ലീഗല്‍ മെട്രോളജി ഓണക്കാല ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചു
ആലപ്പുഴ: ഓണം-ബക്രീദ് ഉല്‍സവ വിപണികളില്‍ ഉപഭോക്താവിന് കൃത്യമായ തൂക്കത്തിലും അളവിലും എണ്ണത്തിലും ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ലീഗല്‍ മെട്രോളജി വകുപ്പ് ഹെല്‍പ്പ് ഡെസ്ക്ക് ആരംഭിച്ചു.
ആലപ്പുഴ ബോട്ട് ജെട്ടി ജങ്ഷനില്‍ പൊലീസ് ഔട്ട് പോസ്റ്റിനു സമീപത്തായി തുറന്ന ഹെല്‍പ്ഡെസ്ക് സെപ്റ്റംബര്‍ 12 വരെ പ്രവര്‍ത്തിക്കും. ആലപ്പുഴ നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭാംഗം റാണി രാമകൃഷ്ണന് ആധ്യക്ഷ്യം വഹിച്ചു.
അസിസ്റ്റന്റ് കണ്ട്രോളര് ജെ.സി. ജീസണ്‍, ഷെയ്ക്ക് ഷിബു, സീനിയര്‍ ഇന്‍സ്പെക്ടര്‍ എം. അബ്ദുള്‍ ഹഫീസ് എന്നിവര്‍ പ്രസംഗിച്ചു.
അളവുതൂക്ക സംബന്ധമായതും പായ്ക്കറ്റുകളെ സംബന്ധിച്ചുള്ളതുമായ പരാതികള്‍ ഹെല്പ് ഡെസ്കില്‍ നേരിട്ടു നല്‍കാം. കൂടാതെ ഉപഭോക്താക്കള്‍ വാങ്ങുന്ന ഉത്പന്നങ്ങളുടെ തൂക്കം ബോധ്യപ്പെടുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. അളവുതൂക്കം സംബന്ധിച്ച പരാതി കണ്ട്രോള് റൂം(0477-2230647), സീനിയര്‍ ഇന്‍സ്പെക്ടര്‍-ആലപ്പുഴ(8281698037), ഇന്‍സ്പെക്ടര്‍-കാര്‍ത്തികപ്പള്ളി(8281698038), ഇന്‍സ്പെക്ടര്‍-മാവേലിക്കര(8281698039), ഇന്‍സ്പെക്ടര്‍-ചെങ്ങന്നൂര്‍(8281698040) ഇന്‍സ്പെക്ടര്‍-ചേര്‍ത്തല(8281698042), ഇന്‍സ്പെക്ടര്‍-കുട്ടനാട്(8281698039) എന്നീ ഫോണ്‍ നമ്പരുകളില്‍ അറിയിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."