
ഭാര്യയുടെ മരണം നെഞ്ചുവേദനയല്ല; പൊലീസിന്റെ ചോദ്യം ചെയ്യലിൽ ചുരുളഴിഞ്ഞത് ക്രൂരമായ കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

തൃശൂർ: ഭാര്യയെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഭർത്താവ്. വരന്തരപ്പിള്ളിയിൽ വാടകവീട്ടിൽ താമസിക്കുന്ന കുഞ്ഞുമോന്റെ (40) ഭാര്യ ദിവ്യ (36) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്നാണ് ഭാര്യ മരിച്ചതെന്ന് കുഞ്ഞുമോൻ ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാൽ, ഇൻക്വസ്റ്റ് നടപടികൾക്കിടെ മൃതദേഹത്തിൽ പാടുകൾ കണ്ടതിനെ തുടർന്ന് സംശയം തോന്നിയ പൊലീസ് വിശദമായ അന്വേഷണം ആരംഭിക്കുയായിരുന്നു. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ കുഞ്ഞുമോൻ കുറ്റം സമ്മതിക്കുകയായിരുന്നു.
ദിവ്യ ജോലി ചെയ്തിരുന്ന തുണിക്കടയിലെ ജീവനക്കാരനുമായി ബന്ധമുണ്ടെന്ന സംശയം കുഞ്ഞുമോനുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
ജോലി ചെയ്യുന്ന തുണിക്കടയിലേക്ക് ദിവ്യ ബസിലാണ് പോകാറുണ്ടായിരുന്നത്. ദിവ്യയ്ക്ക് മറ്റൊരു യുവാവുമായി സൗഹൃദമുണ്ടെന്ന സംശയത്തിൽ കുഞ്ഞുമോൻ ഭാര്യയെ പിന്തുടർന്നിരുന്നു. ഒരു ദിവസം, ജോലിക്ക് പോകവേ ദിവ്യ ബസിൽ നിന്നിറങ്ങി ഒരു യുവാവിന്റെ ബൈക്കിൽ കയറിപ്പോകുന്നത് കുഞ്ഞുമോൻ കണ്ടു. ഇതേക്കുറിച്ചുള്ള വഴക്കാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് സംശയിക്കുന്നു.
ഫൊറൻസിക്, വിരലടയാള വിദഗ്ധർ സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ദമ്പതികൾക്ക് 11 വയസുള്ള ഒരു മകനുണ്ട്. കുഞ്ഞുമോനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിക്കറ്റ് നഷ്ടമായതിന് പിന്നാലെ വനിതാ അംപയറുമായി തര്‍ക്കം; ആർ. അശ്വിന്‍ വീണ്ടും വിവാദത്തിൽ
latest
• 10 hours ago
വൻ അപകടഭീഷണി കടലിൽ: തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്‌നറുകൾ അടുത്ത 3 ദിവസത്തിനുള്ളിൽ കേരള തീരത്ത് അടിയാൻ സാധ്യത
Kerala
• 11 hours ago
നഴ്‌സറി വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 4 മണിക്കൂര്‍ അറബിക് പഠനം നിര്‍ബന്ധമാക്കി അബൂദബി
uae
• 11 hours ago
വേടന്റെ പാട്ടുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ
Kerala
• 11 hours ago
ഷാർജ എക്‌സ്‌പോ സെന്ററിൽ ഈദ് അൽ അദ്ഹ വിപണന മേള
uae
• 11 hours ago
സ്കൂൾ സമയമാറ്റം; തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണം; സത്താർ പന്തല്ലൂർ
Kerala
• 12 hours ago
ഡെലിവറി ബിസിനസുകള്‍ക്കായി പുതിയ ഹോം ഡെലിവറി പെര്‍മിറ്റ് സേവനം ആരംഭിക്കാന്‍ സഊദി അറേബ്യ
Saudi-arabia
• 12 hours ago
കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 19 കാരന്‍ അറസ്റ്റിൽ
Kerala
• 12 hours ago
ആക്‌സിയം 4 ദൗത്യം വീണ്ടും നീട്ടി; വില്ലന്‍ പ്രതികൂല കാലാവസ്ഥ
International
• 12 hours ago
ഹണിമൂൺ കൊലപാതകം; സോനം കുറ്റക്കാരിയാണെങ്കിൽ അവളെ തൂക്കിക്കൊല്ലണം; മരണപ്പെട്ട രാജ രഘുവംശിയുടെ അമ്മ
National
• 12 hours ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യൂസഫ് പഠാനെ കളത്തിലിറക്കാന്‍ ടിഎംസി; അന്‍വറിനായി പ്രചരണം നടത്തും
Kerala
• 12 hours ago
ജീവനക്കാരികളുടെ തട്ടിക്കൊണ്ടുപോകൽ പരാതി; ദിയയുടെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു; അന്വേഷണം ഊര്‍ജിതം
Kerala
• 13 hours ago
ഭക്ഷണം വൈകുമെന്ന് പറഞ്ഞതില്‍ പ്രകോപിതരായി; പേരാമ്പ്രയില്‍ ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച് യുവാക്കള്‍
Kerala
• 13 hours ago
നിസ്സാര കേസുകള്‍ കൂടുന്നു; കോടതി ഫീസ് വര്‍ധിപ്പിച്ച് കുവൈത്ത്
Kuwait
• 13 hours ago
അവൻ ഒരു പ്രതിഭാസമാണ്, ഇനിയും ഒരുപാട് കിരീടങ്ങൾ നേടും: സൂപ്പർതാരത്തെക്കുറിച്ച് റൊണാൾഡോ
Football
• 15 hours ago
"കരഞ്ഞ് തളർന്നാണ് എത്തിയത്, വെള്ളം ചോദിച്ചു, സഹായം തേടി"; ഹണിമൂൺ കൊലപാതകത്തിൽ ധാബ ഉടമയുടെ വെളിപ്പെടുത്തൽ
National
• 15 hours ago
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷന് ദുബൈയില്‍ ഒരുങ്ങുന്നു
uae
• 15 hours ago
താമസക്കാര്‍ക്ക് ഒരു മുന്നറിയിപ്പ്, എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് മാത്രം 999ല്‍ വിളിക്കുക; ബലിപെരുന്നാള്‍ അവധിക്കാലത്ത് ഷാര്‍ജ പൊലിസ് ഉത്തരം നല്‍കിയത് 33,000ത്തിലധികം കോളുകള്‍ക്ക്
uae
• 16 hours ago
'സമസ്ത 100-ാം വാര്‍ഷികം' സ്വാഗതസംഘം രൂപീകരണവും സ്പെഷ്യല്‍ കണ്‍വെന്‍ഷനും ബുധനാഴ്ച 2 മണിക്ക് മസ്ക്കറ്റ് ഹോട്ടല്‍ സിംഫണി ഹാളില്‍
organization
• 14 hours ago
ബലിപെരുന്നാളിനോടനുബന്ധിച്ച് ഷെയ്ഖ് ഹംദാന്റെ അബ്രാ റൈഡ്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
uae
• 14 hours ago
സമസ്ത ലഹരി വിരുദ്ധ ക്യാമ്പയിന് 10 ലക്ഷം പേര് ഒപ്പിട്ട ഭീമ ഹര്‍ജി ബുധനാഴ്ച (11-06-2025) മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും
organization
• 15 hours ago