
ഇസ്‌റാഈല്‍ ആക്രമണം: ഇറാന്‍ സൈനിക മേധാവി ഹുസൈന്‍ സലാമിയും ആണവ ശാസ്ത്രജ്ഞരും ഉള്‍പ്പെടെ കൊല്ലപ്പെട്ടു; സ്ത്രീകളും കുട്ടികളും അടക്കം നിരവധി മരണം | Israel Attack on Iran

തെഹ്‌റാന്‍: ആണവചര്‍ച്ചകള്‍ക്കിടെ ഇറാനില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ സൈനികമേധാവിയുള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടതായി സൂചന. ഇറാന്‍ സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് കമാന്‍ഡര്‍ ഇന്‍ ചീഫ് ഹുസൈന്‍ സലാമി കൊല്ലപ്പെട്ടതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. ഇറാനും ഇക്കാര്യം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. സലാമിക്ക് പുറമേ ഇറാന്റെ സൈനിക മേധാവി മുഹമ്മദ് ബാഗേരി, സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരിലെ മറ്റ് അംഗങ്ങള്‍, മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞര്‍ എന്നിവരും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
ജനവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയാണ് ആക്രമിച്ചത്. ഇറാന്‍ തലസ്ഥാനമായ തെഹ്‌റാന്റെ ചിലജനവാസ കേന്ദ്രങ്ങളില്‍ വലിയ സ്‌ഫോടനങ്ങള്‍ കേട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ച് ഇറാന്റെ പ്രസ് ടിവി റിപ്പോര്‍ട്ട്‌ചെയ്തു. ജനവാസകേന്ദ്രങ്ങളിലെ ബഹുനില കെട്ടിടങ്ങള്‍ ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടതിനാല്‍ വന്‍തോതില്‍ സാധാരണക്കാരും കൊല്ലപ്പെട്ടതായാണ് സൂചന. തെഹ്‌റാനില്‍ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി പ്രസ് ടി.വി റിപ്പോര്‍ട്ട്‌ചെയ്തു. എന്നാല്‍ സൈനിക, ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നാണ് സയണിസ്റ്റ് സൈന്യത്തിന്റെ അവകാശവാദം.
പുലര്‍ച്ചെ ആക്രമണത്തിന് തൊട്ടുമുമ്പ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സന്ദേശം നല്‍കുകയുംചെയ്തു. ഇറാന്റെ ആണവ പദ്ധതി, ബാലിസ്റ്റിക് മിസൈലുകള്‍, സൈനിക ശേഷികള്‍ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ദൗത്യം പൂര്‍ത്തിയാകുന്നതുവരെ ഈ പ്രവര്‍ത്തനം തുടരുമെന്നും നെതന്യാഹു ഭീഷണിമുഴക്കുകയുണ്ടായി.
യുഎസുമായുള്ള ആണവചര്‍ച്ചയുടെ അഞ്ചാംഘട്ടം അവസാനിച്ചപ്പോള്‍ കാര്യമായ പുരോഗതിയില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഇറാനെ ഏതുസമയത്തും ഇസ്‌റാഈല്‍ ആക്രമിച്ചേക്കുമെന്ന് ഉറപ്പായിരുന്നു. ഇസ്‌റാഈല്‍ ആക്രമിക്കാനുള്ളസാധ്യതമുന്നില്‍ക്കണ്ടതിനാല്‍ ഇറാന്‍ സജ്ജമായിരിക്കുകയും ചെയ്തിരുന്നു.
ആക്രമണത്തിന് പിന്നാലെ തെഹ്‌റാനിലെ പ്രധാന വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. അധികൃതര്‍ ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിട്ടുണ്ടെങ്കിലും ഇസ്രായേല്‍ ആക്രമണങ്ങള്‍ വിമാനത്താവളത്തെ നേരിട്ട് ബാധിച്ചിട്ടില്ല എന്ന് ഇറാന്റെ തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ചെയ്തു.
അതേസമയം, ആക്രമണം യുഎസിന്റെ അറിവോടെയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അതില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും യുഎസ് പറഞ്ഞു. ഇറാനെതിരെയുള്ള ആക്രമണങ്ങളില്‍ ഞങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല, മേഖലയിലെ അമേരിക്കന്‍ സേനയെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ മുന്‍ഗണന. ഈ നടപടി അതിന്റെ സ്വയം പ്രതിരോധത്തിന് ആവശ്യമാണെന്ന് ഇസ്രായേല്‍ ഞങ്ങളെ അറിയിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.
Loud explosions were heard in different locations of the Iran capital, Tehran, on Friday morning. Media reports quote the Israeli army as saying it carried out aerial attacks on Tehran. A number of women and children were killed in Tehran.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വയനാട്ടിൽ തോണി മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു
Kerala
• 2 days ago
തൃശ്ശൂരിൽ മരം മുറിച്ച് മാറ്റുന്നതിനിടെ വനം വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം
Kerala
• 2 days ago
കന്യാസ്ത്രീകളുടെ അറസ്റ്റ്: ബിജെപിയുടെ 'ക്രിസ്മസ്-ഈസ്റ്റർ' സ്നേഹം വ്യാജം; രൂക്ഷവിമർശനവുമായി കോൺഗ്രസ്
National
• 2 days ago
സഊദി അറേബ്യ: സന്ദർശക വിസ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടാൻ 30 ദിവസത്തെ അധിക സമയം; പിഴ അടച്ച് പുറപ്പെടാൻ നിർദേശം
Saudi-arabia
• 2 days ago
ട്രാക്ടർ വിവാദം: എഡിജിപി എം.ആർ. അജിത്കുമാറിന് പൊലിസിൽ നിന്ന് എക്സൈസ് കമ്മിഷണറായി നിയമനം
Kerala
• 2 days ago
സംസ്ഥാനത്ത് പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്‌സിനേഷൻ; ഗർഭാശയഗള കാൻസർ പ്രതിരോധത്തിന് നിർണായക ചുവടുവയ്പ്പ്
Kerala
• 2 days ago
ഉപയോഗിച്ച പാചക എണ്ണ ഇനി ബയോഡീസലാക്കി മാറ്റും; പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് ദുബൈ
uae
• 2 days ago
ഷാർജയിൽ മലയാളി യുവതിയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരണം
Kerala
• 2 days ago
വാർഷിക വരുമാനം 'പൂജ്യവും മൂന്ന് രൂപയും': പ്രതിഷേധത്തിനൊടുവിൽ 40,000 രൂപയുമായി പുതിയ സർട്ടിഫിക്കറ്റ്
National
• 2 days ago
ലേബർ സ്റ്റാറ്റസ് ശരിയാക്കുന്നതിനുള്ള ഗ്രേസ് പിരീഡ് നീട്ടി ഒമാൻ; പുതുക്കിയ തീയതി അറിയാം
oman
• 2 days ago
യുഎസ് വിസ നിയന്ത്രണങ്ങൾ വീണ്ടും കർശനം: ഇനി നേരിട്ടുള്ള അഭിമുഖത്തിന് ഹാജരാകേണ്ടി വരും; കാലതാമസത്തിനും സാധ്യത
uae
• 2 days ago
ഫുട്ബോളിൽ ഈ നേട്ടം റൊണാൾഡോക്ക് മാത്രം; ചരിത്രത്തിൽ ഒന്നാമനായി പോർച്ചുഗീസ് ഇതിഹാസം
Football
• 2 days ago
ഓപ്പറേഷൻ മഹാദേവ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരനെ വധിച്ച് സൈന്യം
National
• 2 days ago
കുവൈത്തിലെ വിവിധ ഹൈവേകളിൽ ട്രാഫിക് ഡയറക്ടറേറ്റിന്റെ പരിശോധന; 118 ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തി, മൂന്ന് പേരെ അറസ്റ്റ് ചെയ്തു
Kuwait
• 2 days ago
യുഡിഎഫിനെ ഭരണത്തില്‍ എത്തിച്ചില്ലെങ്കില്‍ വനവാസത്തിന് പോകും; വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് വി.ഡി സതീശന്
Kerala
• 2 days ago
കോഴിക്കോട് ബസ് സ്റ്റോപ്പ് തകര്‍ന്ന് വീണു; വിദ്യാര്‍ഥിക്ക് പരുക്ക്
Kerala
• 2 days ago
സഹായം തേടിയെത്തിവര്‍ക്കു നേരെ വീണ്ടും വെടിയുതിര്‍ത്ത് ഇസ്‌റാഈല്‍ സൈനികര്‍; ഗസ്സയില്‍ ഒരു കുഞ്ഞ് കൂടി വിശന്നു മരിച്ചു, 24 മണിക്കൂറിനിടെ 14 പട്ടിണി മരണം, പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 41 പേരെ
International
• 2 days ago
കമ്പനിയിലെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി; മുന്‍ ജീവനക്കാരന് 50,000 ദിര്‍ഹം പിഴ ചുമത്തി അബൂദബി കോടതി
uae
• 2 days ago
സമനിലയിലും തകർത്തത് 124 വർഷത്തെ ലോക റെക്കോർഡ്; ചരിത്രം സൃഷ്ടിച്ച് ഇന്ത്യ
Cricket
• 2 days ago
ചതുരംഗത്തിലെ ഇന്ത്യൻ ചരിത്ര വനിത; കോനേരു ഹംപിയെ വീഴ്ത്തി ലോകം കീഴടക്കി ദിവ്യ ദേശ്മുഖ്
Others
• 2 days ago
സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത നിര്‍ദേശം
Kerala
• 2 days ago