HOME
DETAILS

വെടിക്കെട്ട് തുടരും! രാജസ്ഥാനിൽ മാത്രമല്ല, ഇന്ത്യൻ ടീമിലും ഞെട്ടിച്ച് സഞ്ജുവിന്റെ പടയാളി

  
June 08 2025 | 13:06 PM

vaibhav suryavanshi great batting performance in practice section for India vs England test series

ഐപിഎല്ലിന് പിന്നാലെ ഇന്ത്യൻ ടീമിലും വെടിക്കെട്ട് പ്രകടനമാണ് തുടർന്ന് യുവതാരം വൈഭവ് സോര്യവംശി. ഈ മാസം നടക്കുന്ന അണ്ടർ 19 ടീമിനെതിരെയുള്ള പരിശീലന ക്യാമ്പിലാണ് വൈഭവ് ഞെട്ടിക്കുന്ന പ്രകടനങ്ങൾ പുറത്തെടുത്തത്. പരിശീലനത്തിൽ പേസർമാരെയും സ്പിന്നർമാരെയും തലങ്ങും വിലങ്ങും സിക്സർ അടിക്കുന്ന വൈഭവന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. 

ഐപിഎല്ലിൽ ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് വൈഭവ് പുറത്തെടുത്തത്. 2025 ഐപിഎല്ലിലെ സൂപ്പർ സ്ട്രൈക്കർ അവാർഡ് സ്വന്തമാക്കിയത് വൈഭവ് സൂര്യവംശിയായിരുന്നു. ഈ സീസണിൽ രാജസ്ഥനായി ഏഴ് മത്സരങ്ങളിൽ നിന്നും ഒരു സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 252 റൺസാണ് നേടിയത്. 

ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിൽ ആയിരുന്നു വൈഭവ് സെഞ്ച്വറി നേടിയത്. മത്സരത്തിൽ 35 പന്തിൽ സെഞ്ച്വറി നേടിയാണ് താരം രാജസ്ഥാന്റെ വിജയ ശില്പിയായത്. ചെന്നൈക്കെതിരെ 33 പന്തിൽ നാല് വീതം ഫോറുകളും സിക്സുകളും ഉൾപ്പെടെ 57 റൺസും നേടി വൈഭവ് തിളങ്ങി. 

ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരെയുള്ള മത്സരത്തിലാണ് വൈഭവ് ഈ സീസണിൽ അരങ്ങേറ്റം കുറിച്ചത്. ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറിയിരുന്നു. തന്റെ 14ാം വയസിലാണ് താരം ഈ ചരിത്രനേട്ടം തന്റെ പേരിലാക്കി മാറ്റിയത്. 16ാം വയസിൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച പ്രയാസ് റേ ബർമന്റെ റെക്കോർഡാണ് വൈഭവ് തകർത്തത്. 2019ൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടിയാണ് താരം കളത്തിൽ ഇറങ്ങിയത്. 

2025 താരലേലത്തിൽ രാജസ്ഥാൻ റോയൽസ് ആയിരുന്നു വൈഭവിനെ സ്വന്തമാക്കിയിരുന്നത്. ലേലത്തിൽ 1.10 കോടി രൂപക്കായിരുന്നു ഈ 14കാരനെ രാജസ്ഥാൻ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ഇതോടെ ഐപിഎൽ ലേലത്തിൽ ടീമിൽ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറിയിരുന്നു. 

ജൂൺ 24 മുതൽ ജൂലൈ 23 വരെയാണ് പരമ്പര നടക്കുന്നത്. അഞ്ച് മത്സരങ്ങളുള്ള യൂത്ത് ഏകദിന പരമ്പര, ഇംഗ്ലണ്ട് അണ്ടർ-19 ടീമിനെതിരായ രണ്ട് മൾട്ടി ഡേ മത്സരങ്ങൾ എന്നിവയാണ് പരമ്പരയിൽ ഉള്ളത്. ടീമിന്റെ ക്യാപ്റ്റനായി ചെന്നൈ സൂപ്പർ കിങ്‌സ് യുവതാരം ആയുഷ് മാത്രെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ടീമിൽ മലയാളി താരം മുഹമ്മദ്‌ ഇനാനും ഇടം നേടിയിട്ടുണ്ട്.

ഇന്ത്യ അണ്ടർ 19 സ്ക്വാഡ്

ആയുഷ് മാത്രെ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, വിഹാൻ മൽഹോത്ര, മൗല്യരാജ്‌സിംഗ് ചാവ്‌ദ, രാഹുൽ കുമാർ, അഭിഗ്യാൻ കുണ്ടു (വിക്കറ്റ് കീപ്പർ), ഹർവൻഷ് സിംഗ് (വിക്കറ്റ് കീപ്പർ), ആർ എസ് അംബ്രീഷ്, കനിഷ്‌ക് ചൗഹാൻ, ഖിലൻ ഗുഹ പട്ടേൽ, ഖിലൻ ഗുഹ പട്ടേൽ, ഖിലാൻ ഗുഹ പട്ടേൽ, പ്രവ്രവ് പട്ടേൽ മുഹമ്മദ് എനാൻ, ആദിത്യ റാണ, അൻമോൽജീത് സിംഗ്. 

 

vaibhav suryavanshi great batting performance in practice section for India vs England test series



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിക്കറ്റ് നഷ്ടമായതിന് പിന്നാലെ വനിതാ അംപയറുമായി തര്‍ക്കം; ആർ. അശ്വിന്‍ വീണ്ടും വിവാദത്തിൽ

latest
  •  11 hours ago
No Image

വൻ അപകടഭീഷണി കടലിൽ: തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്‌നറുകൾ അടുത്ത 3 ദിവസത്തിനുള്ളിൽ കേരള തീരത്ത് അടിയാൻ സാധ്യത

Kerala
  •  11 hours ago
No Image

നഴ്‌സറി വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 4 മണിക്കൂര്‍ അറബിക് പഠനം നിര്‍ബന്ധമാക്കി അബൂദബി

uae
  •  12 hours ago
No Image

വേടന്റെ പാട്ടുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ

Kerala
  •  12 hours ago
No Image

ഷാർജ എക്‌സ്‌പോ സെന്ററിൽ ഈദ് അൽ അദ്ഹ വിപണന മേള

uae
  •  12 hours ago
No Image

സ്കൂൾ സമയമാറ്റം; തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണം; സത്താർ പന്തല്ലൂർ

Kerala
  •  12 hours ago
No Image

ഡെലിവറി ബിസിനസുകള്‍ക്കായി പുതിയ ഹോം ഡെലിവറി പെര്‍മിറ്റ് സേവനം ആരംഭിക്കാന്‍ സഊദി അറേബ്യ

Saudi-arabia
  •  12 hours ago
No Image

കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 19 കാരന്‍ അറസ്റ്റിൽ

Kerala
  •  12 hours ago
No Image

ആക്‌സിയം 4 ദൗത്യം വീണ്ടും നീട്ടി; വില്ലന്‍ പ്രതികൂല കാലാവസ്ഥ

International
  •  13 hours ago
No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റക്കാരിയാണെങ്കിൽ അവളെ തൂക്കിക്കൊല്ലണം; മരണപ്പെട്ട രാജ രഘുവംശിയുടെ അമ്മ

National
  •  13 hours ago