HOME
DETAILS

അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ

  
നിസാം കെ അബ്ദുല്ല 
June 11 2025 | 03:06 AM

teacher Aswathi her children will now also study at Mundakkai School

മേപ്പാടി(വയനാട്): മുണ്ടക്കൈ ഗ്രാമത്തിന്റെയും അവിടുത്തെ തങ്ങളുടെ പ്രിയപ്പെട്ട അക്ഷരമുറ്റത്തിന്റെയും ഭംഗി അശ്വതി ടീച്ചറുടെ മനസിൽ നിന്ന് ഇന്നും മാഞ്ഞുപോയിട്ടില്ല. 2024 ജൂലൈ 30ന് അർധരാത്രിയിൽ വെള്ളൊലിപ്പാറയിൽ നിന്ന് ഉരുൾ പുന്നപ്പുഴയിലൂടെ കുത്തിയൊലിച്ച് ഒഴുകിപ്പോയപ്പോഴാണ് ടീച്ചറുടെയും മറ്റ് അധ്യാപകരുടെയും പ്രിയപ്പെട്ട വിദ്യാലയം അനാഥമായത്. ഒപ്പം അവരുടെ പ്രിയപ്പെട്ട പല കുട്ടികളും ഇല്ലാതായി.

 ആ കണ്ണീരിന്റെ ഓർമ്മകൾ ഇന്നും സ്‌കൂളിലെ അധ്യാപകരെയെല്ലാം അലട്ടുന്നുണ്ട്. അപ്പോഴും അവർ തങ്ങളുടെ പ്രിയപ്പെട്ട വിദ്യാലയത്തിന്റെ ഉയർത്തെഴുന്നേൽപ്പിനായി കൊതിച്ചിരുന്നു. ഒടുവിൽ മേപ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പുതുപ്രതീക്ഷകളുയർത്തി സ്‌കൂൾ പുനരാരംഭിച്ചപ്പോൾ ആ വർഷം സ്ഥലംമാറ്റം കിട്ടിപ്പോയ അശ്വതി ടീച്ചർ അത് റദ്ദാക്കി വീണ്ടും സ്‌കൂളിലെത്തി. 

തന്റെ പ്രിയപ്പെട്ട കുട്ടികൾക്ക് കരുത്ത് പകരുക എന്നതായിരുന്നു ആ വരവിന്റെ ഉദ്ദേശം. വർഷം ഒന്നിലേക്ക് അടുക്കുമ്പോൾ ടീച്ചർ സ്‌കൂളിനോടുള്ള സ്‌നേഹം ഒന്നുകൂടി ഊട്ടിയുറപ്പിച്ചത്, തനിക്ക് ഒരുപാട് മക്കളെ തന്ന മുണ്ടക്കൈ സ്‌കൂളിൽ തന്റെ മക്കളെയും കൂടി ചേർത്താണ്. കൽപ്പറ്റ എമിലിയിൽ താമസിക്കുന്ന ടീച്ചറുടെ രണ്ട് മക്കളും പഠിച്ചിരുന്നത് കൽപ്പറ്റ ഗവ.എൽ.പി സ്‌കൂളിലായിരുന്നു. 

ഇവിടെ നിന്നും 10 കിലോമീറ്ററിൽ അധികമുണ്ട് മേപ്പാടിക്ക്. എന്നാൽ മുണ്ടക്കൈ സ്‌കൂളിനോടുള്ള പ്രിയം ഒന്നുകൊണ്ട് മാത്രം യാത്രാക്ലേശങ്ങളെല്ലാം മറന്ന് ടീച്ചർ തന്റെ രണ്ട് മക്കളെയും അവിടെ ചേർത്തു. ഒരു വർഷം മുൻപ് ഉരുളിന്റെ ഭീതി അതിജീവിച്ച കുട്ടികളുടെ വിളികേട്ട് തിരികെയെത്തിയ ടീച്ചർ സ്‌കൂളിൽ തന്റെ കുട്ടികളെയും ചേർത്തത് ഏറെ അഭിമാനത്തോടെയാണ് കാണുന്നത്. 

മൂത്ത മകൾ അദ്രിക ലക്ഷ്മി മൂന്നാം തരത്തിലും അനുജൻ അദ്രിനാഥ് യു.കെ.ജിയിലുമാണ് ചേർന്നത്. രണ്ടാംതരത്തിലെ അധ്യാപികയാണ് അശ്വതി. സ്‌കൂളിലെ അറബി അധ്യാപികയായ ഫൗസിയ ടീച്ചർ തന്റെ മകൾ ജന്ന ഫാത്തിമയെ എൽ.കെ.ജിയിൽ ചേർത്തും മുണ്ടക്കൈ സ്‌കൂളിന്റെ തിരിച്ചുവരവിന് കരുത്ത് പകരുന്നുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാന്‍ കാനഡ; സെപ്തംബറില്‍ പ്രഖ്യാപനം

International
  •  19 hours ago
No Image

കുവൈത്തിൽ ലഹരി കേസുകളിൽ പിടിയിലാകുന്ന പ്രതികളുടെയും സഹായികളുടെയും പേരും ചിത്രവും ഇനി പരസ്യപ്പെടുത്തും

Kuwait
  •  20 hours ago
No Image

ബി.ജെ.പി നേതൃത്വം കുരുക്കിൽ; സംസ്ഥാന അധ്യക്ഷനെതിരേ വാളെടുത്ത് സംഘ്പരിവാർ

Kerala
  •  20 hours ago
No Image

ധര്‍മസ്ഥല: ആദ്യം കുഴിച്ചിടത്ത് നിന്ന് ചുവപ്പു നിറമുള്ള ജീര്‍ണിച്ച ബ്ലൗസ്, പാന്‍കാര്‍ഡ്, എ.ടി.എം കാര്‍ഡ് കണ്ടെത്തിയതായി അഭിഭാഷകന്‍

National
  •  20 hours ago
No Image

ചരിത്രനേട്ടത്തിലേക്ക് അടുത്ത് മെസി; പുതിയ ടൂർണമെന്റിൽ ഇന്റർ മയാമിക്ക് മിന്നും തുടക്കം 

Football
  •  20 hours ago
No Image

തിരുവനന്തപുരത്ത് സ്മാര്‍ട്ട് സിറ്റിയിലെ കാമറകള്‍ക്ക് ഗുണനിലവാരമില്ലെന്ന് പൊലിസ്; 50 ശതമാനം കാമറകള്‍ക്കും കൃത്യതയില്ലെന്നും റിപോര്‍ട്ട്

Kerala
  •  20 hours ago
No Image

ജയിൽ വകുപ്പിൽ അഴിച്ചുപണി: ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

Kerala
  •  21 hours ago
No Image

ഒമാനിൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് മൂന്നാം ഘട്ടം നടപ്പിലാക്കുന്നത് നവംബറിലേക്ക് നീട്ടി

oman
  •  21 hours ago
No Image

ജയില്‍ വകുപ്പില്‍ വന്‍ അഴിച്ചുപണി;  എട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

Kerala
  •  21 hours ago
No Image

സുരേഷ് കുറുപ്പിനെ ലക്ഷ്യമിട്ട് കോൺഗ്രസ്; ഏറ്റുമാനൂരിൽ യു.ഡി.എഫ് സ്വതന്ത്രനാക്കാൻ നീക്കം

Kerala
  •  21 hours ago