HOME
DETAILS

കുവൈത്തിൽ ലഹരി കേസുകളിൽ പിടിയിലാകുന്ന പ്രതികളുടെയും സഹായികളുടെയും പേരും ചിത്രവും ഇനി പരസ്യപ്പെടുത്തും

  
Web Desk
July 31 2025 | 04:07 AM

names and pictures of suspects arrested in alcohol and drug cases in Kuwait will now be published

കുവൈത്ത് സിറ്റി : കുവൈത്തിൽ മദ്യം, മയക്കുമരുന്ന് പോലുള്ള ലഹരി കേസുകളിൽ പിടിയിലാകുന്ന പ്രതികളുടെയും അവരെ സഹായിക്കുന്ന സ്വദേശികളുടെയും ഉൾപ്പെടെ പേരും ചിത്രവും ഇനി പ്രശ്യപ്പെടുത്തും. സമൂഹത്തെ ലഹരിയിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള സാമൂഹികവും ധാർമ്മികവുമായ ഉത്തരവാദിത്തം നിറവേറ്റുന്നതിന്റെ ഭാഗമായാണ് ഈ അസാധാരണ നടപടിയെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ നാസർ ബു സുലൈബ് അറിയിച്ചു. സാധാരണ ഇത്തരം കേസുകളിൽ പിടിക്കപ്പെടുന്നവരുടെ സ്വകാര്യ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകാറില്ല. അതിനാൽ പുതിയ നീക്കത്തെ "പാരമ്പര്യേതര നടപടി" എന്ന് ആണ് ഉദ്യോഗസ്ഥർ വിശേഷിപ്പിക്കുന്നത്.

പൊതുജനാരോഗ്യവും സാമൂഹിക സ്ഥിരതയും സംരക്ഷിക്കാനുള്ള മന്ത്രാലയത്തിന്റെ കടമയുമായി ഈ നടപടി യോജിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശികമായി മദ്യം നിർമ്മിക്കുന്നവർക്ക് ചില സ്വദേശികൾ പ്രതിമാസം 1,500 ദിനാർ (4.30 ലക്ഷം രൂപ) വരെ വാങ്ങി വീടുകൾ വാടകയ്ക്ക് നൽകുന്നതായി റിപ്പോർട്ടുകളുണ്ട്. ഇത്തരം വീടുകളിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഉടമകൾ പലപ്പോഴും ശ്രദ്ധിക്കാറില്ല, പ്രത്യേകിച്ച് സാധാരണ താമസപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വീടുകളിൽ. ലഹരി കടത്തിനും അനധികൃത മദ്യനിർമ്മാണത്തിനും എതിരായ പോരാട്ടത്തിന്റെ ഭാഗമായി, നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിലേക്ക് വീടുകൾ വാടകയ്ക്ക് നൽകുന്ന പൗരന്മാരുടെ വിവരങ്ങളും പ്രസിദ്ധീകരിക്കും- "നിയമങ്ങൾ-സംഖ്യകൾ-നേട്ടങ്ങൾ 2025" എന്ന തലക്കെട്ടിൽ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്ററിൽ ബുധനാഴ്ച സംപ്രേഷണം ചെയ്ത വീഡിയോ അവതരണത്തിലാണ് നാസർ ബു സുലൈബ് ഈ പരാമർശം നടത്തിയത്.

The names and pictures of suspects arrested in alcohol and drug cases in Kuwait, as well as those of the natives who assist them, will now be published in the media.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി 

National
  •  2 days ago
No Image

ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും

Kuwait
  •  2 days ago
No Image

പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്

Kerala
  •  2 days ago
No Image

ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദു​രൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

National
  •  2 days ago
No Image

'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി

National
  •  2 days ago
No Image

സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്

uae
  •  2 days ago
No Image

ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം

uae
  •  2 days ago
No Image

ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാ ചെലവ് കൂടും; നേരത്തെ തിരിച്ചെത്തിയാൽ 2,200 ദിർഹം വരെ ലാഭിക്കാം

uae
  •  2 days ago
No Image

H1N1 വ്യാപനത്തെ തുടർന്ന് കുസാറ്റ് ക്യാമ്പസ് അടച്ചു; ക്ലാസുകൾ ഓൺലൈനിലേക്ക് മാറും

Kerala
  •  2 days ago