ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ അധ്യാപകദിനം ആഘോഷിച്ചു
ആലപ്പുഴ: ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ സമുചിതമായി അധ്യാപകദിനം ആചരിച്ചു. തൃക്കുന്നപ്പുഴ ഗവ. എല്‍.പി. സ്‌കൂളില്‍ അധ്യാപക ദിനാഘോഷവും ജീവിതശൈലി ബോധവത്കരണ ക്ലാസും നടന്നു. പൂര്‍വാധ്യാപകര്‍ പങ്കെടുത്ത ചടങ്ങളില്‍ തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹാരീസ് അണ്ടോളില്‍ ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയര്‍മാന്‍ പി. രാമചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. കവിയും പൂര്‍വവിദ്യാര്‍ഥിയുമായ അബ്ദുല്‍ ലത്തീഫ് പതിയാങ്കര അധ്യാപകദിന സന്ദേശം നല്‍കി. കേരള യൂണിവേഴ്‌സിറ്റി രസതന്ത്ര വിഭാഗം ലക്ചറര്‍ വി. സദാശിവന്‍ ജീവിതശൈലി എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. സുധിലാല്‍ തൃക്കുന്നപ്പുഴ, സുധീഷ്, ഹെഡ്മിസ്ട്രസ് ശ്രീദേവി എന്നിവര്‍ ചേര്‍ന്ന് പൂര്‍വാധ്യാപകരായ ശിഹാബുദ്ദീന്‍ സാര്‍, ശാന്തമ്മ ടീച്ചര്‍, സതിയമ്മ ടീച്ചര്‍, രുഗ്മിണിപിള്ള ടീച്ചര്‍, ഡോ. സദാശിവന്‍സാര്‍ എന്നിവരെ ആദരിച്ചു. മികച്ച അധ്യാപകനുള്ള പുരസ്‌കാരം എസ്.ആര്‍.ജി. കണ്‍വീനര്‍ ശ്രീരഞ്ജിനി ടീച്ചര്‍ക്ക് ശാന്തമ്മ ടീച്ചര്‍ സമ്മാനിച്ചു. അധ്യാപകരായ ബിന്ദു, സുനിത, സബീഹ്, സൂസന്‍, മായ, രാജി, കിരണ്‍, ഷീല, രഞ്ജിനി, സൗമ്യ, എസ്.എം.സി. അംഗങ്ങളായ ഓമനക്കുട്ടന്‍, സലാഹുദ്ദീന്‍, ജാസ്മിന്‍, റഹ്മത്ത്, നസീമ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
ഹരിപ്പാട്: അധ്യാപക ദിനാഘോഷത്തിന്റ ഭാഗമായി മണ്ണാറശാല യു.പി.സ്‌കൂളില്‍ ഗുരുസ്മൃതിനടത്തി.ഹരിപ്പാട് നഗരസഭ അധ്യക്ഷ സുധാ സുശീലന്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ എസ് രാധാമണിയമ്മ അധ്യക്ഷത വഹിച്ചു.മണ്ണാറശാല ഇല്ലത്ത് എം.ജി.വാസുദേവന്‍ നമ്പൂതിരി പൂര്‍വ്വാധ്യാപകരെ ആദരിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ ആര്‍ രതീഷ്,പി.ടി.എ പ്രസിഡന്റ് ശ്രീ.സതീഷ് ആറ്റുപുറം,അധ്യാപകന്‍ ഗിരീഷ് ഉണ്ണിത്താന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.തുടര്‍ന്ന് പൂര്‍വ്വാധ്യാപകര്‍ അനുഗ്രഹ ഭാഷണം നടത്തി അനുഭവങ്ങള്‍ പങ്കുവെച്ചു.പ്രഥമ അധ്യാപകന്‍ എസ് നാഗദാസ് സ്വാഗതവും അധ്യാപകനും ആഘോഷ കമ്മറ്റി കണ്‍വീനറുമായ എന്‍ ജയദേവന്‍ നന്ദിയും പറഞ്ഞു.
പൂച്ചാക്കല്‍: തേവര്‍വട്ടം ഗവ.എച്ച്.എസ്.എസില്‍ അദ്ധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി പൂര്‍വ്വാധ്യാപകര്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസെടുത്തു.മുരളീധരപ്പൈ, എന്‍.ടി.ഭാസ്‌കരന്‍ എന്നിവരാണ് ക്ലാസെടുത്തത്. പി.ടി.എ പ്രസിഡന്റ് എസ്.നാസര്‍ അദ്ധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് പി.ജെ. എലിസബത്ത്, വി.ആര്‍.രജിത, കെ.അരുണ്‍കുമാര്‍, എസ്.സോജിത്ത്, ലക്ഷ്മി റാം എന്നിവര്‍ സംസാരിച്ചു. പൂര്‍വ്വാദ്ധ്യാപകരില്‍ ഏറ്റവും പ്രായമേറിയ പരമേശ്വരന്‍ നായര്‍, വാമനപ്രഭു, രമാഭായി എന്നിവരുടെ വീടുകള്‍ വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു.
അധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി ശ്രീകണ്‌ഠേശ്വരം എസ്.എന്‍.ഡി.എസ്.വൈ.യു.പി സ്‌കൂളില്‍ കുട്ടികള്‍ അധ്യാപകരായി. അധ്യാപകരുടെ മാതൃകാക്ലാസ്സുകളും പൂര്‍വ്വ അധ്യാപകരെയും അങ്കണവാടി അധ്യാപകരെയും ആദരിക്കലും നടത്തി .
ജീവിത ശൈലിരോഗത്തെ സംബന്ധിച്ചുള്ള ബോധവല്‍ക്കരണ ക്ലാസും അധ്യാപക ദിനാഘോഷത്തിന്റെ ഉത്ഘാടനവും മുന്‍ ഹെഡ്മാസ്റ്റര്‍ വി.എ മോഹനന്‍ നിര്‍വഹിച്ചു
തൃക്കുന്നപ്പുഴ: എം എസ് എഫ് തൃക്കുന്നപ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗുരുവന്ദനം നടത്തി ദീര്‍ഘകാലം അധ്യപകനായി സേവനം ചെയ്ത് അധ്യപകന്‍ മുഹമ്മദ് സാലിയെ മുസ്ലിംലീഗ് ഹരിപ്പാട് നിയോജക മണ്ഡലം പ്രസിഡന്റ് ഹാരിസ് അണ്ടോളില്‍ പൊന്നാട അണിയിച്ച് ആദരിച്ചു .എം എസ് എഫ് മണ്ഡലം പ്രസിഡന്റ് സി കെ ഷാനവാസ് യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സിയാദ് മൂലയില്‍, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് കൊക്കാട്ട്തറയില്‍,അഖില്‍,എം.എസ്.എഫ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഷഹീര്‍ഷാ, സെക്രട്ടറി ഷാഫി പാനൂര്‍ ,ഉനൈസ്,ഷാഹിദ്,ബിലാല്‍,ഷിനാസ്,തുടങ്ങിയവര്‍ പങ്കെടുത്തു.
അമ്പലപ്പുഴ: കരുമാടി കെ. കെ. കുമാരപിളള സ്മാരക ഗവര്‍ണ്മെന്റ് ഹൈസ്‌കൂളില്‍ അധ്യാപകദിനാഘോഷം നടത്തി. തകഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബികാ ഷിബു ഉദ്ഘാടനം ചെയ്തു .ഹെഡ്മാസ്‌ററര്‍ സുരേഷ് ബാബു അദ്ധ്വക്ഷത വഹിച്ചു .ചടങ്ങില്‍ മുന്‍ ഹെഡ്മിസ്ട്രസ്സ് രമാദേവി ടീച്ചറിനെ ആദരിച്ചു. മുന്‍ അധ്യാപികയായ സുശീല ടീച്ചര്‍, സീനിയര്‍ അസിസ്‌ററന്റ് ശാലിനി. എസ്. ജോയി, സ്‌ററാഫ് സെക്രട്ടറി ബിനു, ടോം ജോസഫ്, എസ്. സജി, വിദ്യാര്‍ത്ഥി പ്രതിനിധികളായ ഫാഇസ് അഹമ്മദ്, വിനയാമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുന്‍ എം. എല്‍. എ പരേതനായ കെ കെ കുമാരപിളളയുടെ സഹധര്‍മിണിയും അധ്യാപികയുമായ ദേവകികുട്ടിയമ്മയെ കരുമാടി കാങ്കോലിലെ വീട്ടിലെത്തി പൂക്കളും ഉപഹാരങ്ങളും നല്‍കി ആദരിച്ചു.
ജീവിതശൈലി രോഗങ്ങളെ കുറിച്ച് എസ്. ഹരികുമാര്‍ ക്ലാസ്സ് നയിച്ചു .സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന അഭിരാമിയുടെ ഒന്നാം ചരമ വാര്‍ഷികവും ആചരിച്ചു.
കായംകുളം: എം.എസ്.എഫ് കായംകുളം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടി യൂത്ത്‌ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് പി. ബിജു ഉത്ഘാടനം ചെയ്തു. എം.എസ്.എം. ഹയര്‍സെക്കന്ററി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷീല ടീച്ചര്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു. യോഗത്തില്‍ എം.എസ്.എഫ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഇജാസ് ലിയാക്കത്ത് അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എഫ് മണ്ഡലം ഭാരവാഹികളായ ബാദുഷ, അബീസ്, ഉനൈസ്, ഇര്‍ഫാന്‍ സിദ്ധീഖ്, ഷബ്‌നാസ്, ആദില്‍ വലിയപറമ്പില്‍, പൊടിമോന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. യോഗത്തില്‍ ജില്ലാ ട്രഷറര്‍ അന്‍ഷാദ് കരുവില്‍പീടിക നന്ദി പറഞ്ഞു.
ചെങ്ങന്നൂര്‍: താലൂക്കിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ദേശീയ അദ്ധ്യാപകദിനം ആചരിച്ചു. പെണ്ണുക്കര ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ നടന്ന അദ്ധ്യാപക ദിനം പൂര്‍വ്വ അദ്ധ്യാപകരുടെ സംഗമവേദിയായി. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ശോഭ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ സ്‌കൂള്‍ വുകസനസമിതി ചെയര്‍മാന്‍ കെ.എം. ചന്ദ്രശര്‍മ മുഖ്യ പ്രഭാഷണം നടത്തി. പൂര്‍വ്വ അദ്ധ്യാപകന്‍ വി.ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍ ജീവിത ശൈലിയെക്കുറിച്ച് പ്രഭാഷണം നടത്തി. സബ്ബ്ജില്ലയിലെ സമര്‍ത്ഥരായ പതിനഞ്ച് വിദ്യാര്‍ത്ഥികളെ പൂര്‍വ്വാദ്ധ്യാപകര്‍ ദത്തെടുത്തു. ഹെഡ്മിസ്ട്രസ് ശ്രീകുമാരി പിപാടികള്‍ക്ക് നേതൃത്വം നല്‍കി.
കല്ലിശ്ശേരി വൊക്കേഷനല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് നടന്ന ഗുരുവന്ദനം സ്‌കൂള്‍ മാനേജര്‍ ശ്രീനാരായണരു പണ്ടാരത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പൂര്‍വ്വ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും ക്ലാസ്സും നടന്നു.
പുത്തന്‍കാവ് മാര്‍ പീലക്‌സിനോസ് യു.പി. സ്‌കൂളില്‍ നടന്ന അദ്ധ്യാപക ദിനാഘോഷ ചടങ്ങില്‍ പൂര്‍വ്വ അദ്ധാപക -വിദ്യാര്‍ത്ഥി സംഗമം നടന്നു. ഗുരുവന്ദനം പരിപാടിയില്‍ മുന്‍ ഹെഡ്മിസ്ട്രസ് ലാലി തോമസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് എം.വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എസ്.ഷീലമ്മ, അദ്ധ്യാപകരായ റജി സാമുവല്‍, മറിയാമ്മ ഉമ്മന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സ് എടുത്തു.
ചേര്‍ത്തല: അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയിലെ അധ്യാപക സംഗമവും വിദ്യാഭ്യാസ സെമിനാറും മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ കെ.കെ.പ്രതാപന്‍, ഇന്നര്‍വീല്‍ ക്ലബ്ബ് അവാര്‍ഡ് നേടിയ വി.എ.സ്റ്റാലിന്‍, കെ.കെ.ഗോപിനാഥന്‍ എന്നിവരെ എ.എം.ആരിഫ് എംഎല്‍എ പൊന്നാടയണിയിച്ച് ആദരിച്ചു. നഗരസഭാധ്യക്ഷന്‍ ഐസക് മാടവന അധ്യക്ഷത വഹിച്ചു. ഡിഇഒ എം.ജെ.സുനില്‍, ബി.ഭാസി, പി.ജ്യോതിമോള്‍, എം.പി.സുഭാഷ്, പി.ടി.ഉദയകുമാരി, ഡി.ബാബു, കെ.ഡി.അജിമോന്‍, പി.കെ.സോണി, കെ.വി.പീറ്റര്‍, എസ്.ധനപാല്‍, ബീന ബാബു എന്നിവര്‍ പ്രസംഗിച്ചു.
ചെറുവാരണം ഗവ.എല്‍പി സ്‌കൂളില്‍ അധ്യാപകദിനാഘോഷവും ഗുരുവന്ദനവും നടത്തി. ഹെഡ്മാസ്റ്റര്‍ ബി.സി.മധു അധ്യക്ഷത വഹിച്ചു. അംബികാദേവി, വി.സി.പണിക്കര്‍, പത്മാവതി, വി.എല്‍.ലത, പി.എസ്.സരസ്വതി, മിനിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.
ചേര്‍ത്തല തെക്ക് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ അധ്യാപകദിനാഘോഷം
റിട്ട. പ്രഫ.കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. ടി.വി.ഹരികുമാര്‍, പ്രിന്‍സിപ്പല്‍ എസ്.ബാബു, ഹെഡ്മാസ്റ്റര്‍ സി.ഡി.ഫിലിപ്പോസ്, ഡി.ഭാനുമതി, ഷാജി മഞ്ജരി, എം.എന്‍.ഹരികുമാര്‍, ഷാജിജോസ്, സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.
വയലാര്‍ രാമവര്‍മ്മ സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപക ദിനാഘോഷം ഐവി തോമസ് ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയര്‍മാന്‍ നെജി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ജി.മധുമോഹന്‍, പ്രഫ.എസ്.രാമന്‍, ഹെഡ്മിസ്ട്രസ് വിജയകുമാരി എന്നിവര്‍ പ്രസംഗിച്ചു.
ചേര്‍ത്തല ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍എസ്എസിന്റെ നേതൃത്വത്തില്‍ അധ്യാപകദിനാചരണം നടത്തി.
കടക്കരപ്പള്ളി ഗവ.എല്‍പി സ്‌കൂളിലെ മരമുത്തശിയുടെ ചുവട്ടില്‍ വിരമിച്ച അധ്യാപകരും കുട്ടികളും ഒത്തുചേര്‍ന്ന് അധ്യാപകദിനം ആഘോഷിച്ചു.
കണിച്ചുകുളങ്ങര ഹൈസ്‌കൂളില്‍ കുട്ടികളുടെ നേതൃത്വത്തില്‍ അധ്യാപകരെയും അനധ്യാപകരെയും ആദരിച്ചു. പിടിഎ പ്രസിഡന്റ് മുകുന്ദന്‍ പണിക്കര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എസ്.സുജിഷ, ഉന്നത ദാസ്, എ.രജനി, ഗിരിജ, ഡി.രാധാകൃഷ്ണന്‍, പി.കെ.ധനേശന്‍ എന്നിവര്‍ പ്രസംഗിച്ചു.
എസ്എല്‍ പുരം ജിഎസ്എംഎം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകദിനാഘോഷം പുര്‍വവിദ്യാര്‍ഥിയായിരുന്ന എസ്.എല്‍.പുരം സദാനന്ദന്റെ ഭാര്യ ഓമന ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഡി.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. റാണി തോമസ്, കെ.വി.ദയാല്‍, ടി.ബി.ദിലീപ് കുമാര്‍, ശ്രീലത എന്നിവര്‍ പ്രസംഗിച്ചു.
അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിരമിച്ച പ്രഥമാധ്യാപകരെയും അധ്യാപകരെയും ആദരിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.ക്രിസ്റ്റഫര്‍ എം.അര്‍ഥശേരില്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ പി.ആര്‍.യേശുദാസ്, ജി.പ്രസാദ്, ബഞ്ചമിന്‍ ജോസഫ്, ആന്റണി അമര്‍, പിടിഎ പ്രസിഡന്റ് വിജയന്‍ കാട്ടിപറമ്പില്‍, വിദ്യാര്‍ഥികളായ സണ്‍ഫിയ മോള്‍, നീരജ് നെപ്പോളിയന്‍, മെറിന്‍ ജോസഫ്, ബ്രിജിത് ബേസില്‍, നിര്‍മല്‍ ബേസില്‍ എന്നിവര്‍ പ്രസംഗിച്ചു.
ചേര്‍ത്തല ഗവ.പോളിടെക്‌നിക്ക് കോളജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ അധ്യാപകദിനാഘോഷം പ്രിന്‍സിപ്പല്‍ ആര്‍.ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ ആര്‍.ബൈജു അധ്യക്ഷത വഹിച്ചു. ഹരിലാല്‍ എസ്.ആനന്ദ്, കെ.ആര്‍.ദീപ, മാര്‍ഗരറ്റ് ലിസി, ഇ.ആശ, കെ.കിരണ്‍, അനു ജോസഫ്, മനീജ ലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.
അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സീസ് അസീസി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടിപ്പൊലീസ് അധ്യാപകര്‍ക്ക് ആശംസകളര്‍പ്പിച്ചാണ് ആഘോഷിച്ചത്. ഹെഡ്മാസ്റ്റര്‍ പി.ആര്‍.യേശുദാസ് ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി പൊലീസ് ഓഫിസര്‍മാരായ എ.എസ്.അലോഷ്യസ്, കെ.ജെ.ജോസഫ്, ബീനാമോള്‍, ബി.ജെ.ജാക്‌സണ്‍, കെ.ടി.ലതിക എന്നിവര്‍ നേതൃത്വം നല്‍കി.
കണ്ണങ്കര സെന്റ് മാത്യൂസ് ഹൈസ്‌കൂളില്‍ ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു. റിട്ട. അധ്യാപിക മേരി പുന്നനെ വീട്ടിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു. ഹെഡ്മാസ്റ്റര്‍ പി.ജെ.തോമസ്, ഷിനോ സ്റ്റീഫന്‍, സി.ബിനിറ്റ, ഷൈബി അലക്‌സ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."