡ് കൂട്ടാനിട വരുത്തുന്ന എന്നതും സ്വര്‍ണ വില കൂടാന്‍ കാരണമാണ്.

സ്വര്‍ണവിലയിലെ കുതിപ്പ് കാരണം സാധാരണക്കാരായ പലരും സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുന്നത് വലിയ തോതില്‍ കുറയ്ക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. വാങ്ങുന്നവരാകട്ടെ വില കൂടിയ 22 കാരറ്റ് സ്വര്‍ണത്തിന് പകരം വിലയും മൂല്യവും കുറഞ്ഞ 21, 18 കാരറ്റിലേക്ക് മാറുന്നുവെന്നും ഈ റിപ്പോര്‍ട്ടുകല്‍ സൂചിപ്പിക്കുന്നു.  കൂടാതെ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുന്നവരുടെ, പ്രത്യേകിച്ച് ഇ.ടി.എഫുകളില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

കുത്തനെ കുറഞ്ഞേക്കും പൊന്നിന്‍വില

സ്വര്‍ണവിലയില്‍ വന്‍ ഇടിവ് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ക്വാന്റ് മ്യൂച്വല്‍ ഫണ്ടിന്റെതാണ് റിപ്പോര്‍ട്ട്. അടുത്ത രണ്ട് മാസത്തില്‍ 12-15% വരെ ഇടിവിന് സാധ്യതയുണ്ടെന്നാണ് ക്വാന്റ് മ്യൂച്വല്‍ ഫണ്ട് വിലയിരുത്തുന്നത്. എന്നാല്‍ ഇതിന് ശേഷം വില മുന്നോട്ട് കയറാനുള്ള സാധ്യതയും അവര്‍ പറയുന്നുണ്ട്. ഡോളര്‍ ശക്തിപ്പെടുന്നതാണ് സ്വര്‍ണ വില ഇടിയാനുള്ള പ്രധാന കാരണമായി ഇവര്‍ മുന്നോട്ട് വെക്കുന്നത്. 
ജനുവരി മുതല്‍ ഡോളര്‍ സൂചികയില്‍ ഗണ്യമായ തിരുത്തല്‍ ഉണ്ടായിരുന്നു എന്നാല്‍ ഇപ്പോള്‍ ഡോളര്‍ സ്ഥിരത കൈവരിച്ചുകൊണ്ടിരിക്കുകയാണ്. സ്വര്‍ണം പ്രധാനമായും ഡോളറിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. അതിനാല്‍ തന്നെ ഡോളര്‍ ശക്തിപ്പെടുന്നത് സ്വര്‍ണ വിലയെ പ്രതികൂലമായി ബാധിക്കും. 

വില കുറയാന്‍ കാത്തിരിക്കേണ്ട അഡ്വാന്‍സ് ബുക്കിങ്ങാണ് നല്ലത്

അതേസമയം, സ്വര്‍ണം വാങ്ങാനുള്ളവര്‍ കൂടുതല്‍ കുറയട്ടെ എന്ന് കാത്തിരിക്കുന്നത് ഉചിതമല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നല്ലത്. ബുക്ക് ചെയ്യുന്ന സമയത്തെ വില വാങ്ങുമ്പോള്‍ ഉള്ളതിനേക്കാള്‍ കുറവാണെങ്കില്‍ ആ വിലക്കും വാങ്ങുന്ന സമയത്തെ വിലയാണ് കുറവെങ്കില്‍ ആ വിലയിലും ലഭിക്കുന്നു എന്നതാണ് അഡ്വാന്‍സ് ബുക്കിങ്ങിന്റെ പ്രത്യേകത.

ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന സ്വര്‍ണ വില ഏപ്രിലിലാണ് രേഖപ്പെടുത്തിയത്.ഏപ്രില്‍ 22 ന് രേഖപ്പെടുത്തിയ 74320 ആണത്. എന്നാല്‍ ഈ റെക്കോര്‍ഡും തകര്‍ത്ത് മുന്നേറാനുള്ള നീക്കമാണ് നിലവിലേതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ വിവാഹ സീസണ്‍ അവസാനിച്ചതിനാല്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്.അതേസമയം, സ്വര്‍ണത്തെ നിക്ഷേപ മാര്‍ഗമായാണ് എല്ലാവരും കാണുന്നത്. സാമ്പത്തിക അനിശ്ചിതത്വത്തിന്റെ കാലത്ത് സ്വര്‍ണം സുരക്ഷിതമായ നിക്ഷേപ മാര്‍ഗമാണ്. അതിനാല്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡിന് കുത്തനെ ഇടിവ് ഒരുകാലത്തും ഉണ്ടാകാറില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിക്കറ്റ് നഷ്ടമായതിന് പിന്നാലെ വനിതാ അംപയറുമായി തര്‍ക്കം; ആർ. അശ്വിന്‍ വീണ്ടും വിവാദത്തിൽ

latest
  •  11 hours ago
No Image

വൻ അപകടഭീഷണി കടലിൽ: തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്‌നറുകൾ അടുത്ത 3 ദിവസത്തിനുള്ളിൽ കേരള തീരത്ത് അടിയാൻ സാധ്യത

Kerala
  •  11 hours ago
No Image

നഴ്‌സറി വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 4 മണിക്കൂര്‍ അറബിക് പഠനം നിര്‍ബന്ധമാക്കി അബൂദബി

uae
  •  11 hours ago
No Image

വേടന്റെ പാട്ടുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ

Kerala
  •  11 hours ago
No Image

ഷാർജ എക്‌സ്‌പോ സെന്ററിൽ ഈദ് അൽ അദ്ഹ വിപണന മേള

uae
  •  11 hours ago
No Image

സ്കൂൾ സമയമാറ്റം; തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണം; സത്താർ പന്തല്ലൂർ

Kerala
  •  12 hours ago
No Image

ഡെലിവറി ബിസിനസുകള്‍ക്കായി പുതിയ ഹോം ഡെലിവറി പെര്‍മിറ്റ് സേവനം ആരംഭിക്കാന്‍ സഊദി അറേബ്യ

Saudi-arabia
  •  12 hours ago
No Image

കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 19 കാരന്‍ അറസ്റ്റിൽ

Kerala
  •  12 hours ago
No Image

ആക്‌സിയം 4 ദൗത്യം വീണ്ടും നീട്ടി; വില്ലന്‍ പ്രതികൂല കാലാവസ്ഥ

International
  •  12 hours ago
No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റക്കാരിയാണെങ്കിൽ അവളെ തൂക്കിക്കൊല്ലണം; മരണപ്പെട്ട രാജ രഘുവംശിയുടെ അമ്മ

National
  •  13 hours ago