HOME
DETAILS

ജനകീയ സമിതികള്‍ ഊര്‍ജിതമായി ഇടപെടണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  
backup
September 05 2016 | 19:09 PM

%e0%b4%9c%e0%b4%a8%e0%b4%95%e0%b5%80%e0%b4%af-%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%8a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%bf%e0%b4%a4%e0%b4%ae


കൊച്ചി: സംസ്ഥാനത്ത് എല്ലാവര്‍ക്കും വൈദ്യുതി എന്ന ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിന് നിയോജക മണ്ഡലാടിസ്ഥാനത്തിലും തദ്ദേശ സ്വയംഭരണതലങ്ങളിലും രൂപീകൃതമായിട്ടുള്ള ജനകീയ സമിതികള്‍ ഊര്‍ജിതമായി പ്രവര്‍ത്തിക്കണമെന്നു സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ജനകീയസമിതികളോട് മികച്ച സഹകരണം പുലര്‍ത്തിക്കൊണ്ട് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സമ്പൂര്‍ണവൈദ്യുതീകരണം സംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം നിയോജകമണ്ഡലത്തില്‍ എല്ലാവര്‍ക്കും വൈദ്യുതി ഉണ്ടെന്ന് ഉറപ്പുവരുത്തി എം.എല്‍.എമാരാണ് സമിതികളെ നയിക്കുന്നത്. അതതു അവസരങ്ങളില്‍ ഇടപെട്ടുകൊണ്ട് ഉദ്യോഗസ്ഥര്‍ക്ക് ശരിയായ മാര്‍ഗനിര്‍ദേശം നല്‍കി പദ്ധതി വിജയത്തിലെത്തിക്കാന്‍ കഴിയണം. ഇനിയും വൈദ്യുതിയില്ലാത്തവര്‍ക്ക് അതിനായി എട്ടുവരെ അപേക്ഷ നല്‍കാം. അടുത്ത മാര്‍ച്ചില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ വൈദ്യൂതീകരണം പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്. പുറമ്പോക്കില്‍ താമസിക്കുന്നവരുള്‍പ്പെടെയുള്ള ബി.പി.എലുകാര്‍ക്കും എ.പി.എലുകാരായ പാവങ്ങള്‍ക്കും വൈദ്യുതി കണക്ഷന്‍ ഇളവോടെ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
നൂറു ചതുശ്ര മീറ്റര്‍ വരെയുള്ള വാസഗൃഹങ്ങള്‍ക്കു താത്കാലിക വാസഗൃഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അതതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ട്. അതതു നിയോജക മണ്ഡലങ്ങളില്‍ ആദ്യം സമ്പൂര്‍ണ വൈദ്യൂതീകരണ പ്രഖ്യാപനം നടത്തണം. പിന്നീട് ജില്ലാടിസ്ഥാനത്തില്‍ തീരുമാനിക്കണം. മുന്‍സര്‍ക്കാരുകളുടെ കാലത്ത് നിയോഗിക്കപ്പെട്ട ജനകീയസമിതികള്‍ തുടര്‍ന്നും നിലനിര്‍ത്തും. ഈമാസം 20ന് അന്തിമ പട്ടിക തയാറാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഓരോ നിയോജക മണ്ഡലം തിരിച്ചുള്ള പുരോഗതി മന്ത്രി വിലയിരുത്തി.
യോഗത്തില്‍ എം.എല്‍.എമാരായ എസ് ശര്‍മ, പി.ടി തോമസ്, അനൂപ് ജേക്കബ്, എല്‍ദോ ഏബ്രഹാം, ഇബ്രാഹിംകുഞ്ഞ്, വി.പി സജീന്ദ്രന്‍, അന്‍വര്‍ സാദത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, വൈസ്പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്, തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ നീനു, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
തൃക്കാക്കര മണ്ഡലത്തില്‍ പദ്ധതി സംബന്ധിച്ച് എല്ലാ കൗണ്‍സിലര്‍മാരുമായി ആലോചന നടത്തിയെന്ന് പി.ടി തോമസ് എം.എല്‍.എ അറിയിച്ചു. കലൂര്‍ സെക്ഷന്‍ ഓഫീസ്, പാലാരിവട്ടത്ത് പുതിയ വൈദ്യുതി ഭവന്‍, ഭൂഗര്‍ഭ കേബിള്‍ തുടങ്ങിയവ വിഷയങ്ങളും അദ്ദേഹം ഉന്നയിച്ചു.
1998ല്‍ നിര്‍മാണം ആരംഭിച്ച ചെറായി സബ്‌സ്റ്റേഷന്റെ നിര്‍മാണം ഇനിയും പൂര്‍ത്തിയാകാത്തത് എസ്. ശര്‍മ എം.എല്‍.എ ഉന്നയിച്ചു. ഇതുമായി ബന്ധപ്പെട്ട് 22 കേസുകളാണുള്ളത്. മൊത്തമുള്ള 12 കിലോമീറ്ററില്‍ ഒന്നരകിലോമീറ്റര്‍ പരിധിയിലാണ് ഇത്രയും കേസുകള്‍. ഈ വിഷയത്തില്‍ എ.ഡി.എമ്മിന്റെ അദാലത്ത് നടത്താന്‍ മന്ത്രി ജില്ലാ കലക്ടര്‍ക്കു നിര്‍ദേശം നല്‍കി.
ആലുവയില്‍ സെക്ഷന്‍ ഓഫീസ്, ശ്രീമൂലനഗരത്ത് സബ്‌സ്റ്റേഷന്‍, ചൊവ്വര 110 കെ.വി സബ്‌സ്‌റ്റേഷന്‍ എന്നിവയ്ക്ക് നടപടികളായിട്ടുണ്ടെന്ന് അന്‍വര്‍സാദത്ത് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി മറുപടി നല്‍കി. പിറവത്ത് 110 കെ.വി സബ്‌സ്റ്റേഷന്റെ പാനല്‍ബോര്‍ഡ് മാറ്റി സ്ഥാപിക്കാന്‍ നടപടിയായിട്ടുണ്ട്. കാഞ്ഞിരമറ്റത്ത് പുതിയ സബ്‌സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന അനൂപ്‌ജേക്കബ് എം.എല്‍.എയുടെ ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു. ഡിസംബറോടെ മണ്ഡലത്തിലെ എല്ലാവര്‍ക്കും വൈദ്യുതി കണക്ഷനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുവാറ്റുപുഴ എം.എല്‍.എ എല്‍ദോ ഏബ്രാഹം അറിയിച്ചു.
പെരിയാര്‍വാലികനാല്‍ പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് കുന്നത്തുനാട് എം.എല്‍.എ വി.പി സജീന്ദ്രന്‍ ആവശ്യപ്പെട്ടു. പെരിയാര്‍ വാലിയുടെ സമ്മതമില്ലാതെ കൊടുക്കില്ലെന്ന കെ.എസ്.ഇ.ബി നിലപാട് മാറ്റണം. വാഴക്കുളം സെക്ഷന്‍ ഓഫീസിനായി കണ്ടെത്തിയ സൗജന്യസ്ഥലത്തിന്റെ കാര്യത്തില്‍ ജില്ലാ കലക്ടര്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  11 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  11 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  11 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  11 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  11 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  11 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  11 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago