HOME
DETAILS

പെട്ടെന്ന് റെഡിയാക്കാം രുചിയേറും ബീഫ് അച്ചാര്‍

  
June 07 2025 | 07:06 AM

beef pickel-recipie-latest info

ഈ ബീഫ് അച്ചാര്‍ ഉണ്ടെങ്കില്‍ വയറുനിറയെ ചോറുണ്ണാം. ഒട്ടുമിക്ക വീടുകളിലും ബീഫ് കിട്ടിക്കാണും. എന്നാല്‍ അതുവച്ചൊരു അച്ചാര്‍ ഉണ്ടാക്കികോളൂ.. വയറുനിറയെ ചോറ് കഴിക്കാം. മാത്രവുമല്ല ഏറെ നാള്‍ സൂക്ഷിച്ച് വയ്ക്കുകയും ചെയ്യാം.

ആവശ്യമായ സാധനങ്ങള്‍

  • ബീഫ്  1 കിലോ ഗ്രാം
    മുളക് പൊടി  4 ടേബിള്‍ സ്പൂണ്‍
    മഞ്ഞള്‍പൊടി  1 ടീസ്പൂണ്‍
    ഉപ്പ്  2 ( പാകത്തിന്)
    നല്ലെണ്ണ  
    കടുക്  
    ഇഞ്ചി  100 ഗ്രാം
    വെളുത്തുള്ളി  100 ഗ്രാം
    പച്ചമുളക്  6 എണ്ണം
    കറിവേപ്പില  3 തണ്ട്
    കാശ്മീരി മുളക് പൊടി  3 ടേബിള്‍ സ്പൂണ്‍
    കായം പൊടി  1/4 ടീസ്പൂണ്‍
    വിനാഗിരി


ആദ്യം ബീഫ് വേവിച്ചെടുക്കണം. അതിനായി നെയ്യ് കുറഞ്ഞ ബീഫ് ചെറുതായി അരിഞ്ഞ് കുക്കറിലേക്കിടുക. ഇതിലേക്ക് 1 ടേബിള്‍ സ്പൂണ്‍ മുളക് പൊടി, 1 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി,ഉപ്പ് എന്നിവ ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കുക. വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല. കുക്കറില്‍ നിന്ന് അഞ്ച് വിസില്‍ വരുന്നത് വരെ വേവിക്കുക. ശേഷം കുക്കര്‍ തുറന്ന് ഇതിലെ വെള്ളം വറ്റുന്നത് വരെ തിളപ്പിച്ച് ഡ്രൈ ആക്കിയെടുക്കാം.

ഒരു പാന്‍ അടുപ്പില്‍ വച്ച് ചൂടാക്കി നല്ലെണ്ണ ഒഴിക്കുക. ഇതിലേക്ക് ബീഫിട്ട് വറുത്തെടുക്കുക. 8 മിനിറ്റ് നേരം ഫ്രൈ ചെയ്യുക. ശേഷം ഇത് എണ്ണയില്‍ നിന്ന് മാറ്റം. ഇതേ എണ്ണ അരിച്ചെടുത്ത് വീണ്ടും ചൂടാക്കുക. ഇതിലേക്ക് അര ടീസ്പൂണ്‍ കടുക് ചേര്‍ക്കുക. ഇത് പൊട്ടി കഴിയുമ്പോള്‍ ചെറുതായി അരിഞ്ഞ ഇഞ്ചി, പച്ചമുളക്, രണ്ടായി അരിഞ്ഞ വെളുത്തുള്ളി, കറിവേപ്പില, 1 ടേബിള്‍ സ്പൂണ്‍ ഉപ്പ് എന്നിവ ചേര്‍ത്ത് വയഴട്ടുക.

10 മിനിറ്റ് കഴിയുമ്പോള്‍ തീ അണച്ച് 3 ടേബിള്‍ സ്പൂണ്‍ വീതം മുളക് പൊടിയും കാശ്മീരി മുളക് പൊടിയും 1 ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും കായപ്പൊടിയും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. സ്റ്റൗ ഓണ്‍ ചെയ്ത് മീഡിയം ഫ്‌ളേമില്‍ വച്ച് കയ്യെടുക്കാതെ ഒരു 5 സെക്കന്റ് ഇളക്കി കൊടുക്കാം. ഇനി ഇതിലേക്ക് നേരത്തെ വറുത്തു വച്ചിരിക്കുന്ന ബീഫ് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം വിനാഗിരിയും ഉപ്പും കൂടി ചേര്‍ത്ത് തിളപ്പിക്കുക. തീ അണച്ച് അടുപ്പില്‍ നിന്നും മാറ്റം. 8 മണിക്കൂര്‍ നേരമെങ്കിലും തണുക്കാനായി മാറ്റി വയ്ക്കാം. രുചികരമായ ബീഫ് അച്ചാര്‍ തയ്യാര്‍.
[5:54 PM, 6/6/2025] Avaniabin: ഈ ബീഫ് അച്ചാര്‍ ഉണ്ടെങ്കില്‍ വയറുനിറയെ ചോറുണ്ണാം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിക്കറ്റ് നഷ്ടമായതിന് പിന്നാലെ വനിതാ അംപയറുമായി തര്‍ക്കം; ആർ. അശ്വിന്‍ വീണ്ടും വിവാദത്തിൽ

latest
  •  10 hours ago
No Image

വൻ അപകടഭീഷണി കടലിൽ: തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്‌നറുകൾ അടുത്ത 3 ദിവസത്തിനുള്ളിൽ കേരള തീരത്ത് അടിയാൻ സാധ്യത

Kerala
  •  10 hours ago
No Image

നഴ്‌സറി വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 4 മണിക്കൂര്‍ അറബിക് പഠനം നിര്‍ബന്ധമാക്കി അബൂദബി

uae
  •  10 hours ago
No Image

വേടന്റെ പാട്ടുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ

Kerala
  •  10 hours ago
No Image

ഷാർജ എക്‌സ്‌പോ സെന്ററിൽ ഈദ് അൽ അദ്ഹ വിപണന മേള

uae
  •  10 hours ago
No Image

സ്കൂൾ സമയമാറ്റം; തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണം; സത്താർ പന്തല്ലൂർ

Kerala
  •  11 hours ago
No Image

ഡെലിവറി ബിസിനസുകള്‍ക്കായി പുതിയ ഹോം ഡെലിവറി പെര്‍മിറ്റ് സേവനം ആരംഭിക്കാന്‍ സഊദി അറേബ്യ

Saudi-arabia
  •  11 hours ago
No Image

കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 19 കാരന്‍ അറസ്റ്റിൽ

Kerala
  •  11 hours ago
No Image

ആക്‌സിയം 4 ദൗത്യം വീണ്ടും നീട്ടി; വില്ലന്‍ പ്രതികൂല കാലാവസ്ഥ

International
  •  11 hours ago
No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റക്കാരിയാണെങ്കിൽ അവളെ തൂക്കിക്കൊല്ലണം; മരണപ്പെട്ട രാജ രഘുവംശിയുടെ അമ്മ

National
  •  12 hours ago