
അവൻ വരും വർഷങ്ങളിൽ ബാലൺ ഡി ഓർ നേടുമെന്ന് ഉറപ്പാണ്: സൂപ്പർതാരത്തെക്കുറിച്ച് റൊണാൾഡോ

നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളാണ് ബാഴ്സലോണയുടെ സ്പാനിഷ് സൂപ്പർതാരം ലാമിൻ യമാൽ. ഈ വർഷത്തെ ബാലൺ ഡി ഓർ നേടാൻ സാധ്യത കൽപ്പിക്കപ്പെടുന്നവരിൽ ഏറ്റവും മുൻപന്തിയിൽ ഉള്ള താരം കൂടിയാണ്. ഇപ്പോഴിതാ യമാലിന്റെ പ്രതിഭയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അൽ നസർ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. യമാലിന് മികച്ച കഴിവുണ്ടെന്നും കുറച്ചു വർഷങ്ങൾക്കുള്ളിൽ ബാലൺ ഡി ഓർ നേടുമെന്നുമാണ് റൊണാൾഡോ അഭിപ്രായപ്പെട്ടത്.
''ചാമ്പ്യൻസ് ലീഗ് ജയിക്കുന്നവർക്ക് ബാലൺ ഡി ഓർ സ്വന്തമാക്കാൻ കഴിയും. വ്യക്തിഗത അവാർഡുകളിൽ ഞാൻ ഇപ്പോൾ വലിയ വിശ്വാസമൊന്നും കാണിക്കാറില്ല. കാരണം ഇതിന് പിന്നിൽ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയാം. ലാമിൻ യമാലിന് വലിയ കഴിവുണ്ട്. അതിൽ ഒരു സംശയവുമില്ല. അവൻ പ്രകടനങ്ങൾ ഇതേപോലെ തുടർന്നാൽ രണ്ടോ മൂന്നോ നാലോ വർഷത്തിനുള്ളിൽ എളുപ്പത്തിൽ ബാലൺ ഡി ഓർ വിജയിക്കും'' റൊണാൾഡോ പറഞ്ഞു.
2023ൽ തന്റെ പതിനഞ്ചാം വയസ്സിൽ കറ്റാലൻമാർക്ക് വേണ്ടി ആദ്യമായി ബൂട്ട് കെട്ടിയ യമാൽ ഇതോടകം തന്നെ മികച്ച പ്രകടനങ്ങളാണ് പുറത്തെടുക്കുന്നത്. ബാഴ്സലോണക്കൊപ്പം ഒരുപിടി കിരീട നേട്ടത്തിൽ പങ്കാളിയാവാൻ യമാലിന് സാധിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തിൽ സ്പാനിഷ് ടീമിന് വേണ്ടിയും ശ്രദ്ധേയമായ പ്രകടനങ്ങൾ പുറത്തെടുക്കാൻ യമാലിന് സാധിച്ചിട്ടുണ്ട്. സ്പാനിഷ് ടീമിനൊപ്പം 2024 യൂറോ കപ്പ് സ്വന്തമാക്കാനും ലാമിന് കഴിഞ്ഞു. ഈ സീസണിൽ ഹാൻസി ഫ്ലിക്കിന്റെ കീഴിൽ ബാഴ്സലോണക്കായി മിന്നും പ്രകടനമാണ് സ്പാനിഷ് യുവതാരം നടത്തിയത്.
നിലവിൽ യുവേഫ നേഷൻസ് ലീഗിന്റെ ഫൈനൽ പോരാട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ് യമാൽ. സ്പെയിനും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗലിനെയുമാണ് നേരിടുന്നത്. ജൂൺ ഒമ്പതിനാണ് ഫൈനൽ പോരാട്ടം നടക്കുന്നത്. ഫ്രാൻസിനെ കീഴടക്കിയാണ് സ്‌പെയ്ൻ ഫൈനലിലേക്ക് മുന്നേറിയത്. സെമിയിൽ 5-4 എന്ന ത്രില്ലർ സ്കോർ ലൈനിലാണ് സ്പാനിഷ് ടീം ഫ്രാൻസിനെ മറികടന്നത്. മത്സരത്തിൽ സ്പെയ്നിനായി ഇരട്ട ഗോൾ നേടിയാണ് യമാൽ തിളങ്ങിയത്.
ജർമനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് പറങ്കിപ്പട ഫൈനൽ യോഗ്യത ഉറപ്പാക്കിയത്. ജർമ്മനിയുടെ തട്ടകമായ അലിയൻസ് അറീനയിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു പോർച്ചുഗലിന്റെ തിരിച്ചുവരവ്. മത്സരത്തിൽ പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു വിജയഗോൾ നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിക്കറ്റ് നഷ്ടമായതിന് പിന്നാലെ വനിതാ അംപയറുമായി തര്‍ക്കം; ആർ. അശ്വിന്‍ വീണ്ടും വിവാദത്തിൽ
latest
• 11 hours ago
വൻ അപകടഭീഷണി കടലിൽ: തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്‌നറുകൾ അടുത്ത 3 ദിവസത്തിനുള്ളിൽ കേരള തീരത്ത് അടിയാൻ സാധ്യത
Kerala
• 12 hours ago
നഴ്‌സറി വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 4 മണിക്കൂര്‍ അറബിക് പഠനം നിര്‍ബന്ധമാക്കി അബൂദബി
uae
• 12 hours ago
വേടന്റെ പാട്ടുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ
Kerala
• 12 hours ago
ഷാർജ എക്‌സ്‌പോ സെന്ററിൽ ഈദ് അൽ അദ്ഹ വിപണന മേള
uae
• 12 hours ago
സ്കൂൾ സമയമാറ്റം; തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണം; സത്താർ പന്തല്ലൂർ
Kerala
• 13 hours ago
ഡെലിവറി ബിസിനസുകള്‍ക്കായി പുതിയ ഹോം ഡെലിവറി പെര്‍മിറ്റ് സേവനം ആരംഭിക്കാന്‍ സഊദി അറേബ്യ
Saudi-arabia
• 13 hours ago
കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 19 കാരന്‍ അറസ്റ്റിൽ
Kerala
• 13 hours ago
ആക്‌സിയം 4 ദൗത്യം വീണ്ടും നീട്ടി; വില്ലന്‍ പ്രതികൂല കാലാവസ്ഥ
International
• 13 hours ago
ഹണിമൂൺ കൊലപാതകം; സോനം കുറ്റക്കാരിയാണെങ്കിൽ അവളെ തൂക്കിക്കൊല്ലണം; മരണപ്പെട്ട രാജ രഘുവംശിയുടെ അമ്മ
National
• 13 hours ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യൂസഫ് പഠാനെ കളത്തിലിറക്കാന്‍ ടിഎംസി; അന്‍വറിനായി പ്രചരണം നടത്തും
Kerala
• 13 hours ago
ജീവനക്കാരികളുടെ തട്ടിക്കൊണ്ടുപോകൽ പരാതി; ദിയയുടെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു; അന്വേഷണം ഊര്‍ജിതം
Kerala
• 14 hours ago
ഭക്ഷണം വൈകുമെന്ന് പറഞ്ഞതില്‍ പ്രകോപിതരായി; പേരാമ്പ്രയില്‍ ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച് യുവാക്കള്‍
Kerala
• 14 hours ago
നിസ്സാര കേസുകള്‍ കൂടുന്നു; കോടതി ഫീസ് വര്‍ധിപ്പിച്ച് കുവൈത്ത്
Kuwait
• 14 hours ago
അവൻ ഒരു പ്രതിഭാസമാണ്, ഇനിയും ഒരുപാട് കിരീടങ്ങൾ നേടും: സൂപ്പർതാരത്തെക്കുറിച്ച് റൊണാൾഡോ
Football
• 16 hours ago
"കരഞ്ഞ് തളർന്നാണ് എത്തിയത്, വെള്ളം ചോദിച്ചു, സഹായം തേടി"; ഹണിമൂൺ കൊലപാതകത്തിൽ ധാബ ഉടമയുടെ വെളിപ്പെടുത്തൽ
National
• 16 hours ago
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷന് ദുബൈയില്‍ ഒരുങ്ങുന്നു
uae
• 16 hours ago
താമസക്കാര്‍ക്ക് ഒരു മുന്നറിയിപ്പ്, എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് മാത്രം 999ല്‍ വിളിക്കുക; ബലിപെരുന്നാള്‍ അവധിക്കാലത്ത് ഷാര്‍ജ പൊലിസ് ഉത്തരം നല്‍കിയത് 33,000ത്തിലധികം കോളുകള്‍ക്ക്
uae
• 17 hours ago
'സമസ്ത 100-ാം വാര്‍ഷികം' സ്വാഗതസംഘം രൂപീകരണവും സ്പെഷ്യല്‍ കണ്‍വെന്‍ഷനും ബുധനാഴ്ച 2 മണിക്ക് മസ്ക്കറ്റ് ഹോട്ടല്‍ സിംഫണി ഹാളില്‍
organization
• 15 hours ago
ബലിപെരുന്നാളിനോടനുബന്ധിച്ച് ഷെയ്ഖ് ഹംദാന്റെ അബ്രാ റൈഡ്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
uae
• 15 hours ago
സമസ്ത ലഹരി വിരുദ്ധ ക്യാമ്പയിന് 10 ലക്ഷം പേര് ഒപ്പിട്ട ഭീമ ഹര്‍ജി ബുധനാഴ്ച (11-06-2025) മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും
organization
• 16 hours ago