HOME
DETAILS
MAL
നഗരത്തിലെ ട്രാഫിക് പരിഷ്‌കാരം: വേണുഗോപാലിനെ ആദരിച്ചു
backup
September 05 2016 | 19:09 PM
കൊച്ചി: നഗരത്തില്‍ രൂക്ഷമായ ഗതാഗതകുരുക്ക് അനുഭവപ്പെട്ടുകൊണ്ടിരുന്ന വൈറ്റില ജങ്ഷന്‍, ഹൈക്കോര്‍ട്ട് ജംങ്ഷന്‍, ഇടപ്പള്ളി ജംങ്ഷന്‍, പാലാരിവട്ടം ബൈപ്പാസ്, പച്ചാളം എന്നിവിടങ്ങളില്‍ ഫലപ്രദമായ ട്രാഫിക് പരിഷ്‌കാരങ്ങള്‍ രൂപകല്‍പ്പന ചെയ്ത് നടപ്പിലാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച റിട്ടയേര്‍ഡ് പൊലിസ് സൂപ്രണ്ട് കെ.ബി വേണുഗോപാലിനെ ആദരിച്ചു. കൊച്ചി സിറ്റി പൊലിസ് കമ്മിഷണറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കമ്മിഷണര്‍ എം.പി ദിനേശ് ഉപഹാരവും അംഗീകാരപത്രവും നല്‍കി ആദരിച്ചു.
ട്രാഫിക് തിരക്കും അനുബന്ധ സൗകര്യങ്ങളെക്കുറിച്ചും വിശദ്ദമായ പഠനം നടത്തി ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്‌കാരങ്ങളും ട്രാഫിക് ഡൈവെര്‍ഷനുകളും പൊതുജനശ്രദ്ധ പിടിച്ചു പറ്റുകയും മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍ ട്രാഫിക് ബ്ലോക്കുകള്‍ ഗണ്യമായി കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."